തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി

എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ ചേർന്നാണ് പ്രസിഡന്റ് ബാബു വലിയവീടൻ നേതൃത്വം നല്‍കുന്ന പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കിയത്. തലവടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. അറ്റപ്പുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നും പൈപ്പിനായി റോഡുകൾ കുഴിച്ചതിനെ തുടർന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നൽകി പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജലം…

ശബരിമല സ്വര്‍ണ്ണ കൊള്ളയും പത്മകുമാറിനെ സം‌രക്ഷിച്ചതും തിരഞ്ഞെടുപ്പില്‍ സിപി‌എമ്മിന് തിരിച്ചടിയായെന്ന് സിപിഐ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചുള്ള സിപിഎമ്മിന്റെ വിലയിരുത്തൽ സിപിഐ തള്ളി. തിരഞ്ഞെടുപ്പ് പരാജയത്തിൽ വസ്തുതകൾ മറച്ചുവെച്ചതിന് സിപിഐ എക്സിക്യൂട്ടീവ് വിമർശിക്കുകയും ചെയ്തു. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമല്ല, ശബരിമല സ്വർണ്ണ കൊള്ളയും അതില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായ പത്മകുമാറിനെ സംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും തിരിച്ചടിക്ക് കാരണമായെന്നാണ് സിപിഐ വിലയിരുത്തിയത്. എം എല്‍ എ ആയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചു. എന്നാൽ, ഒഴികഴിവുകൾ പറഞ്ഞു പത്മകുമാറിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സിപിഐ വിമർശിച്ചു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവുമാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പ്രാദേശിക തലത്തിലെ പ്രവർത്തനത്തിലെ ഇടിവും അപ്രതീക്ഷിത പരാജയത്തിന് കാരണമായി. ശബരിമല പോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും തെറ്റായ പ്രചാരണം നടത്തി. ആ ശ്രമം അവർ ഉദ്ദേശിച്ചതുപോലെ വിജയിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി…

ജാമിഅ മർകസ്‌-അൽ ഹുദ്ഹുദ് അക്കാദമിക സഹകരണം: സീക്യൂ പ്രീസ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും

കോഴിക്കോട്: പ്രീ സ്‌കൂൾ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കിടയിൽ അറബി ഭാഷ പഠനം എളുപ്പമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോമുമായുള്ള വിദ്യാഭ്യാസ വിനിമയ കരാറിലൂടെ അക്കാദമിക രംഗങ്ങളിൽ മാറ്റത്തിനൊരുങ്ങി ജാമിഅ മർകസ്‌. മൂല്യാധിഷ്ഠിത പ്രാഥമിക വിദ്യാഭ്യാസത്തിനായി മർകസ്‌ ആവിഷ്കരിച്ച സീക്യൂ പ്രീസ്കൂൾ നെറ്റ്‌വർക്കിന്റെ പാഠ്യപദ്ധതി അറബി ഭാഷാ പഠനം ലളിതമാക്കും വിധം പരിഷ്കരിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഈ കരാറിലൂടെ സാധ്യമാവുക. ലോക അറബി ഭാഷ വാരാചരണത്തിന്റെ ഭാഗമായി മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അൽ ഹുദ്ഹുദ് പ്ലാറ്റ്‌ഫോം സ്ഥാപകൻ മുഹമ്മദ് അൽ ബശ്താവിയും ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അക്കാദമിക സാഹകരണ ഉടമ്പടിയിൽ ഒപ്പിട്ടു. പ്രീസ്‌കൂൾ തലം മുതലുള്ള കുട്ടികളെ ശാസ്ത്രീയവും രസകരവുമായ രീതിയിൽ അറബി ഭാഷ പഠിപ്പിക്കാനുള്ള…

ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകം; കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിച്ചു; ഡിസംബര്‍ 30 മുതൽ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി വ്യാപകമായതിനെത്തുടര്‍ന്ന് ആലപ്പുഴയിൽ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു. ഹോട്ടലുകളിലെ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിതരണവും നിർത്തിവച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതായി ഹോട്ടലുടമകൾ ആരോപിച്ചു. ഇതിനെതിരെ ഹോട്ടലുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എഫ്എസ്എസ്എഐയുടെ നടപടി മുന്നറിയിപ്പില്ലാതെയായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. ആലപ്പുഴയിൽ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ, അവയുടെ മുട്ട, മാംസം, കാഷ്ഠം (വളം), ശീതീകരിച്ച മാംസം,…

സിപി‌എമ്മിന് വടി കൊടുത്ത് അടി വാങ്ങി ആര്‍ ശ്രീലേഖ; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനോട് അദ്ദേഹം വാടക കൊടുക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്ന് ഈയ്യിടെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ഇപ്പോള്‍ ബിജെപിക്ക് തലവേദനയായി. ചുമതലയേറ്റതിന്റെ രണ്ടാം ദിവസം ശ്രീലേഖ സ്വീകരിച്ച നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോർപ്പറേഷൻ കെട്ടിടത്തിലുള്ള പ്രശാന്ത് എം എല്‍ എയുടെ വാടക ഓഫീസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. സി.പി.എമ്മാകട്ടേ അവരുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കോർപ്പറേഷനു വാടക നൽകുന്ന കെട്ടിടം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ശ്രീലേഖ എന്ത് അധികാരത്തിന്റെ പേരിലാണ് ആവശ്യപ്പെട്ടതെന്നാണ് പ്രധാന ചോദ്യം. ബിജെപിക്കോ ശ്രീലേഖയ്‌ക്കോ ഇതിന് ഉത്തരം നൽകാൻ കഴിയില്ല. സൗഹൃദത്തിന്റെ പേരിലാണ് ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ടതെന്നാണ് ശ്രീലേഖ പറയുന്നത്.…

കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വീതം നിയന്ത്രണം നേടി. ചില പഞ്ചായത്തുകളിൽ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, വെൽഫെയർ പാർട്ടി, ട്വന്റി 20 തുടങ്ങിയ പാർട്ടികൾ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പിൽ പ്രധാന സഖ്യങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഏഴ് ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണം നേടി, അതത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത്, എൽഡിഎഫിലെ വി. പ്രിയദർശിനി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായും ബിപി മുരളി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിലെ കെ.ജി. രാധാകൃഷ്ണൻ പ്രസിഡന്റായും സിന്ത…

പുതിയ ഡോക്ടർമാരുടെ തസ്തിക നിർണയം ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹം

മലപ്പുറം: സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് ആശുപത്രികളിൽ പുതിയ ഡോക്ടർമാരുടെ തസ്തിക രൂപീകരണത്തിൽ ജില്ലയെ പാടേ അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു ജില്ലയിൽ 206 തസ്തികകൾ രൂപീകരിച്ചപ്പോൾ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമേ ജില്ലക്ക് അനുവദിച്ചിട്ടുള്ളൂ എന്നത് മലപ്പുറത്തുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്. മലപ്പുറം ജില്ലയിലെ ആശുപത്രികൾ രോഗി സാന്ദ്രതയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളെക്കാൾ ഏറെ മുന്നിലാണ്. എന്നിട്ടും പുതിയ തസ്തികകൾ രൂപീകരിച്ചപ്പോൾ ജില്ലയെ മാറ്റി നിർത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ആവശ്യമായത്ര തസ്തികകൾ അനുവദിച്ച് തീരുമാനത്തിൽ തിരുത്തൽ വരുത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിസി ജാഫർ മാസ്റ്റർ, സെക്രട്ടറി നൗഷാദ്…

