തലവടിയില്‍ പശുക്കിടാവിനെ നായ കടിച്ചു കൊന്നു

എടത്വ : തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ. ഈപ്പന്റെ പശുക്കിടാവിനെ നായ കടിച്ചു കൊന്നു. അയൽവാസി അനധികൃതമായി വളർത്തുന്ന നായ്ക്കൾ ആണ് കടിച്ചത്. വി. ഇ ഈപ്പൻ നല്‍കിയ പരാതിയെ തുടര്‍ന്ന് എടത്വ പോലീസ് സ്ഥലത്തെത്തി. ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. എടത്വ പാലത്തിനടിവശം, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങൾ നായ്ക്കളുടെ താവളമാണ്. ബസിൽ കയറാൻ എത്തുന്ന യാത്രക്കാരെ നായ് കടിച്ച സംഭവം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിലും തുറസായ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിന് ക്ഷാമമില്ല. എടത്വയിലും, തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം ആയ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എടത്വാ വികസന…

കോണ്ഗ്രസ്സികത്ത് സംഘപരിവാർ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ് സന്ദീപ് വാര്യർ: കെ.വി.അമീർ

മുഖ്യമന്ത്രിയെ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് മറുപടിയുമായി നാഷണൽ യൂത്ത്‌ലീഗ് നേതാവ് രംഗത്ത്. പാലക്കാട്: കോണ്ഗ്രസ് വക്താവും മുൻ ബിജെപി നേതാവുമായ സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ‘ഹിന്ദുക്കളിലെ മുനാഫിഖ്’ എന്ന അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ഐ എൻ എൽ യുവജന വിഭാഗം നേതാവ് കെ.വി.അമീർ. കോണ്ഗ്രസ്സികത്ത് ഹിന്ദുത്വ രാഷ്ട്രീയത്തെ ബലപ്പെടുത്താൻ സംഘപരിവാർ നിയോഗിച്ച ഉത്തമ മുനാഫിഖ് ആണ് സന്ദീപ് വാര്യർ എന്നും ഗാന്ധിജിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നൊടുക്കി ‘ എന്ന് പരിഹസിച്ച ബിജെപി വാര്യറിൽ നിന്ന് കോണ്ഗ്രസ് വാര്യർ ആയപ്പോൾ ആകെ ഉണ്ടായ മാറ്റം ഇപ്പോൾ മുസ്‌ലിംലീഗ് കൊണ്ട് നടക്കുമ്പോൾ വായിൽ നിന്ന് വരുന്ന ഇത്തരം നിഫാഖ് ന്റെ അശ്ലീല പദങ്ങൾ ആണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മതത്തിന്റെയും വക്താവല്ലെന്നും ജനം തെരെഞ്ഞെടുത്ത ഭരണാധികാരി എന്ന നിലയിൽ സമഭാവനയോടെ ഭരിക്കുന്ന…

കുട്ടികൾക്കുള്ള മരുന്നുകളുടെ കുറിപ്പടി യുക്തിസഹമായിരിക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്

തിരുവനന്തപുരം: കുട്ടികൾക്ക് സ്വയം ചികിത്സ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് ജലദോഷം, ചുമ തുടങ്ങിയ എല്ലാ രോഗങ്ങളുടെയും സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്കായി ശരിയായ ശിശുരോഗ വിദഗ്ദ്ധോപദേശം തേടണമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) എല്ലാ മാതാപിതാക്കളെയും ശക്തമായി ഉപദേശിച്ചു. കുട്ടികൾക്കുള്ള യുക്തിസഹമായ കുറിപ്പടികൾ കർശനമായി പാലിക്കണമെന്ന് എല്ലാ ആരോഗ്യ പരിരക്ഷാ ദാതാക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, കുട്ടിക്കാലത്തെ ചുമ കൈകാര്യം ചെയ്യുന്നതിൽ യുക്തിസഹവും സുരക്ഷിതവുമായ രീതികളെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞിട്ടുണ്ട്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിർദ്ദേശിക്കരുതെന്ന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) നിർദ്ദേശത്തെ തുടർന്നാണ് ഐഎപി കേരള മാതാപിതാക്കൾക്കും ശിശുരോഗ വിദഗ്ധർക്കും വേണ്ടി ഈ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. “മരുന്നുകളുടെ യുക്തിസഹമായ കുറിപ്പടി പാലിക്കുന്നതിനുള്ള ഒരു മുന്നറിയിപ്പായി ഡിജിസിഐയുടെ നിർദ്ദേശത്തെ വിശാലമായ അർത്ഥത്തിൽ കാണണം, പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്. കുട്ടികളിൽ ചുമയും ജലദോഷവും നിയന്ത്രിക്കുന്നതിന്…

സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ചെയര്‍മാനായി നടന്‍ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു; മത്സരത്തിനായി 128 ചിത്രങ്ങള്‍

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തിരഞ്ഞെടുത്തു. രഞ്ജൻ പ്രമോദ്, ജിബു ജേക്കബ്, ഭാഗ്യലക്ഷ്മി, ഗായത്രി അശോകൻ, നിതിൻ ലൂക്കോസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ജൂറി അംഗങ്ങൾ. അവാർഡിനുള്ള ചിത്രങ്ങളുടെ പ്രദർശനം നാളെ ആരംഭിക്കും. 128 സിനിമകളാണ് ജൂറി പരിഗണിക്കുന്നത്. രണ്ട് പ്രൈമറി ജൂറികളും തിരഞ്ഞെടുത്ത സിനിമകൾ അന്തിമ ജൂറിക്ക് മുമ്പാകെ പോകും. രഞ്ജൻ പ്രമോദും ജിബു ജേക്കബുമാണ് രണ്ട് പ്രൈമറി ജൂറികളുടെയും ചെയർപേഴ്‌സൺമാർ. രഞ്ജൻ പ്രമോദ് അധ്യക്ഷനായ പ്രാഥമിക ജഡ്ജിംഗ് കമ്മിറ്റിയിൽ എംസി രാജനാരായണൻ, സുബാൽ കെആർ, വിജയരാജമല്ലിക എന്നിവരും ജിബു ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ വിസി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈൻ എന്നിവരും ഉൾപ്പെടുന്നു. റൈറ്റിംഗ് കാറ്റഗറി ജൂറിയുടെ ചെയർമാൻ മധു ഇറവങ്കരയാണ്. ഈ ജൂറിയിലെ അംഗങ്ങൾ എ ചന്ദ്രശേഖർ, ഡോ.…

എ. രാമചന്ദ്രന്റെ ചിത്രകലകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം; കൊല്ലത്ത് പുതിയ മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മതേതര മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട കലാകാരനായിരുന്നു എ. രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമകാലിക ഇന്ത്യൻ ചിത്രകലയെ അതിന്റെ പരമ്പരാഗത ഭൂതകാലവുമായും ഭാവിയുമായും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ. കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രന്റെ മ്യൂസിയം ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച രാമചന്ദ്രന്റെ കൃതികൾ അവയുടെ വിപണി മൂല്യത്തേക്കാൾ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കലാപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷണം നടത്താൻ കഴിയുന്ന ഒരു ഇടമായി ഗാലറി മാറും. കലാരംഗത്ത് സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ ചിത്രകലയെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക മേഖലയിൽ മാറ്റങ്ങൾ വരുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങളും പഠന കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച…

മലയാളികളുടെ വൈകാരിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും സംഘർഷങ്ങളുടെയും ദൃശ്യരേഖയാണ് മോഹൻലാലിന്റെ ചിത്രങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 1980 മുതൽ 2025 വരെയുള്ള നാലര പതിറ്റാണ്ടുകളായി കേരളത്തിലെ സാമൂഹിക, സാംസ്കാരിക സംഭവവികാസങ്ങളുടെയും, ഈ കാലഘട്ടത്തിലെ മലയാളികളുടെ വൈകാരിക ജീവിതത്തിന്റെയും, മൂല്യങ്ങളുടെയും, സംഘർഷങ്ങളുടെയും ദൃശ്യരേഖയാണ് മോഹൻലാലിന്റെ സിനിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിക്കാന്‍ സംസ്ഥാന സർക്കാർ നടത്തുന്ന മലയാളം വാനോളം – ലാൽ സലാം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഈ മാസം 23 ന് രാഷ്ട്രപതിയിൽ നിന്ന് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന് 2004 ൽ ഈ അംഗീകാരം ലഭിച്ചിരുന്നു. ഇരുപത് വർഷങ്ങൾക്ക്…

