തൃശൂര്‍: സംസ്ഥാനത്ത് പനി മരണങ്ങള് തുടരുന്നത് ആശങ്ക പരത്തുന്നു. തൃശൂര്‍ ചാഴൂരില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരന് വെള്ളിയാഴ്ച പനി ബാധിച്ച് മരിച്ചു. പാഴൂര്‍ സ്വദേശി ധനീഷ്ക് (13) ആണ് മരിച്ചത്. ജൂണ്‍ 17 മുതല്‍ കൂട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാഴൂര്‍ എസ്എന്എംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധനീഷ്ക്. കുട്ടിക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം, തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയന് മരിച്ചു. സംസ്ഥാനത്ത് പ്രതിദിനം 12,000-ത്തോളം പേര് പനി ബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര് ചികിത്സ തേടിയെത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസ്സിന് താഴെയുള്ളവരാണ്. 10 ദിവസത്തിനിടെ 11,462 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചവരുടെ ആകെ…
Category: KERALA
എൻഎസ്എസിൽ ഭിന്നത; കലഞ്ഞൂർ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കി; ആറ് പേർ ജനപ്രതിനിധി സഭയിൽ നിന്ന് ഇറങ്ങിപ്പോയി
ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ (എന്‍എസ്എസ്) ഭിന്നതയെ തുടര്‍ന്ന് വെള്ളിയാഴ്ച ജനപ്രതിനിധിസഭയില്‍ നിന്ന് ആറ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മനേപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍ എന്നിവരാണ് ജനപ്രതിനിധിസഭ വിട്ടത്. കലഞ്ഞൂര്‍ മധുവിനെ ഡയറകുര്‍ ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ എന്‍എസ്എസ് നേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് ഇവര്‍ ജനപ്രതിനിധി സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. അതേസമയം കെബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. മന്നത്തു പത്മനാഭന് വിഭാവനം ചെയ്ത നിലപാടില്‍ നിന്ന് ഇപ്പോഴത്തെ നേതൃത്വം വ്യതിചലിച്ചിരിക്കുകയാണെന്ന് കലഞ്ഞൂര്‍ മധു പ്രതികരിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ സഹോദരന് കൂടിയായ കലഞ്ഞൂര്‍ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അതേസമയം, സംഘടനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് എന്‍എസ്എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ബജറ്റ് അവതരണവും ഡയറക്ടര്‍ ബോര്‍ഡ് യോഗവും നടക്കുന്നുണ്ടെന്നും നേതൃത്വം…
തോപ്പിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് വാതിൽ തകർത്തു (ലൈവ് വീഡിയോ)
കൊച്ചി: തോപ്പി എന്നറിയപ്പെടുന്ന യൂട്യുബര്‍ മുഹമ്മദ് നിഹാദിനെ (26) വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിനും അശ്ലീല ഗാനം ആലപിച്ചതിനും ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തെ സുഹൃത്തിന്റെ വീടിന്റെ വാതില്‍ തകര്‍ത്താണ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്. ‘mrz thoppi’ എന്ന തന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹം ഇതിന്റെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോലീസുകാര്‍ മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാനാകാതെ വന്നതോടെ നിഹാദ് വാതിലിന്റെ താഴത്തെ ഭാഗം വഴി പോലീസിന് താക്കോല്‍ നല്കി. താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനാകാതെ വന്നതോടെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. നിഹാദ് മുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഷ്ട്രീയ കേസുകള്‍ മറച്ചുവെക്കാനും വാര്‍ത്തകള്‍ സൃഷ്ടിക്കാനുമാണ് ഇങ്ങനെ ചെയുന്നതെന്നും നിഹാദ് വീഡിയോയില്‍…
മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണം: സോളിഡാരിറ്റി പരാതി നല്കി
കോഴിക്കോട് : ഡോ. എസ്. ഗണപതി എന്ന വ്യക്തിയുടേതായി കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് കേരള പോലീസ് മേധാവി അനില്‍ കാന്ത് ഐ.പി.എസ്സിന് പരാതി നല്കി. പരാതിയുടെ പൂര്‍ണരൂപം: ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ 2023 ജൂണ്‍ 20 ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുസ്ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കത്തെ സംബന്ധിച്ചാണ് പരാതി. വീഡിയോ ഉള്ളടക്കം : ഡോ.എസ് ഗണപതി : കേരളത്തില്‍ 2015 ല്‍ 76 പേര്‍ക്കും 2016 ല്‍ 72 പേര്‍ക്കും മസ്തിഷ്ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷന്റെ ഒരാള്‍…
പോലീസ് കസ്റ്റഡിയിൽ അസ്വസ്ഥത സൃഷ്ടിച്ച് വിദ്യ; കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ഡിവൈഎസ്പി ഓഫീസില്‍ നിന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. നാളെ കോടതിയില്‍ ഹാജരാക്കണം. ഇവരുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതേസമയം, വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റകൃത്യമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിദ്യ ഒളിവില്‍ പോയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. മാധ്യമങ്ങളെയും പൊതുജനങ്ങളെയും തൃപ്തിപ്പെടുത്താനാണ് വിദ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യിരിക്കുന്നത്. മുന്‍ എസ്എഫ്ഐ നേതാവായതിനാല്‍ മാത്രമാണ് വിദ്യ വേട്ടയാടപ്പെടുന്നതെന്ന് അഭിഭാഷകന് പറഞ്ഞു.
പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി പി എ റിയാസും കൂട്ടരും 3.81 ലക്ഷം രൂപ പിഴയടച്ചു
വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ 3.81 ലക്ഷം രൂപ പിഴയടച്ചു. 2011 ജനുവരി 19ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. പെട്രോളിയം വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഹെഡ് പോസ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് ഉപകരണങ്ങളും മററും നശിപ്പിച്ചെന്നാണ് കേസ്. വിധി നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ അഭിഭാഷകന് അഡ്വ എം രാജേഷ് കുമാര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയും മറ്റ് പ്രതികളും തുക അടച്ചത്. എം.കെ.ശശി, എ.എം.റഷീദ്, .ടി.കെ.രാജീവന്, ടി.അനില്‍കുമാര്‍, പി.കെ.അശോകന്, കെ.എം.മനോജന്, കെ.കെ.പ്രദീപന്, ഷാജി കൊളറാട്, അജിലേഷ്.കൂട്ടങ്ങാരം, ടി.സജിത്ത് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ചോദ്യപേപ്പർ മോഷണം: നാല് ജീവനക്കാരിൽ നിന്നായി 38 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സർക്കാർ ഈടാക്കും
തിരുവനന്തപുരം: മലപ്പുറം കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് വര്‍ഷം മുമ്പ് ചോദ്യപേപ്പര്‍ മോഷണം പോയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് ജീവനക്കാരില്‍ നിന്ന് സര്‍ക്കാരിന് നഷ്ടമായ 38,30,772 രൂപ ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പ്രിന്‍സിപ്പല്‍, പരീക്ഷാ ചീഫ് സൂപ്രണ്ട് ഡി ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്, വാച്ച്മാന് ടി അബ്ദുള്‍ സമദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുക തിരിച്ചുപിടിക്കാനുള്ള നടപടി. പ്രിന്‍സിപ്പല്‍ ഗീതയില്‍ നിന്ന് തുക ഈടാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഭരണവിഭാഗം നടപടി സ്വീകരിക്കും. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ് അലി കെ, നൈറ്റ് വാച്ച്മാന് അബ്ദുള്‍ സമദ് എന്നിവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട നല്കാന് ഹയര്‍ സെക്കന്‍ഡറി ഫിനാന്‍സ് ഓഫീസര്‍ മോഹനന് കുമാറിനെ ചുമതലപ്പെടുത്തി. കുഴിമണ്ണ ജിഎച്ച്എസ്എസില്‍ നിന്ന് 2020 ഡിസംബര്‍…
വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യയ്ക്കെതിരെ മറ്റൊരു വഞ്ചനാ കേസും രജിസ്റ്റർ ചെയ്തതായി പോലീസ്
പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്കെതിരെ സമാനമായ മറ്റൊരു കേസുണ്ടെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. നീലേശ്വരം പോലീസ് സ്റേഷനില്‍ ക്രൈം നമ്പര്‍ 465/2023 പ്രകാരം വഞ്ചനാക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഐപിസി 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതില്‍ നിന്ന് വ്യക്തമാണെന്ന് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.40ന് കോഴിക്കോട് വടകര വില്യാപ്പള്ളില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 4-6-2018 മുതല്‍ 31-3-2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ് കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തതായി കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. മഹാരാജാസിന്റെ ഓഫീസ് സീലും സ്പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പലിന്റെ പദവി സീലും ഒപ്പും വ്യാജമാണ്.…
കാട്ടാക്കട പോക്സോ കോടതിയുടെ ആദ്യ വിധി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്
കാട്ടാക്കട: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് കാട്ടാക്കട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. വിളവൂര്‍ക്കല്‍ സ്വദേശി അഖിലിനെ (27) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്നതിന് ശേഷമുള്ള ആദ്യ വിധിയാണിത്. അഖിലിന് പത്ത് വര്‍ഷം കഠിന തടവും രണ്ട് വര്‍ഷം ലഘു തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിക തടവ് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യിരുന്ന പെണ്‍കുട്ടിയുമായി കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലായി. തുടര്‍ന്ന് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും…
മാധ്യമങ്ങൾ ഇഷ്ടം പോലെ ആഘോഷിച്ചില്ലേ; കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാം: കെ വിദ്യ
അഗളി: വ്യാജ എക്ട്പിീരിയന്‍സന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് അകമ്പടിയോടെയാണ് വിദ്യയെ കോടതിയിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം വിദ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെടിച്ചമച്ചതാണെന്ന് എല്ലാവര്ക്കും അറിയാം. അവസാനം വരെ നിയമപരമായി പോരാടുമെന്നും വിദ്യ പറഞ്ഞു. അതേസമയം, കേസില്‍ ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ രംഗത്തെത്തി. വിദ്യ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും ഓദ്യോഗിക ജീവിതത്തില്‍ രാഷ്ട്രിയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
