കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജണ്ടകള്‍ അണിയറയിലൊരുങ്ങുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. ഇസ്രായേലിന്റെയും ഹമാസ് ഭീകരരുടെയും അക്രമങ്ങള്‍ക്ക് വിധേയരാകുന്ന പാലസ്തീന്‍ ജനതയ്ക്കു മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം ഭീകരാക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തിനൊന്നാകെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാനും ഭീകരപ്രസ്ഥാനങ്ങളെ എതിര്‍ക്കാനും പരസ്യമായി തള്ളിപ്പറയാനും ഇന്ത്യയിലെയും കേരളത്തിലെയും സാക്ഷരസമൂഹത്തിനാകണം. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിലേയ്ക്ക് കടന്നുകയറി ഒരു സമൂഹത്തെ ഒന്നടങ്കം ആക്രമിച്ച് 1200ല്‍ പരം പേരെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയും 250ല്‍ പരം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് ഭീകരപ്രസ്ഥാനത്തിന്റെ ഭീകരതാണ്ഡവം ആര്‍ക്കും മറക്കാനായിട്ടില്ല. പാലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചങ്ങളാക്കി ഹമാസ് നടത്തുന്ന ഒളിപ്പോരിനെ അപലപിക്കാതെ ഇസ്രായേല്‍ നടത്തുന്ന തിരിച്ചടികളിലേയ്ക്ക് മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ത്ഥമില്ല. പാലസ്തീനില്‍ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിരന്തരം അഴിഞ്ഞാടുന്ന…
Category: KERALA
സൂപ്പർ സ്റ്റാർ മോഹൻലാലിന് ഇന്ത്യന്‍ ആര്‍മിയുടെ ആദരം
ടെറിട്ടോറിയൽ ആർമിയിലെ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ അടുത്തിടെ ഡൽഹിയിൽ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾക്കും ഇന്ത്യൻ സൈന്യവുമായുള്ള ദീർഘകാല ബന്ധത്തിനും ജനറൽ ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. നടനും ടെറിട്ടോറിയൽ ആർമിയിലെ ഓണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ അടുത്തിടെ ഡൽഹിയിൽ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, അദ്ദേഹം സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾക്കും ഇന്ത്യൻ സൈന്യവുമായുള്ള ദീർഘകാല ബന്ധത്തിനും ജനറൽ ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. മലയാള സിനിമയിലെ മുതിർന്ന അംഗവും ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവുമായ മോഹൻലാൽ ഈ ബഹുമതി തനിക്ക് അഭിമാനകരമായ നിമിഷമാണെന്ന് വിശേഷിപ്പിച്ചു. “കരസേനാ മേധാവിയുടെ പ്രശംസ ലഭിക്കുന്നത് വലിയൊരു ബഹുമതിയാണ്. ദാദാസാഹേബ് ഫാൽക്കെ അവാർഡും ഈ ബഹുമതിക്ക് ഒരു കാരണമാണ്. ഞങ്ങളുടെ കൂടിക്കാഴ്ച…
സ്വര്‍ണ്ണപ്പാളി വിവാദം: പ്രതിപക്ഷം രണ്ടാം ദിവസവും നിയമസഭ തടസ്സപ്പെടുത്തി
തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളി മോഷണം ആരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച (ഒക്ടോബർ 7, 2025) തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസ്സപ്പെടുത്തി . തിങ്കളാഴ്ചയുണ്ടായ അരാജകത്വത്തിന് സമാനമായി, ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാനും പ്ലക്കാർഡുകൾ ഉയർത്താനും തുടങ്ങി. വിവാദത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി വേണമെന്ന യുഡിഎഫിന്റെ ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചു. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായെങ്കിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് പോലും നൽകിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും സ്‌പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. എന്നാൽ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പിന്തിരിയാൻ കൂട്ടാക്കിയില്ല. പ്രതിഷേധങ്ങൾക്കിടയിലും സ്പീക്കർ എ എൻ ഷംസീർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി…