‘മലയാളം വാനോളം ലാൽസലാം’ : ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹന്‍‌ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ്

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ, മലയാളികളുടെ അഭിമാനമായ സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 4) നടന്ന ‘മലയാളം വാനോളം ലാൽ സലാം’ പരിപാടി, പ്രിയപ്പെട്ട നടന് ആദരവ് അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താൽ അലങ്കരിക്കപ്പെട്ടു. വൈകുന്നേരം 4.30ന് മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി സാന്ദ്രാ ഷിബു അവതരിപ്പിച്ച മനോഹരമായ സോളോ വയലിൻ പ്രകടനത്തോടെ ആരംഭിച്ച ചടങ്ങ് ആദ്യനിമിഷം മുതൽ ജനമനസ്സുകളെ കീഴടക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സർക്കാരിന്റെ ആദരസൂചകമായി അദ്ദേഹം മോഹൻലാലിനെ ഉപഹാരം നൽകി ആദരിച്ചു. സരസ്വതി സമ്മാൻ ജേതാവായ പ്രശസ്ത കവി  പ്രഭാവർമ്മ രചിച്ച മംഗളപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചപ്പോൾ, ഡോ. ലക്ഷ്മി ദാസ് അതിലെ വരികൾ ഹൃദയസ്പർശിയായി ആലപിച്ചു. ഇന്ത്യൻ ചിത്രകലാ…

നൈപുണ്യ പരിശീലനം മഹത്തായ കർമം: പിടിഎ റഹീം, എംഎൽഎ

മർകസ് ഐ ടി ഐ ബിരുദദാന സംഗമം പ്രൗഢമായി കോഴിക്കോട്: വിവിധ നൈപുണികളിൽ കൃത്യമായ പരിശീലനവും വൈദഗ്ധ്യവും നേടുന്നത് മഹത്തായ കർമമാണെന്നും നിപുണനായ മനുഷ്യരുടെ സാന്നിധ്യമാണ് സമൂഹത്തെ ഉന്നമനത്തിലേക്ക് നയിക്കുകയെന്നും പിടിഎ റഹീം എംഎൽഎ. മർകസ് ഐടിഐയിൽ നിന്ന് 2024-25 അധ്യയന വർഷം പഠനം പൂർത്തിയാക്കി വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്ഥാപിതകാലം മുതൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന മർകസ് മാനേജ്‌മെന്റ് പ്രത്യേക പ്രശംസയർഹിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന സനദ്‌ദാന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 29-ാമത് എൻ.സി.വി.ടി ബാച്ചിൽ നിന്നും മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്ക്, വയർമാൻ, സർവെയർ തുടങ്ങിയ ട്രേഡുകളിൽ നിന്നായി 78…

കാസർകോട് സ്‌കൂളിൽ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം : നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട് : കാസർകോട് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകരുടെ നടപടി കേരളത്തിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മനസ്സിനേറ്റ മുറിവാണെന്നും, ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിന് പാദസേവ ചെയ്യുന്ന ഇത്തരം അദ്ധ്യാപകർ നമ്മുടെ നാടിന് അപമാനമാണെന്നും, പ്രസ്തുത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു . വിഷയം അറിഞ്ഞ ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും, വിദ്യാർത്ഥികൾക്ക് പ്രസ്തുത വേദിയിൽ തന്നെ തടയപ്പെട്ട ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു . ഇടതുപക്ഷ സർക്കാർ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കും, ഫലസ്തീൻ ഉൾപ്പെടെയുള്ള മർദ്ദിത സമൂഹങ്ങൾക്കും ഒപ്പമാണെന്നും നാഷണൽ യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി…

നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഢലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്സിന്റെ സഹകരണത്തോടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നേര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ.ഡി കാര്‍ഡ് രജിസ്ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷസുദ്ദീന്‍ വാഴേരി വികിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ ബോധവത്കരന ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി യാസര്‍ ടി.എച്, ഷരീഫ് മാമ്പയില്‍, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഢലം ഭാരവാഹികളായ നാസര്‍ വേളം, ഹബീബ് റഹ്മാന്‍, കെ.സി. ഷാക്കിര്‍ , ബഷീര്‍…