തൃശൂർ : തിരുവോണ ആഘോഷങ്ങൾക്കിടെ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ഫണ്ട് സിപിഐഎം ദുരുപയോഗം ചെയ്തതിനെതിരെയും ബാങ്കിന്റെ അഴിമതിക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചും ബിജെപി കരുവന്നൂരിൽ നിരാഹാര സമരം സംഘടിപ്പിച്ചു. കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിൽ ബിജെപി അംഗങ്ങളും സഹകാരികളും ചേർന്ന് നടത്തിയ പ്രകടനത്തിൽ ബാങ്ക് നടത്തിയ തട്ടിപ്പിനെതിരെ മുദ്രാവാക്യമുയര്‍ത്തി. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിരാഹാര സമരം ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. 300 കോടിയോളം വരുന്ന സിപിഐ എം അഴിമതി പ്രാദേശിക ജനതയെ പ്രതികൂലമായി ബാധിക്കുകയും, അവരുടെ ഓണാഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ.യും മന്ത്രിയുമായ ആർ.ബിന്ദുവിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.സി മൊയ്തീൻ രാജിവെക്കണമെന്നും തോമസ് തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ്…
Category: KERALA
ഓണാഘോഷത്തിനിടെ മുൻ ഹാൻഡ്ബോൾ താരം കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരം ജിപ്സി ജോസഫ് (52) ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ചെയര്‍ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷിവകുപ്പ് ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭര്‍ത്താവ്: ജോസഫ് റിബല്ലോ (റിട്ട. മലപ്പുറം ജില്ലാ സാമൂഹൃനീതി ഓഫീസര്‍) മക്കള്‍: ആരോണ്‍ (യുകെ), ഓറേലിയ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളി സെമിത്തേരിയില്‍.
സ്കൂട്ടറില്‍ ബസ്സിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
നെയ്യാറ്റിന്‍കര: സ്കൂട്ടറില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്യവട്ടം മടത്തില്‍ വീട്ടില്‍ സജയ് നാരായണന്റെ ഭാര്യ മഹാലക്ഷ്മി (39) ആണ് മരിച്ചത്. ഇവരുടെ മകള്‍ അഞ്ജിമ (18) ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര പത്താംകല്ലിലായിരുന്നു അപകടം. മഹാലക്ഷ്മി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മഹാലക്സ്മി മരിച്ചു. സംസ്കാര ചടങ്ങുകള്‍ നടത്തി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. അവര്‍ക്ക് ധ്യാനലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകളുണ്ട്.
സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന് അയ്യങ്കാളി ചിന്തകൾ കരുത്ത് പകരും: റസാഖ് പാലേരി
മലപ്പുറം: ഇന്ത്യയിലുടനീളം ശക്തിപ്പെടുന്ന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തിന് അയ്യങ്കാളി ചിന്തകൾ കരുത്തു പകരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മഹാത്മാ അയ്യങ്കാളി ദിനത്തിൽ മഹാത്മാ അയ്യങ്കാളിയും നവജനാധിപത്യ രാഷ്ട്രീയവും എന്ന പ്രമേയത്തിൽ വള്ളിക്കുന്ന് പെരുവള്ളൂരിൽ നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുൾപ്പെടെ ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരെ വംശീയത പടർത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാറിനെ പ്രതിരോധിക്കാൻ വിശാല മുന്നേറ്റം രൂപപ്പെടണം. ആർ എസ്സ് എസ്സ് രൂപപ്പെടുത്തുന്ന ഹിന്ദുത്വ എകീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ കഴിയൂ. ഭൂമിയും വീടും നിഷേധിക്കപ്പെട്ട ദളിതുകളും ആദിവാസികളും പരിഗണിക്കപ്പെടാത്ത രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നു ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണം. അന്യാധീനപ്പെട്ട ഭൂമി മുഴുവൻ കുത്തകകളിൽ നിന്ന് തിരിച്ചുപിടിച്ച് ഭൂരഹിതർക്കും കർഷകർക്കും നൽകാൻ കഴിയുംവിധം കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ…
സർവീസ് എക്സലൻസ് പുരസ്കാരം യുവ സംരംഭകൻ ശരത് ചന്ദ്രന്
തിരുവനന്തപുരം: ബിസിനസ് ഇന്‍സൈറ്റ് മാഗസിൻ്റെ സർവീസ് എക്സലൻസ് പുരസ്കാരം ലാക്യൂസ്റ്റ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നൈപുണ്യമുള്ളവരുടെ നിപുണത പുറത്തു കൊണ്ടുവരുന്നതുമായ പദ്ധതികൾ, കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2017 ല്‍ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്മെന്റ്, മാര്‍ക്കറ്റിംഗ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകിവരുന്നു. സംരംഭകനായ അദ്ദേഹം കൗണ്‍സിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ്, ബിസിനസ് ഇന്‍സൈറ്റ്…
ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം; ഇന്ത്യ പിന്മാറണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: ആസിയാന്‍ കരാര്‍ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോള്‍ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. 1989ല്‍ വി.പി.സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച ലുക്ക് ഈസ്റ്റ് പോളിസിയിലൂടെ 2009ല്‍ വ്യാപാരക്കരാറായി നികുതിരഹിത ഇറക്കുമതിക്കായി മന്മോഹന് സിംഗ് സര്‍ക്കാര്‍ ഇന്ത്യയെ ആസിയാന്‍ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിന്റെ പ്രത്യാഘാതമാണ് റബര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന വന്‍ പ്രതിസന്ധികളുടെ പ്രധാന കാരണമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റൂ. റബര്‍ വിപണിയുടെ തകര്‍ച്ചയുടെ പേരില്‍ കേരളത്തില്‍ മുറവിളി കൂട്ടുന്നവരും കർഷക സംരക്ഷകരെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതവും നികുതി രഹിതവുമായ റബര്‍ ഉൾപ്പെടെ കാർഷികോൽപന്ന ഇറക്കുമതിക്ക്…
പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാം; പക്ഷെ രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമാക്കി മാറ്റരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും സൗജന്യ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. എന്നാല്‍, ഈ അവസരം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനങ്ങളിലോ ജനപ്രതിനിധികള്‍ ഇടപെടരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ പേരുകളോ മറ്റ് സൂചനകളോ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ സൗജന്യ ഓണക്കിറ്റ് വിതരണം നിര്‍ത്തിവച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചിരുന്നു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് 1,000 രൂപ നല്കുന്ന പദ്ധതിയില്‍ നിന്ന് ജില്ലയെയും താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ…
ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പാലക്കാട്ട് പച്ചക്കറികളുടെ അളവിലും തൂക്കത്തിലും വ്യതിയാനം കണ്ടെത്തി
പാലക്കാട്: ഓണത്തിന്റെ ആവേശം അടുത്തതോടെ ലീഗൽ മെട്രോളജി വകുപ്പ് പാലക്കാട് നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിലെ പച്ചക്കറികളുടെ അളവിലും തൂക്കത്തിലും മാറ്റം കണ്ടെത്തി. സൂപ്പർമാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ, ഡ്യൂട്ടി പെയ്ഡ് ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന ഉത്സവ സീസണിലെ വാണിജ്യ ഇടപാടുകളിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 17 മുതൽ 25 വരെ നടത്തിയ സമഗ്രമായ പരിശോധനയിൽ 85 കേസുകൾ രജിസ്റ്റര്‍ ചെയ്തു. നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവരിൽ നിന്ന് മൊത്തം 3,87,000 രൂപ പിഴ ചുമത്തിയതായി ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സേവ്യർ പി ഇഗ്നേഷ്യസ് വെളിപ്പെടുത്തി. ഉപഭോക്തൃ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ന്യായമായ വ്യാപാര സമ്പ്രദായങ്ങൾ നിലനിർത്തുന്നതിനുമുള്ള അധികാരികളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. കർശനമായ പരിശോധന കാമ്പയിൻ ഞായറാഴ്ചകളിലും വ്യാപിക്കുന്നു. രണ്ട് ഇൻസ്പെക്ടർമാരും രണ്ട് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരും അടങ്ങുന്ന ഇൻസ്പെക്ഷൻ ടീം ഓഗസ്റ്റ് 28 വരെ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സര്‍ക്കാരിന്റെ രക്ഷാ പാക്കേജിൽ ലഭിച്ചത് വെറും രണ്ടു കോടി രൂപ മാത്രമെന്ന്
തൃശൂര്‍: 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പാക്കേജില്‍ ലഭിച്ചത് വെറും രണ്ടു കോടി രൂപ മാത്രമാണെന്ന്. ആ തുകയാകട്ടെ, സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച കരുതല്‍ തുകയാണ്. ഇതോടെ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പാക്കേജ് പാഴായി. 50 കോടിയില്‍ 19.5 കോടി രൂപ തിരികെ ചോദിക്കുന്ന നിര്‍ധനരായ ആളുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബാക്കി 30.5 കോടി വായ്പ നല്കി ബിസിനസ് തുടങ്ങാന്‍ ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രി ചിലവെങ്കിലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം ഇതോടെ നിരാശയിലായി. ധനസമാഹരണത്തിന് കേരള ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം വിഷയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് പേര് ആത്മഹത്യ ചെയ്യുകയും ചികിത്സയിലിരിക്കെ…
താനൂർ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതനായ മലപ്പുറം എസ്പി സുജിത് ദാസിന്റെ ഹൈദരാബാദ് യാത്ര ചോദ്യം ചെയ്തു
മലപ്പുറം: തമീര്‍ ജിഫ്രിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കേ, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം എസ്പി സുജിത് ദാസിനെ പ്രത്യേക പരിശീലനത്തിനായി ഹൈദരാബാദിലേക്ക് അയക്കുന്നത് ചോദ്യം ചെയ്യുന്നു. ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ എസ്പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. പാലക്കാട് എസ്പി ആര്. ആനന് സെപ്റ്റംബര്‍ 2 മുതല്‍ മലപ്പുറത്ത് ചുമതലയേല്‍ക്കും. ഹൈദരാബാദില്‍ നടക്കുന്ന പരിശീലനത്തില്‍ സുജിത് ദാസിനെ കൂടാതെ ഐപിഎസ് ഓഫീസര്‍മാരായ ചൈത്ര തെരേസ ജോണ്‍, ജി. പൂങ്കുഴലി, കിരണ്‍ നാരായണന് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഒരു മാസത്തേക്കാണ് പരിശീലനം. താനൂര്‍ സ്വദേശി തമീര്‍ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സുജിത്ത് ദാസ് അന്വേഷണ വിധേയനായിരുന്നു. എംഡിഎംഎ കൈവശം വച്ചതിന് ജിഫ്രിയെ ഡാന്‍സാഫ് സംഘം കസ്ററഡിയിലെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഫ്രിയുടെ ശരീരത്തില്‍ പോലീസ് മര്‍ദ്ദിച്ചതിന്റെ 21 പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം…
