കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…
Category: KERALA
കലാഭാരതി ബാല കലാരത്ന മത്സരത്തിൽ ദേശീയതലത്തിൽ മികച്ച വിജയം നേടി വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : കലാഭാരതി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതലത്തിൽ നടത്തിയ കയ്യെഴുത്ത്, ചിത്രരചന മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. സ്കൂളിൽനിന്ന് മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കയ്യെഴുത്ത് മത്സരത്തിൽ എയ്സ ഫാത്തിം (കെ.ജി), മുഹമ്മദ് ഇഷാൻ (ആറാം ക്ലാസ്), ഇഷാ മെഹ് വിഷ് (രണ്ടാം ക്ലാസ്), അദിബ ഫാത്തിമ (ഏഴാം ക്ലാസ്) എന്നിവരും ചിത്രരചന മത്സരത്തിൽ അനഹിത തെക്കത്ത് (കെ.ജി), റിസ ഫാത്തിമ കെ പി (ഒന്നാം ക്ലാസ്), ദുആ മറിയം കെ പി (രണ്ടാം ക്ലാസ്), ഹയ റുഷ്ദ (മൂന്നാം ക്ലാസ്), ഷെസാൻ ഷെരീഫ് കെ.ടി (അഞ്ചാം ക്ലാസ്), റോന കോഴിപ്പള്ളി (ഏഴാം ക്ലാസ്) എന്നിവർ ദേശീയതലത്തിൽ വിജയികളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അനുമോദിച്ചു. പൊതു മത്സര വിഭാഗം മേധാവി നസ്മി ടീച്ചർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ്…
കേരള സ്ക്രാപ്പ് മെർച്ചന്റ്റ്സ് അസോസിയേഷൻ നിയമസഭാ മാർച്ച് സംഘടിപ്പിച്ചു
തിരുവനന്തപുരം: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ…
കെ.എം. മാണിക്ക് തലസ്ഥാനത്ത് സ്മാരകം നിർമ്മിക്കണം: കെ. ആനന്ദകുമാർ
കേരളത്തിന്റെ വികാസ പരിണാമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച കെ.എം. മാണിക്ക് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് അറുപത്തി ഒന്നാം ജന്മവാർഷികം പ്രമാണിച്ച്, കേരളാ കോൺഗ്രസ് (എം) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച *കെ.എം. മാണി സ്മരണാഞ്‌ജലി* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്ന് ബജറ്റുകളിലൂടെ, കേരളത്തിന്റെ സമഗ്ര വികസനത്തിന് മൂല്യവത്തായ സംഭാവനകൾ നൽകിയ കെ.എം. മാണി, കാരുണ്യ ചികിത്സാ പദ്ധതയിലൂടെ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകി: ആനന്ദകുമാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് മേച്ചേരിയുടെ അധ്യക്ഷതയിൽ വെമ്പായത്ത് നടന്ന പരിപാടിയിൽ എ. നൗഷാദ് (സി.പി.ഐ (എം), രാധാകൃഷ്ണൻ നായർ (കരയോഗം പ്രസിഡന്റ് എൻ.എസ്.എസ്), ഫാ. ടി. പ്രഭാകർ, കെ. ഷോഫി, കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ, ഷീന മധു, രവീന്ദ്രൻ…
വെൽഫെയർ പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കരപ്പറമ്പ് ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീർ, പി മൻസൂർ, ഷബീർ കറുമുക്കിൽ, റഷീദ് കൊന്നാല, ടി സമീറ, സാജിത എന്നിവർ നേതൃത്വം നൽകി.
