ബിനു ഐസക്ക് രാജുവിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയായി ബിനു ഐസക്ക് രാജുവിനെ തെരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം സിപിഐയിലെ എ. ശോഭ രാജിവച്ച ഒഴിവിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നുള്ള ബിനു ഐസക്ക് രാജുവിനു ഇപ്പോള്‍ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത്. 2015 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ ചമ്പക്കുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. 2010-15 കാലയളവില്‍ എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുമായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജില്ലാ ആസൂത്രണ സമിതി അംഗമാണ്. തലവടി ടിഎംടി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ബിനു ഐസക്ക് രാജു 2022 ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റും ആലപ്പുഴ ജില്ലാ…

തലവടി ചുണ്ടൻ ഓഹരി ഉടമ സിബി ജോർജിൻ്റെ മാതാവ് ലീലാമ്മ ജോർജ്ജ് അന്തരിച്ചു

തലവടി: തോട്ടയ്ക്കാട്ട് പറമ്പിൽ ടി.വി ജോർജ്ജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (74) അന്തരിച്ചു. പാമ്പാടി കല്ലുപുരയിൽ കുടുംബാംഗമാണ് പരേത. ജൂലൈ 15 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം രണ്ടു മണിക്ക് തലവടി സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സുജ, സുനി, സിബി (മൂവരും ഷാർജ). മരുമക്കൾ: ചെങ്ങന്നൂർ പാണ്ടനാട് വെങ്ങശ്ശേരിയിൽ റെജി, നിരണം വാണിയപുരയിൽ ലിജോ, അടൂർ പെരിങ്ങനാട് റെജി നിവാസിൽ പരേതനായ റെജി.

എംപ്ലോയ്സ് മൂവ്മെന്റ് യാത്രയയപ്പ് നൽകി

മലപ്പുറം: സർവ്വീസിൽ നിന്നും വിരമിച്ചവർക്ക് കെ.എസ്‌.ഇ.എം മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്‌.ഇ.എം ജില്ല പ്രസിഡന്റ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിച്ച റഹീം പാലാറ, അഹമ്മദ് സലിം കൊട്ടങ്ങാടൻ, പി.എം അബ്ദുൽ അലി, കെ.വി കുഞ്ഞി മുഹമ്മദ് എന്നിവർക്ക് ഉപഹാരം നൽകി. അസെറ്റ് ജില്ല പ്രസിഡന്റ് ഹബീബ് മാലിക്ക്, അബ്ദുൽ സലാം പൊന്നാനി എന്നിവർ സംസാരിച്ചു.

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി രണ്ടു ദിവസം കൂടി മാത്രം

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‌ തയ്യാറായി. ഇന്നലെ രാവിലെയാണ്‌ പേടകം റോക്കറ്റില്‍ ഘടിപ്പിച്ചത്‌. ഇന്ത്യയുടെ ഏറ്റവും ശക്തമായ എല്‍വിഎം 3 റോക്കറ്റാണ്‌ വിക്ഷേപണം. 4000 കിലോഗ്രാം വരെ ബഹിരാകാശത്ത്‌ എളുപ്പത്തില്‍ എത്തിക്കാന്‍ റോക്കറ്റിന്‌ കഴിയും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലാണ്‌ എല്‍വിഎം റോക്കറ്റ്‌ തയ്യാറാക്കി പാര്‍ക്ക്‌ ചെയ്യിരിക്കുന്നത്‌. പേടകത്തിന്‌ സഞ്ചരിക്കാന്‍ 3.84 ലക്ഷം കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇതിന്‌ 2148 കിലോഗ്രാം ഭാരമുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും 1723.8 കിലോഗ്രാം ഭാരമുള്ള ലാന്‍ഡറും 26 കിലോഗ്രാം ഭാരമുള്ള റോവറും ഉണ്ട്‌. ചന്ദ്രയാന്‍ 2 ന്റെ ഭാരം 3800 കിലോഗ്രാം ആയിരുന്നു. അതില്‍ 2379 കിലോഗ്രാം ഓര്‍ബിറ്ററും 1444 കിലോഗ്രാം ലാന്‍ഡറും 27 കിലോഗ്രാം റോവറും ഉണ്ടായിരുന്നു. ചന്ദ്രയാന്‍ 3-ല്‍ റീലാന്‍ഡിംഗ്‌ സരകര്യമുണ്ട്. നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ ലാന്‍ഡ്‌ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അത്‌ ലാന്‍ഡിംഗ്‌ സ്ഥലം മാറ്റാം. ലാന്‍ഡ്‌…

കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിനെ പി.പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു.

ആലപ്പുഴ: മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇനി വിദേശയാത്ര നടത്തേണ്ട കാര്യമില്ല. ചങ്ങനാശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൽ മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ വളരെ ചുരുങ്ങിയ ചെലവിൽ സാദ്ധ്യമാകും. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ. ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടന്നു. കേരളത്തിൽ ആദ്യമായി റ്റോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിനെ ആലപ്പുഴ അത് – ലറ്റിക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ അനുമോദിച്ചു. നട്ടെല്ലിനുള്ള, ശസ്ത്രക്രിയ,താക്കോൽ ദ്വാര ശസ്ത്രക്രിയ, തോളെല്ല് മാറ്റിവെയ്ക്കൽ, ലാപ്രോസ്സ്കോപ്പിക്ക് ശസ്ത്രക്രിയ തുടങ്ങിയവ കുറഞ്ഞ ചിലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടത്താൻ സൗകര്യമുള്ളതായി ചെയർമാൻ ഡോ. ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ. ലീലാമ്മ ജോർജ് എന്നിവർ പറഞ്ഞു.…

സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയത : സി.ടി. സുഹൈബ്

വളാഞ്ചേരി : സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം  ആത്മീയതയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. ഇസ്‌ലാം ഉൾക്കൊള്ളുന്ന  ആത്മീയത അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി പഠന വേദിയായ ‘ദാറുൽ അർഖം’ വളാഞ്ചേരി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ പറഞ്ഞു.പരിപാടിയിൽ സോളിഡാരിറ്റി വളാഞ്ചേരി ഏരിയാ പ്രസിഡന്റ്  കെ.ഇസ്ഹാഖ് സ്വാഗതവും ജോയിൻ സെക്രട്ടറി മുഹമ്മദ്‌ റാഫി നന്ദിയും പറഞ്ഞു

ജി 20 യോടനുബന്ധിച്ച് ചെറു ധാന്യങ്ങളുടെ ഉപയോഗം വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകും: കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം : ഈ വർഷം നടക്കുന്ന ജി 20 മീറ്റിംഗുകളിൽ, ചെറു ധാന്യ  ഭക്ഷണങ്ങൾ , ചെറു ധാന്യ മേളകൾ, ചെറുധാന്യ  ഉപഹാരങ്ങളുടെ  വിതരണം എന്നിവയിലൂടെ ചെറു ധാന്യങ്ങളുടെ  ഉപയോഗം  വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ നടത്തി വരുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ചെറു ധാന്യ  വിളകളെക്കുറിച്ചുള്ള  അവബോധം പ്രചരിപ്പിക്കുന്നതിനായി ജി 20 യോഗത്തോടനുബന്ധിച്ച് ചെറു ധാന്യ  കർഷകരുമായി ആശയവിനിമയം നടത്തിവരികയാണ്. ഇനി , ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലെ തീൻമേശയിൽ അതിഥികൾക്ക്  റാഗി ദോശയും ജോവർ ഉപ്പുമാവുമൊക്കെ വിളമ്പാനാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അമ്പതിലധികം വരുന്ന ധാന്യ ഉത്പാദന കമ്പനികളിൽ നിന്നും ശേഖരിക്കുന്ന ചെറുധാന്യങ്ങളും ചെറുധാന്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) തിരുവനന്തപുരത്ത് കുറവൻകോണത്ത് ആരംഭിച്ച അന്നം ദി മില്ലറ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…

സംസ്ഥാന തലസ്ഥാന മാറ്റ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. എറണാകുളം ഉദയംപേരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തലസ്ഥാനത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി സമർപ്പിച്ചത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ സ്വകാര്യ ബില്ല് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ പിന്നീട് പാർട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം തള്ളണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഇതിന് പിന്നാലെ തലസ്ഥാനം മാറ്റണമെന്ന ബില്ലുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടായതെന്ന് ഹൈബി…

പ്രളയത്തിലും ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ സേവനം മാതൃകയാകുന്നു

തലവടി: ചില മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ആൽഫാ പാലീയേറ്റീവ് കെയർ ഹോം സർവ്വീസിൻ്റെ സേവനം കിടപ്പ് രോഗികൾക്ക് ആശ്വാസകരമാകുന്നു. ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംഗും നല്‍കുകയാണ്. പ്രളയത്തിലും വീടുകൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുവാൻ സന്നദ്ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാകുകയാണ്. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് പട്ടരുമഠം, വർക്കിംഗ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, സെക്രട്ടറി എം.ജി. കൊച്ചുമോൻ, ട്രഷറർ വി.പി.മാത്യൂ, ചന്ദ്രമോഹനൻ നായർ, കമ്മിറ്റി അംഗങ്ങളായ ഗിരിജ വേണുഗോപാൽ, നിർമ്മല ചന്ദ്രമോഹനനൻ, പി. രാജൻ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ചു, ഫിസിയോ തെറാപ്പിസ്റ്റ് ജിഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് ഭവനങ്ങൾ സന്ദർശിക്കുന്നത്. കൂടാതെ, സംസ്ഥാന ആരോഗ്യ വകുപ്പിൽ…

ഏകീകൃത സിവില്‍ കോഡ്: സി.പി.എമ്മും എസ് വൈ എസും നടത്താനിരുന്ന സെമിനാറുകള്‍ മാറ്റി വെച്ചു

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് നടത്താനിരുന്ന സെമിനാര്‍ മാറ്റിവച്ചു. സമസ്തയെ ഉള്‍പ്പെടുത്തി സെമിനാര്‍ ജൂലൈ 15-ന് നടത്താനായിരുന്നു സി പി എം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് മാറ്റിവയ്ക്കാനാണ് സമസ്ത ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ ശേഷം ഈ വിഷയത്തിൽ സെമിനാര്‍ നടത്തുന്നതാണ് ഉചിതം എന്ന് സമസ്ത നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി പി എമ്മിന്റെ തീരുമാനം. അതേ സമയം കോഴിക്കോട് നടക്കുന്ന സിപിഎം സെമിനാറിൽ സമസ്തയും പങ്കെടുക്കുന്നുണ്ട്. സമസ്തയുടെ മുതിർന്ന നേതാവ് ഉൾപ്പെട്ടതാണ് സംഘാടക സമിതി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയെ സിപിഎം സംഘാടക സമിതി വൈസ് ചെയർമാനാക്കി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ നേതൃത്വം പരിഗണിച്ചത്. സമസ്തയുടെ നേതൃത്വം വളരെ തന്ത്രപരമായ…