ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി രണ്ടു ദിവസം കൂടി മാത്രം

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‌ തയ്യാറായി. ഇന്നലെ രാവിലെയാണ്‌ പേടകം റോക്കറ്റില്‍ ഘടിപ്പിച്ചത്‌. ഇന്ത്യയുടെ ഏറ്റവും ശക്തമായ എല്‍വിഎം 3 റോക്കറ്റാണ്‌ വിക്ഷേപണം. 4000 കിലോഗ്രാം വരെ ബഹിരാകാശത്ത്‌ എളുപ്പത്തില്‍ എത്തിക്കാന്‍ റോക്കറ്റിന്‌ കഴിയും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലാണ്‌ എല്‍വിഎം റോക്കറ്റ്‌ തയ്യാറാക്കി പാര്‍ക്ക്‌ ചെയ്യിരിക്കുന്നത്‌.

പേടകത്തിന്‌ സഞ്ചരിക്കാന്‍ 3.84 ലക്ഷം കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇതിന്‌ 2148 കിലോഗ്രാം ഭാരമുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും 1723.8 കിലോഗ്രാം ഭാരമുള്ള ലാന്‍ഡറും 26 കിലോഗ്രാം ഭാരമുള്ള റോവറും ഉണ്ട്‌. ചന്ദ്രയാന്‍ 2 ന്റെ ഭാരം 3800 കിലോഗ്രാം ആയിരുന്നു. അതില്‍ 2379 കിലോഗ്രാം ഓര്‍ബിറ്ററും 1444 കിലോഗ്രാം ലാന്‍ഡറും 27 കിലോഗ്രാം റോവറും ഉണ്ടായിരുന്നു.

ചന്ദ്രയാന്‍ 3-ല്‍ റീലാന്‍ഡിംഗ്‌ സരകര്യമുണ്ട്. നിര്‍ദ്ദിഷ്ട സ്ഥലത്ത്‌ ലാന്‍ഡ്‌ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അത്‌ ലാന്‍ഡിംഗ്‌ സ്ഥലം മാറ്റാം. ലാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ 2ന്റെ അനുഭവമാണ്‌ ഈ മുന്‍കരുതലിന്‌ പ്രേരിപ്പിച്ചത്‌.

ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണ പേടകത്തിന്റെ സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ നടത്തുക, ലാന്‍ഡറിനുള്ളില്‍ അയക്കുന്ന റോവര്‍
റോബോട്ടിനെ ചന്ദ്രോപരിതലത്തിലൂടെ നീക്കുക, ചന്ദ്രോപരിതലത്തിന്റെ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നിവയാണ്‌ ദാത്യത്തിന്റെ ലക്ഷ്യം.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം 70 ഡിഗ്രി അക്ഷാംശത്തില്‍ ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡിംഗ്‌ സമാനമായിരിക്കും. എല്ലാം ശരിയായാല്‍, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്‌ സമീപം സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ നടത്തുന്ന ലോകത്തിലെ ആദ്യത്തെ ദാത്യമായിരിക്കും ചന്ദ്രയാന്‍ 3.

അവസാന നിമിഷം സോഫ്റ്റ്‌ ലാന്‍ഡിങ്‌ പരിഷ്ടരിക്കാനുള്ള സാങ്കേതികതയുമുണ്ട്‌. ഓഗസ്റ്റ് 23-നോ 24-നോ ആണ്‌ സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്‌. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ മാത്രമേ നിര്‍ദ്ദിഷ്ട സമയത്ത്‌ സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ നടത്താന്‍ കഴിയു. അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ നടത്തും.

Print Friendly, PDF & Email

Leave a Comment