സ്കൂട്ടറില്‍ ബസ്സിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്

നെയ്യാറ്റിന്‍കര: സ്കൂട്ടറില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ക്ക്‌ ഗുരുതരമായി
പരിക്കേറ്റു. കാര്യവട്ടം മടത്തില്‍ വീട്ടില്‍ സജയ്‌ നാരായണന്റെ ഭാര്യ മഹാലക്ഷ്മി (39) ആണ്‌ മരിച്ചത്‌. ഇവരുടെ മകള്‍ അഞ്ജിമ (18) ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ശനിയാഴച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര പത്താംകല്ലിലായിരുന്നു അപകടം.

മഹാലക്ഷ്മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ്‌ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മഹാലക്സ്മി മരിച്ചു. സംസ്കാര ചടങ്ങുകള്‍ നടത്തി.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി നെയ്യാറ്റിന്‍കരയില്‍ നിന്ന്‌ മടങ്ങുമ്പോഴായിരുന്നു അപകടം. അവര്‍ക്ക്‌ ധ്യാനലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകളുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News