തളിപ്പറമ്പ് കെവി കോംപ്ലക്സിൽ വന്‍ അഗ്നിബാധ; അമ്പതോളം കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കെ വി കോംപ്ലക്സില്‍ ഇന്ന് (വ്യഴാഴ്ച) ഉണ്ടായ അഗ്നിബാധയില്‍ അമ്പതോളം കടകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. തീ നിയന്ത്രണവിധേയമാക്കാൻ കണ്ണൂർ, കാസർകോട്, മറ്റ് ജില്ലകളിൽ നിന്ന് 15 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായില്ലെന്ന് കളക്ടര്‍ പറഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെവി കോംപ്ലക്സിൽ ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് തീപിടുത്തമുണ്ടായത്. 60 ലധികം കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അടുത്തുള്ള ഒരു ട്രാൻസ്ഫോർമറിൽ നിന്നുള്ള തീപ്പൊരിയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടുത്തത്തിൽ ഈ ട്രാൻസ്‌ഫോർമറും കത്തിനശിച്ചു. തീ…
നോർക്ക പിഒഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് വിജയകരമായി സമാപിച്ചു
തിരുവനന്തപുരം: വിദേശ തൊഴിൽ കുടിയേറ്റം സുഗമവും സുരക്ഷിതവുമാക്കുന്നതിന് സംയോജിത നടപടികൾ സ്വീകരിക്കുന്നതിനുള്ള ധാരണയോടെയാണ് നോർക്ക പിഒഇ-ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് തിരുവനന്തപുരത്ത് വിജയകരമായി സമാപിച്ചത്. റിക്രൂട്ടിംഗ് ഏജൻസികൾക്കായി ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത, അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സഖ്യങ്ങൾ, സുതാര്യമായ റിക്രൂട്ട്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ, റിക്രൂട്ട്മെന്റ് ഏജൻസികളും കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര റിക്രൂട്ട്മെന്റുകളിലെ ചൂഷണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ എന്നിവയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺക്ലേവിൽ ചർച്ച ചെയ്തു. വിദേശ രാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്‌ഫോഴ്‌സ് ലീഡർഷിപ്പിനായുളള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് നടപടികൾ, നയ രൂപീകരണത്തിനായുളള ഓപ്പൺ ഹൗസ് എന്നീ സെഷനുകൾ ഉൾപ്പെടുന്നതായിരുന്നു കോൺക്ലേവ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജി, മുൻ…
പ്രവാസി വെല്‍ഫെയര്‍, വയനാട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം
പ്രവാസി വെല്‍ഫെയര്‍ വയനാട് ജില്ലാ പ്രസിഡണ്ടായി ലത കൃഷ്ണയെയും ജനറൽ സെക്രട്ടറിയായി ഹാരിസ് ബത്തേരിയെയും തെരഞ്ഞെടുത്തു. വയനാട ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫരീദ, ജെയിംസ് പാപ്പച്ചൻ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ആനി, രജിഷ, നഈം, ഷാഹിദ് എന്നിവരെ സെക്രട്ടറിമാരായും ഷാഫി വയനാടിനെ ട്രഷററായും തെരഞ്ഞെടുത്തു. പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ മാള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ലത കൃഷ്ണ, ഹാരിസ് ബത്തേരി, ജെയിംസ് പാപ്പച്ചൻ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷനോടനുബന്ധിച്ച ഓണാഘോഷപരിപാടികളും ഓണ സദ്യയും ഒരുക്കിയിരുന്നു. Video link https://we.tl/t-B7UWyh9PQy
ഭൂട്ടാൻ കാർ കള്ളക്കടത്ത്: മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ ഇ.ഡിയുടെ മിന്നൽ പരിശോധന
കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മിന്നൽ പരിശോധന നടത്തുന്നു. 17 സ്ഥലങ്ങളിലാണ് പരിശോധന. കസ്റ്റംസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ഇന്ത്യയിലേക്ക് ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത് രജിസ്റ്റർ ചെയ്തതിൽ ഉൾപ്പെട്ട ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് ഇഡി അറിയിച്ചു. മമ്മൂട്ടിയുടെ പഴയ വീടായ ‘മമ്മൂട്ടി ഹൗസ്’, മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദുൽഖർ ഇവിടെയാണ് താമസിക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ദുൽഖർ…
കരാട്ടെയുടെ ആദ്യ മുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായോ കൊഹാമ
ഡിഫറന്റ് ആര്‍ട് സെന്ററില്‍ കരാട്ടെ പരിശീലനത്തിന് തുടക്കം തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികള്‍ കാന്‍ചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബ്ലാക്ക് ബെല്‍റ്റ് നേടിയ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ഡി.എ.സിയിലെ രാഹുല്‍ രാജുമായി ചേര്‍ന്ന് കാന്‍ചോ നടത്തിയ സ്വയരക്ഷാ മുറകള്‍ കാണികള്‍ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കുട്ടികളിലെ ആത്മവിശ്വാസവും ധൈര്യവും ഏറെ പ്രചോദനമായിരുന്നു എന്ന് കാന്‍ചോ അഭിപ്രായപ്പെട്ടു. ആത്മവിശ്വാസവും ശാരീരികസാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പ്രത്യേക പരിശീലന സെഷനില്‍ കുട്ടികള്‍ ആവേശപൂര്‍വമാണ് പങ്കെടുത്തത്. കാന്‍ചോ കുട്ടികള്‍ക്ക് കരാട്ടെയുടെ അടിസ്ഥാന മുറകളായ ‘കതാ’, ‘കിഹോണ്‍’, ‘കുമിതേ’ തുടങ്ങിയ…
