ഓണാഘോഷത്തിനിടെ മുൻ ഹാൻഡ്ബോൾ താരം കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്‌: മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരം ജിപ്സി ജോസഫ്‌ (52) ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മേരിക്കുന്ന്‌ ഹോളി റിഡീമര്‍ പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക്‌ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ചെയര്‍ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷിവകുപ്പ്‌ ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.

ഭര്‍ത്താവ്‌: ജോസഫ്‌ റിബല്ലോ (റിട്ട. മലപ്പുറം ജില്ലാ സാമൂഹൃനീതി ഓഫീസര്‍) മക്കള്‍: ആരോണ്‍ (യുകെ), ഓറേലിയ.

സംസ്കാരം ഇന്ന്‌ രാവിലെ 11 മണിക്ക്‌ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക്‌ ശേഷം മേരിക്കുന്ന്‌ ഹോളി റിഡീമര്‍ പള്ളി സെമിത്തേരിയില്‍.

Print Friendly, PDF & Email

Leave a Comment

More News