ഏകീകൃത സിവില്‍ കോഡ്: സി.പി.എമ്മും എസ് വൈ എസും നടത്താനിരുന്ന സെമിനാറുകള്‍ മാറ്റി വെച്ചു

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് നടത്താനിരുന്ന സെമിനാര്‍ മാറ്റിവച്ചു. സമസ്തയെ ഉള്‍പ്പെടുത്തി സെമിനാര്‍ ജൂലൈ 15-ന് നടത്താനായിരുന്നു സി പി എം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് മാറ്റിവയ്ക്കാനാണ് സമസ്ത ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ ശേഷം ഈ വിഷയത്തിൽ സെമിനാര്‍ നടത്തുന്നതാണ് ഉചിതം എന്ന് സമസ്ത നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി പി എമ്മിന്റെ തീരുമാനം.

അതേ സമയം കോഴിക്കോട് നടക്കുന്ന സിപിഎം സെമിനാറിൽ സമസ്തയും പങ്കെടുക്കുന്നുണ്ട്. സമസ്തയുടെ മുതിർന്ന നേതാവ് ഉൾപ്പെട്ടതാണ് സംഘാടക സമിതി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയെ സിപിഎം സംഘാടക സമിതി വൈസ് ചെയർമാനാക്കി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെ നേതൃത്വം പരിഗണിച്ചത്.

സമസ്തയുടെ നേതൃത്വം വളരെ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സി.പി.എമ്മിനെ പിണക്കണമെന്നോ മുസ്ലീം ലീഗിനെ അകറ്റി നിര്‍ത്താനോ സമസ്ത ഉദ്ദേശിക്കുന്നില്ല. ഏകീകൃത സിവിൽ കോഡിനെ എതിര്‍ക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ഇക്കാര്യത്തിൽ, സമാന ചിന്താഗതിക്കാരുമായി ഞങ്ങൾ തുടർന്നും സഹകരിക്കുമെന്ന് സമസ്ത പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News