തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (കെഎസ്ആർടിസി) ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ജീവനക്കാർ ഉന്നയിച്ച മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതോടെ പൊതുമേഖലയിലെ വലിയ പ്രതിസന്ധി ഒഴിവായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി നൽകുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓഗസ്റ്റ് 22നകം വിതരണം ചെയ്യുമെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ബാലഗോപാൽ അറിയിച്ചു. ശമ്പളത്തിന്റെ ആദ്യഗഡു വിതരണത്തിനാവശ്യമായ തുക അനുവദിച്ചു. ഒറ്റയടിക്ക് ശമ്പളം നൽകണമെന്ന യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗം അംഗീകരിച്ചു. വരുമാനം വർധിപ്പിച്ച് ചെലവുകൾ നിറവേറ്റുന്ന അവസ്ഥയിലേക്ക് കെഎസ്ആർടിസി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഓണം അലവൻസ്…
Category: KERALA
സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു
മക്കരപ്പറമ്പ: സ്വാതന്ത്ര്യ ദിനത്തോടനുബണ്ഡിച്ച് ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. ‘സ്വാതന്ത്ര്യവും സമകാലിക ഇന്ത്യാനവസ്ഥകളും’ വിഷയത്തിൽ മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബ് പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ.അബ്ദുൽ ഗഫൂർ സ്വാഗതവും സി.എച്ച് ഇഹ്സാൻ നന്ദിയും പറഞ്ഞു.
തൃശ്ശൂരിൽ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകളടക്കം നാലു പേരെ അറസ്റ്റു ചെയ്തു
തൃശൂർ: കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുന്നംകുളത്തെ ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി രണ്ട് സ്‌ത്രീകളടക്കം നാലുപേർ പിടിയിലായി. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കുട്ടനാട് സ്വദേശികളായ ഷഫീഖ് (32), അനസ് (26), ആലപ്പുഴ സ്വദേശി ഷെറിൻ (29), കൊല്ലം ജില്ലയിൽ നിന്നുള്ള സുരഭി (23) എന്നിവരാണ് അറസ്റ്റിലായത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് വിൽപന നടത്താനാണ് ഇവര്‍ ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി കുന്നംകുളത്തെ വിവിധ ലോഡ്ജുകളിൽ താമസിച്ച് നാലുപേരും മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ നാലു പേരെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലോകത്തെ ഏറ്റവും വലിയ കൈയ്യെഴുത്ത് മലയാളം ബൈബിള്‍ ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ് റെക്കോര്‍ഡിന് അർഹരായി
തിരുവല്ല: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കൈയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ് റെക്കോര്‍ഡിന് അർഹരായി. ദുബായി മാർത്തോമ ഇടവക അംഗങ്ങളായ തിരുവല്ല അഴിയിടത്തുചിറ കുഴിക്കാട്ട് വീട്ടിൽ മനോജ് എസ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ ഡോ. സൂസനും മക്കളായ കരുണും, കൃപയും ചേര്‍ന്ന് 417 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ മലയാളത്തിലുള്ള കൈയ്യെഴുത്തു പ്രതി തയ്യാറാക്കിയിരിക്കുന്നത്. ആഗസ്റ്റ് 18 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് തിരുവല്ല വേങ്ങൽ ശാലേം മാർത്തോമ പള്ളിയിൽ നടക്കുന്ന ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ കുന്നംകുളം – മലബാർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രകാശന കർമ്മം നിർവഹിക്കും. യു.ആർ.എഫ് വേൾഡ് റെക്കോര്‍ഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ് സർട്ടിഫിക്കറ്റും അംഗീകാര മുദ്രയും സമ്മാനിക്കും. 36 കിലോഗ്രാം ഭാരമുള്ള…
കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിന് യു.ആർ.ബി എക്സലൻസ് അവാർഡ്
ചങ്ങനാശേരി: കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ മുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജെഫേഴ്സൺ ജോർജ്ജ് യു.ആർ.ബി എക്സലൻസ് അവാർഡിന് അർഹനായി. ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്ററിൽ ആഗസ്റ്റ് 18ന് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് അവാർഡ് സമ്മാനിക്കും. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിക്കും. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യ സന്ദേശം നല്‍കു. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ. ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടന്നുവരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ്…
ഈ വര്‍ഷം ഓണക്കിറ്റ് മഞ്ഞ കാർഡുകാര്‍ക്ക് മാത്രം പരിമിതപ്പെടുത്തി