ദേവസ്വം വിജിലൻസ് വെറും കടലാസ് പുലി; സ്വന്തമായി കേസെടുക്കാൻ അധികാരമില്ല
കൊച്ചി: ഏത് കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടാലും ദേവസ്വം വിജിലൻസിന് സ്വന്തമായി കേസ് ഫയൽ ചെയ്യാൻ അധികാരമില്ല. റിപ്പോർട്ട് ചെയ്യാനുള്ള അധികാരം ദേവസ്വം പ്രസിഡന്റിനാണ്. അന്വേഷണ റിപ്പോർട്ടും പ്രസിഡന്റിന് സമർപ്പിക്കണം. ശബരിമല സ്വർണ്ണപ്പാളി അഴിമതി അന്വേഷിക്കുന്ന തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പല്ലു കൊഴിഞ്ഞ കടലാസ് പുലിയാണ്. അവരുടെ റിപ്പോർട്ട് അനുസരിച്ച്, ആവശ്യമെങ്കിൽ, സർക്കാരോ ഹൈക്കോടതിയോ മറ്റ് ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിടണം. പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്ന ഒരു എസ്പി, മൂന്ന് എസ്ഐമാർ, മൂന്ന് സിപിഒമാർ, മൂന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവരാണ് ദേവസ്വം വിജിലൻസിൽ ഉള്ളത്. ടീമിൽ ഒരു ഇൻസ്പെക്ടറും ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക്, ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കാതെ സർക്കാരിന് നേരിട്ട് ക്രൈം ബ്രാഞ്ചിന്റെയോ പോലീസ് വിജിലൻസിന്റെയോ അന്വേഷണത്തിന് ഉത്തരവിടാം. ദേവസ്വത്തിലെ സേവന കാലയളവിൽ എസ്പിയുടെ രഹസ്യ റിപ്പോർട്ട് എഴുതേണ്ട ഉത്തരവാദിത്തം ദേവസ്വം പ്രസിഡന്റിനാണ്.…
കാസർഗോഡ് ആദ്യ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു
കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ചെറുവത്തൂരിലെ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പരിസരത്താണ് കോളേജ് ആരംഭിക്കുക. എം. രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനെ ഇതിനായി നോഡൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും – മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ…
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അയ്യപ്പ ഭക്തരൊഴുക്കിയ കണ്ണുനീര്‍ വൃഥാവിലയായില്ലെന്ന് ഇപ്പോള്‍ ബോധ്യമായെന്ന് കെ പി ശശികല
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം അയ്യപ്പ ഭക്തരുടെ കണ്ണീരിനുള്ള പ്രതികാരമാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ പറഞ്ഞു. അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ പതിനൊന്നാമത് ജില്ലാ വാർഷിക സമ്മേളനവും ആചാര്യ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. 2018-19 കാലയളവിൽ അയ്യപ്പ ഭക്തര്‍ ഒഴുക്കിയ കണ്ണുനീര്‍ വെറുതെയായില്ലെന്ന് തുടർച്ചയായ വിവാദങ്ങൾ തന്നെ വിശ്വസിപ്പിച്ചെന്നും ശശികല ടീച്ചർ വ്യക്തമാക്കി. ശബരിമലയിലെ കള്ളക്കളി പുറത്തുവരുമെന്ന ഭയം കാരണം ദേവസ്വം ബോർഡ് ഹിന്ദു സംഘടനകളെ ശബരിമലയിലേക്ക് അടുപ്പിച്ചിട്ടില്ല. പരസ്യമായി പറയാൻ കഴിയാത്ത പല കാര്യങ്ങളും ശബരിമലയിൽ നടക്കുന്നുണ്ടെന്ന് മുൻ മേല്‍ശാന്തി എന്നോട് വെളിപ്പെടുത്തിയിരുന്നു. ദേവസ്വം ഉദ്യോഗസ്ഥർ പല പേരുകളിൽ വൗച്ചറുകൾ ഒപ്പിട്ട് പണം മുഴുവൻ കൈക്കലാക്കുന്നുണ്ടെന്നും, അനീതി കണ്ടാൽ എതിർക്കുന്നവരെ ദേവസ്വം ബോര്‍ഡ് അകറ്റി നിർത്തുന്നുണ്ടെന്നും ശശികല…
ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാനവും നടന്നു
