കൊച്ചി: വ്യാപകമായ അന്വേഷണം ആവശ്യമുള്ള, പലപ്പോഴും വൻ തുകകൾ ഉൾപ്പെടുന്ന സൈബർ തട്ടിപ്പുകളിൽ കുത്തനെയുള്ള വർദ്ധനവ് പോലെ കാണപ്പെടുന്ന ഈ സാഹചര്യത്തിൽ, പോലീസിന്റെ സൈബർ വിഭാഗത്തിന് വ്യത്യസ്തമായ ഒരു ജോലി തലവേദന സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കളോ പാർട്ടി അനുഭാവികളോ ഉൾപ്പെടുന്ന ഒരു കൂട്ടം പരാതികൾ കൈകാര്യം ചെയ്യുക എന്ന ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കേണ്ടി വരുന്നു. എറണാകുളത്തെ സിപിഐ(എം) നേതാവ് കെ ജെ ഷൈൻ സൈബർസ്പെയ്സിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത ഏറ്റവും പുതിയ കേസ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. പോലീസ് വേഗത്തിൽ നടപടി സ്വീകരിച്ച് യൂട്യൂബർ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തതോടെ ഈ വർഷം രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടുകൾ (എഫ്ഐആർ) കാണിക്കുന്നത് സിറ്റി പോലീസിന്റെ സൈബർ വിഭാഗം രാഷ്ട്രീയക്കാർ ഉൾപ്പെട്ട കൂടുതൽ പരാതികൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ്. കൊച്ചി…
Category: KERALA
എൽ.ഡി.എഫിൻ്റെ ശബരിമല നയത്തിന് എൻ.എസ്.എസ് പിന്തുണ നൽകിയതിൽ യു.ഡി.എഫിന് അസ്വസ്ഥതയില്ല: വി.ഡി സതീശൻ
തിരുവനന്തപുരം: ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കൽ, തീർത്ഥാടക ക്ഷേമം, പ്രദേശ വികസനം എന്നിവയുമായി ബന്ധപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ് ) സർക്കാരിന്റെ നയത്തിന് നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നൽകുന്ന “അചഞ്ചലമായ പിന്തുണ” ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍ “വീണ്ടും സ്ഥിരീകരിച്ചത്” പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) ഒരു തരത്തിലും അസ്വസ്ഥമാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിർണായകമായ ഒരു തിരഞ്ഞെടുപ്പ് വർഷത്തിൽ എൽഡിഎഫിനോടുള്ള യുഡിഎഫിന്റെ “പുതുതായി കണ്ടെത്തിയ അടുപ്പം” കണക്കിലെടുത്ത്, എൻഎസ്എസുമായുള്ള “അഭിപ്രായ വ്യത്യാസം നന്നാക്കുമോ” എന്ന ചോദ്യത്തെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സതീശൻ തള്ളിക്കളഞ്ഞു. യുഡിഎഫിന് എൻഎസ്എസുമായി ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസവുമില്ലാത്തതിനാൽ ആ ചോദ്യം അപ്രസക്തമാണെന്ന് സതീശൻ പറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണ എൽഡിഎഫിന്റെ വിജയത്തിലേക്കുള്ള പാത വിശാലമാക്കിയിട്ടുണ്ടെന്ന് സിപിഐ എം ആത്മവിശ്വാസം പ്രകടിപ്പിച്ചു.…
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ ‘ ലഹരി ഇല്ലാത്ത പുലരിക്കായി ‘ ബോധവത്ക്കരണ യജ്ഞം നടത്തി
എടത്വാ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി യുടെ നേത്യത്വത്തില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സ്കൂളുകളില്‍ ‘ലഹരി ഇല്ലാത്ത പുലരിക്കായി ‘ ബോധവത്ക്കരണ യജ്ഞം സംഘടിപ്പിച്ചു. എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൾ പി.സി. ജോബി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജിസ്സി വി. കുര്യൻ, ജോർജ് ഫിലിപ്പ്, ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി അലക്സ് കെ തോമസ്, അനിൽ ജോർജ്, വർഗ്ഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമാട് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ…
ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് പ്രസവ വാര്‍ഡിന് മുന്നില്‍ ആരും എഴുതി വെയ്ക്കാറില്ല: എ കെ ബാലന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. പ്രസവ വാർഡിന് മുന്നിൽ പ്രസവം സ്ത്രീകൾക്ക് മാത്രമാണെന്ന് ആരും എഴുതി വെയ്ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ശേഷം, പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞതിനു പിന്നാലെ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പ്രതികരണം. “കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തനാണെന്നും, അദ്ദേഹം അത് തുറന്നു പറയണമെന്നും ഇപ്പോൾ പലരും പറയുന്നുണ്ട്. അതിപ്പോള്‍ നല്ല രീതിയിൽ ഒരു പ്രചാരണത്തിനായി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തെക്കുറിച്ചോ ഞങ്ങള്‍ കൈകാര്യം ചെയ്യുന്ന മാർക്സിസത്തെക്കുറിച്ചോ അറിവുള്ള ആരും ഇങ്ങനെ ചോദിക്കില്ല. പിണറായി ഒരു കമ്മ്യൂണിസ്റ്റാണ്. അദ്ദേഹം വെറുമൊരു ഭൗതികവാദിയല്ല. അദ്ദേഹം ഒരു വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന…
സംസ്ഥാനത്തുടനീളം ‘ആധുനിക ഭക്ഷണ തെരുവുകൾ’ സജ്ജമായി; എറണാകുളത്തെ തെരുവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ‘ആധുനിക ഭക്ഷണ തെരുവുകൾ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരത്തെ ശംഖുമുഖം, എറണാകുളത്തെ കസ്തൂർബ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറത്തെ കോട്ടക്കുന്ന് എന്നിവിടങ്ങളിൽ ഭക്ഷണ തെരുവുകൾ സജ്ജമായി. സെപ്റ്റംബർ 27 ന് (ശനി) വൈകുന്നേരം 6.30 ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എറണാകുളത്തെ ഭക്ഷണ തെരുവ് ഉദ്ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടി രൂപയ്ക്ക് പുറമെ അധികമായി ജി.സി.ഡി.എ.യുടെ വിഹിതമായി…
ഹരിത പാഠം പകർന്ന് ‘കളിമണ്ണ്’ ശിൽപശാല
കാരന്തൂർ:മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി കുന്ദമംഗലം കൃഷിഭവനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ഏകദിന കൃഷി പരിശീലന ശിൽപശാല ‘കളിമണ്ണ്’ സംഘടിപ്പിച്ചു. കുന്ദമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ രൂപേഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർഥികൾ നിർമിച്ച പച്ചക്കറി തോട്ടം അദ്ദേഹം സന്ദർശിക്കുകയും വിലയിരുത്തി നിർദേശങ്ങൾ നൽകുകയും ചെയ്തു. ശിൽപശാലയുടെ ഭാഗമായി ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയിൽ വിദ്യാർഥികൾക്ക് നൽകുന്ന ഒന്നാംഘട്ട പരിശീലനത്തിന് കുട്ടി കർഷക അവാർഡ് ജേതാവ് ഡോൺ ജുബിൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ആശിഖ് സഖാഫി മാമ്പുഴ, ഖലീൽ സഖാഫി കൊണ്ടോട്ടി, മാജിദ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.
തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ട, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവ്
ഐ എൻ എല്ലി നെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ തീവ്രവാദ ആരോപണങ്ങൾക്കെതിരെ നാഷണൽ യൂത്ത് ലീഗ് നേതാവ് രംഗത്ത്. പാലക്കാട്: മുസ്ലിം ലീഗിന് തീവ്രത പോരാത്തതിന് ലീഗ് വിട്ടവർ ആണ് ഐ എൻ എൽ എന്നും അവരെ കക്ഷത്ത് വെച്ചാണ് ഗോവിന്ദൻ മാഷ് കോണ്‍ഗ്രസ് നെ മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, തീവ്രവാദ ചാപ്പ ഇങ്ങോട്ട് വേണ്ടന്നും, വി.ഡി സതീശൻ സംഘപരിവാർ ആചാര്യൻമാർക്ക് പൂമാല ചാർത്തിയ നേതാവാണെന്നു, മുസ്ലിം ലീഗിന്റെ ഉപദേശത്തോടെ ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് ൽ അവരോധിക്കുന്നതിന് വേണ്ടി സേട്ട് സാഹിബിന്റെ പാർട്ടിയെയും ഇടതുപക്ഷത്തെയും ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി.അമീർ തന്റെ ഫേസ്ബുക്ക്ൽ കുറിച്ചു. വിഷയത്തിൽ ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും…
സിനിമാ തിയേറ്ററുകളിലെ ഭക്ഷണ/ടിക്കറ്റ് വില നിയന്ത്രിക്കണം: കെ. ആനന്ദകുമാർ
സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭക്ഷണത്തിന് തോന്നിയപടി വില ഈടാക്കുകയും, പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മാനേജ്മെന്റുകളുടെ നടപടി, കർശനമായി നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. ഭാരിച്ച ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനത്തെ തിയേറ്ററുകളിൽ ഭക്ഷണത്തിന് സാധാരണ വിലയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് ഈടാക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്. അതുപോലെ തിയേറ്ററുകൾക്ക്, വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുകയും, അതനുസ്സരിച്ച് ഭാരിച്ച ടിക്കറ്റ് വില കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഇക്കാര്യത്തിൽ തദ്ദേശ ഭരണ വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. തിയേറ്ററുകൾ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഈടാക്കുന്നതും നിയമവിരുദ്ധമാണ്. പ്രേക്ഷകർക്ക് സൗജന്യമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ തിയേറ്ററുകൾ ബാധ്യസ്ഥരാണ്. പാർക്കിംഗിന് ഫീസ് ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കേസ്സെടുക്കുകയും ലൈസൻസ് ക്യാൻസൽ…
അലിഫ് മീം കവിതാ പുരസ്കാരം കെ ടി സൂപ്പിക്ക് സമ്മാനിച്ചു
പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് രചിച്ച ‘മകള്‍’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് നോളജ് സിറ്റി : അഞ്ചാമത് അലിഫ് മീം കവിതാ പുരസ്കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് അദ്ദേഹം രചിച്ചിരിക്കുന്ന ‘മകള്‍’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രവാചകരെ കുറിച്ചെഴുതിയ കവിതക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നത് നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് മറുപടി പ്രസംഗത്തില്‍ കെ ടി സൂപ്പി പറഞ്ഞു. മുന്‍ ലോക്സഭാ എം പി. ടി എന്‍ പ്രതാപന്, സാഹിത്യകാരന് പി സുരേന്ദ്രന്, മുഹമ്മദലി കിനാലൂര്‍, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം…
ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുത്: ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്ക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്ക്കെതിരേയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കാത്തലിക്ക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 1982ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും, 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജംഗ്ഷന്‍ ഓര്‍ഡർ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര ഇടപെടല്‍ നടത്താതെയുള്ള ആഭ്യന്തര ഭരണസംവിധാനത്തിന്റെ നിഷ്ക്രിയത്വം സംശയമുളവാക്കുന്നു. ജീവനുപോലും ഭീഷണിയുണ്ടെന്നുള്ള കന്യാസ്ത്രീമാരുടെ വാക്കുകളും കണ്ണുനീരും കാണാതെ പോകാന്‍ മനഃസാക്ഷിയുള്ള സമൂഹത്തിനാകുമോ? കോടതി വ്യവഹാരം നിലനില്‍ക്കെ ആശ്രമത്തിന്റെ മതില് പൊളിക്കുക, സിസിടിവി കാമറകള്‍ നശിപ്പിക്കുക, കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ച് ജലം ലഭ്യമാക്കാതെ ജീവിതം പന്താടുക, അനധികൃതമായി ഭൂമി കൈയേറി വീടുകള്‍ സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും…