തിരുവനന്തപുരം: ആഴ്ചകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് (മഞ്ഞ കളർ കാർഡ്) ഉള്ളവർക്ക് മാത്രം ഈ വർഷം ഓണക്കിറ്റ് വിതരണം നടത്തിയാല്‍ മതിയെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. നിലവിൽ സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നാണ് ഗുണഭോക്താക്കളെ പരിമിതപ്പെടുത്താനുള്ള ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. സാമ്പത്തിക പരാധീനതകൾ കാരണം പിണറായി വിജയൻ സർക്കാർ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി. ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ വിവിധ ക്ഷേമ സംഘടനകളിലെ താമസക്കാർക്ക് ഭക്ഷണ കിറ്റുകൾ നൽകാനും തീരുമാനിച്ചു. ഈ കിറ്റുകളിൽ ചായ, പച്ചക്കായ, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, ഭക്ഷ്യ എണ്ണ, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, പച്ചമുളക്, ഉപ്പ്, തുവരപ്പരിപ്പ് എന്നീ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടും. ഓണക്കിറ്റ് വിതരണം ഉറപ്പാക്കാൻ സപ്ലൈകോയ്ക്ക് സർക്കാർ 32 കോടി…
ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി ചാർജ് വർധിച്ചേക്കും; മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്: മതിയായ മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഡാമുകളിൽ ജലക്ഷാമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാളെ ചേരുന്ന വൈദ്യുതി ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം. മഴ പെയ്താൽ ചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാല്‍, മഴ പരാജയപ്പെട്ടാൽ ചാർജുകൾ ഉയർത്തണം. വാങ്ങുന്ന വിലയ്ക്ക് മാത്രമേ വൈദ്യുതി നൽകാനാകൂ. ഉപഭോക്താക്കൾക്കുമേൽ പരമാവധി ഭാരം ചുമത്താതിരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ അധിക വൈദ്യുതി വാങ്ങണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി എന്ത് വിലയ്ക്ക് വാങ്ങണമെന്ന കാര്യത്തിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും വില വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ക്ഷേത്രങ്ങളിൽ നിർബന്ധമായും ഗണപതി ഹോമം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്; പരിശോധനയ്ക്കായി വിജിലന്‍സ്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായക ചതുർത്ഥിക്കും ഗണപതിഹോമം നിർബന്ധമായും നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടു. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. ചിങ്ങം ഒന്ന് വ്യാഴാഴ്ചയും വിനായക ചതുർത്ഥി ദിനമായ 20-നും വിശേഷാല്‍ ഗണപതി ഹോമം നിർബന്ധമാക്കിയിട്ടുണ്ട്. ബോർഡിന് കീഴിൽ 1254 ക്ഷേത്രങ്ങളുണ്ട്. പണ്ട് ഇവിടെ ഗണേശ ഹോമം നടത്തിയിരുന്നു. എന്നാൽ, ഇതിനായി പ്രത്യേക ഉത്തരവൊന്നും ബോർഡ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും നടത്താനാണ് ദേവസ്വം ബോർഡ് ഉത്തരവിട്ടത്. രണ്ടുദിവസവും നടക്കുന്ന ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകണമെന്നും ബുക്കിങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ്. ബോർഡ് നിർദേശിച്ചതുപോലെ ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. ഇതിന് വിജിലൻസ് വിഭാഗത്തിനു…
വെൽഫെയർ പാർട്ടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് പാർട്ടി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. നമ്മുടെ രാജ്യം 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാജ്യത്ത് ജനങ്ങൾക്ക് ഇത് എൻറെ രാജ്യമാണ് എന്ന് അഭിമാനബോധത്തോടെയും അധികാരബോധത്തോടെയും ജീവിക്കാൻ സാധിക്കുമ്പോഴാണ് രാജ്യം സ്വതന്ത്രമാണ് എന്ന് നമുക്ക് പറയാൻ സാധിക്കുക. സ്വാതന്ത്ര്യം അനുഭവിച്ച് അറിയേണ്ടതാണ്. മനുഷ്യരിലേക്ക് വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയം രാജ്യത്ത് അതിഭീകരമായി തുടരുമ്പോൾ ,ചേർന്നുനിൽക്കുന്ന രാഷ്ട്രീയം കൊണ്ട് മാത്രമേ നമുക്ക് ഇതിനെ മറികടക്കാൻ ആവൂ. ഈ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മാനവികതയിൽ വിശ്വസിക്കുന്നമുഴുവൻ മനുഷ്യരും ഒന്നിച്ചു നിന്നെങ്കിൽ മാത്രമാണ് സംഘപരിവാറിന്റെ വംശീയ ഫാസിസത്തിൽ നിന്ന് ഈ രാജ്യത്തെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഈ സ്വാതന്ത്ര്യദിനം അത്തരമൊരു ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രഖ്യാപനം ആയി മാറട്ടെ…
വെൽഫെയർ പാർട്ടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വടക്കാങ്ങര : രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനം വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് ആഘോഷിച്ചു. വടക്കാങ്ങര അങ്ങാടിയിൽ പാർട്ടി ആസ്ഥാനത്ത് ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ പതാക ഉയർത്തി. സക്കീർ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ‘സമ്പൂർണ ശുചിത്വ ആറാം വാർഡ്’ ലക്ഷ്യ പൂർത്തീകരണം കൈവരിച്ച ഹരിതകർമ്മ സേനാംഗങ്ങളായ ഷീബ പുന്നക്കാട്ടുവളപ്പിൽ, റസിയ പാലക്കൽ എന്നിവരെ വെൽഫെയർ പാർട്ടി ആദരിച്ചു. വാർഡ് മെമ്പർ ഉപഹാരം നൽകി. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ, സെക്രട്ടറി നാസർ കിഴക്കേതിൽ, കെ ജാബിർ, കമാൽ പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി. പായസ വിതരണം നടത്തി.