മഖ്ദൂമുമാരുടെ ചരിത്രം മതവിദ്യാർഥികൾക്ക് വലിയ മാതൃക: സി മുഹമ്മദ് ഫൈസി

പൊന്നാനിപ്പള്ളിയിലെ വിളക്കത്തിരുന്ന് മർകസ് വിദ്യാർഥികൾ കോഴിക്കോട്: പൊന്നാനി കേന്ദ്രമാക്കി മഖ്‌ദൂമുമാർ നടത്തിയ വൈജ്ഞാനിക-സാമൂഹിക ഇടപെടലും നവോത്ഥാന മുന്നേറ്റങ്ങളും പുതിയ തലമുറക്കും മതവിദ്യാർഥികൾക്കും വലിയ മാതൃകയാണെന്ന് ജാമിഅ മർകസു സ്സഖാഫതി സ്സുന്നിയ്യ ചാൻസിലർ സി മുഹമ്മദ് ഫൈസി. ജാമിഅയിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ വിളക്കത്തിരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം വൈജ്ഞാനിക പ്രസരണത്തിലും ഗ്രന്ഥ രചനയിലും അക്കാലത്തെ നാടിന്റെ പൊതു പ്രശ്നമായ വൈദേശികർക്കെതിരെയുള്ള പോരാട്ടത്തിലും മഖ്‌ദൂമുമാർ ഭാഗമായി. ഇത് ഉലമാ ആക്ടിവിസത്തിന്റെ വലിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കർമരംഗത്തേക്കിറങ്ങുന്ന അഞ്ഞൂറോളം വിദ്യാർഥികളും മുദരിസുമാരും ചടങ്ങിൽ സംബന്ധിച്ചു. അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ പള്ളി. മഹത്തുക്കളായ നിരവധി പണ്ഡിതർ വിളക്കത്തിരുന്ന് പഠിച്ചതിന്റെ ഓർമ പുതുക്കാനായി എല്ലാ വർഷവും മർകസ്…

സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് ജീവനക്കാർ

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി വിവിധോദ്ദേശ്യ പദ്ധതികൾക്കായി ആവിഷ്കരിച്ച സ്വദഖ ക്യാമ്പയിനിൽ പങ്കുചേർന്ന് മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ നിർദേശത്തെ തുടർന്ന് സെൻട്രൽ ഓഫീസിൽ നടത്തിയ സ്വദഖ ഡ്രൈവിൽ നൂറിലധികം ജീവനക്കാർ പങ്കാളികളായി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ സ്തുത്യർഹമായ പദ്ധതികൾ രാജ്യമെമ്പാടും നടപ്പാക്കിയ മുസ്‌ലിം ജമാഅത്തിന്റെ പദ്ധതികൾക്ക് കരുത്തുപകരാൻ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ മർകസ് ക്യാമ്പസുകളിലെ ജീവനക്കാരും മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്, മർകസ് മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂഷൻസ്, ഖുർആൻ അക്കാദമി, ഹാദിയ അക്കാദമി, സീക്യൂ, ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻസ്, എം ഹാൻഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും ക്യാമ്പയിനിന്റെ ഭാഗമാകും. മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, ഉനൈസ് മുഹമ്മദ്, അബൂബക്കർ ഹാജി…

കോഴിക്കോട് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചു

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരായ പരാതികൾ വർദ്ധിച്ചതിനെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പോലീസ് പ്രത്യേക ഡ്രൈവ് ആരംഭിച്ചു. പുതുവത്സരാഘോഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് (എംവിഡി), എക്സൈസ്, ട്രാഫിക് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധനകളിൽ പങ്കെടുക്കും. വാഹനമോടിക്കുമ്പോൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഗൗരവമായി കാണുമെന്ന് വാഹന പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉടനടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. സംശയിക്കപ്പെടുന്ന ഡ്രൈവർമാരെ വേഗത്തിൽ പരിശോധിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്ക് സോടോക്‌സ മെഷീനുകളും ലഭ്യമാക്കി. ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഓരോ പരിശോധനയ്ക്കും ഏകദേശം ₹1,200 ചിലവാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഡ്രൈവ് തുടരും. “പ്രത്യേക പരിശോധനയിൽ നടുവണ്ണൂരിൽ നിന്നുള്ള മദ്യപിച്ച ഒരു സ്വകാര്യ ബസ്…