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവിനും മണിലാൽ ശബരിമലയ്ക്കും സമ്മാനിച്ചു. എടത്വ പാഷൻസ് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാന്‍സിസ് നേതൃത്വം നല്കി.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ചൈൽഡ് ഹുഡ് കാൻസർ ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ എം ജി. വേണുഗോപാല്‍, റീജിയൺ ചെയർമാൻ സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം, , ക്ളബ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ്, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍, ലേഡീസ് ഫോറം കൺവീനർ ഷേർലി…
ജിജി മാത്യൂവിനും മണിലാൽ ശബരിമലയ്ക്കും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാഡിന് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവും മണിലാൽ ശബരിമലയും അർഹരായി. ഒക്ടോബര്‍ 5ന് വൈകിട്ട് 7മണിക്ക് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാന്‍സിസ് അവാര്‍ഡ് സമ്മാനിക്കും.റീജിയൺ ചെയർമാൻ സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും. ക്യാബിനറ്റ് സെക്രട്ടറി ജേക്കബ് ജോർജ് , റീജിയണൽ ചെയർമാൻ സുരേഷ് ബാബു, സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം എന്നിവർ ഉൾപ്പെടെ ഡിസ്ട്രിക്ട് 318ബി ഭാരവാഹികൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സെക്രട്ടറി ബിൽബി മാത്യൂ…
തലവടിയില്‍ പശുക്കിടാവിനെ നായ കടിച്ചു കൊന്നു
എടത്വ : തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ. ഈപ്പന്റെ പശുക്കിടാവിനെ നായ കടിച്ചു കൊന്നു. അയൽവാസി അനധികൃതമായി വളർത്തുന്ന നായ്ക്കൾ ആണ് കടിച്ചത്. വി. ഇ ഈപ്പൻ നല്‍കിയ പരാതിയെ തുടര്‍ന്ന് എടത്വ പോലീസ് സ്ഥലത്തെത്തി. ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. എടത്വ പാലത്തിനടിവശം, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്. ബസിൽ കയറാൻ എത്തുന്ന യാത്രക്കാരെ നായ് കടിച്ച സംഭവം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല. എടത്വയിലും, തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ആയ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വാ വികസന…
കോണ്ഗ്രസ്സികത്ത് സംഘപരിവാർ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ് സന്ദീപ് വാര്യർ: കെ.വി.അമീർ
മുഖ്യമന്ത്രിയെ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് മറുപടിയുമായി നാഷണൽ യൂത്ത്‌ലീഗ് നേതാവ് രംഗത്ത്. പാലക്കാട്: കോണ്ഗ്രസ് വക്താവും മുൻ ബിജെപി നേതാവുമായ സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ‘ഹിന്ദുക്കളിലെ മുനാഫിഖ്’ എന്ന അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ഐ എൻ എൽ യുവജന വിഭാഗം നേതാവ് കെ.വി.അമീർ. കോണ്ഗ്രസ്സികത്ത് ഹിന്ദുത്വ രാഷ്ട്രീയത്തെ ബലപ്പെടുത്താൻ സംഘപരിവാർ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ് സന്ദീപ് വാര്യർ എന്നും ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നൊടുക്കി ‘ എന്ന് പരിഹസിച്ച ബിജെപി വാര്യറിൽ നിന്ന് കോണ്ഗ്രസ് വാര്യർ ആയപ്പോൾ ആകെ ഉണ്ടായ മാറ്റം ഇപ്പോൾ മുസ്‌ലിംലീഗ് കൊണ്ട് നടക്കുമ്പോൾ വായിൽ നിന്ന് വരുന്ന ഇത്തരം നിഫാഖ് ന്റെ അശ്ലീല പദങ്ങൾ ആണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മതത്തിന്റെയും വക്താവല്ലെന്നും ജനം തെരെഞ്ഞെടുത്ത ഭരണാധികാരി എന്ന നിലയിൽ സമഭാവനയോടെ ഭരിക്കുന്ന…
