ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അർഹതപ്പെട്ടവർക്ക് വീട് നൽകാതിരിക്കുന്നതിന്റെ പ്രത്യാഘാതമാണ് അപേക്ഷ നൽകിയ വ്യക്തി കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീ വെച്ച സംഭവമെന്ന് വെൽഫെയർ പാർട്ടി. ഏറെ കെട്ടി ആഘോഷിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം അവതാളത്തിലായിരിക്കുകയാണ്. ലൈഫ് പദ്ധതി അപേക്ഷരിൽ നാലിലൊന്നിന് പോലും ലഭ്യമാക്കാനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. പ്രചരണങ്ങളും വാഗ്ദനാങ്ങളും നടത്തി സാധാരണക്കാരെ കണ്ണിൽ പൊടിയിട്ട് കൂടെ നിർത്താമെന്ന വ്യാമോഹം സർക്കാർ ഉപേക്ഷിക്കണം. തീവെപ്പ് നടത്തിയ സംഭവം പ്രോത്സാഹിപ്പിക്കപ്പടേണ്ട നടപടി അല്ലെങ്കിലും പൗരൻമാരെ ഇത്തരം ചെയ്തികളിലേക്ക് നയിക്കുന്ന ഭരണകൂട നടപടികളും വിചാരണക്ക് വിധേയമാക്കണം. ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം ജില്ലാ കമ്മറ്റി അംഗം അത്തീഖ് ശാന്തപുരം, വാർഡ് മെമ്പർ സലാം മാസ്റ്റർ, മുസ്തഫ മുത്തങ്ങയിൽ, സൈതാലി വലമ്പൂർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Category: KERALA
ജില്ലാ ആശുപത്രിയിൽ നിന്ന് പത്ത് മൂർഖൻ പാമ്പുകളെ പിടികൂടി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തി പരത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്ത് മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും തൊട്ടടുത്ത വരാന്തയില്‍ നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടിരിക്കുകയാണ്. ആശുപത്രി ജീവനക്കാരും ജില്ലാ ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് പാമ്പുകളെ പിടികൂടിയത്. എട്ട് രോഗികളാണ് അന്ന് ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പാമ്പിന്റെ മാളമുണ്ടെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അവ അടയ്ക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയാ വിഭാഗത്തില്‍ നിന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. ശസ്ത്രക്രിയാ വാര്‍ഡിന്റെ പിന്‍ഭാഗം കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.
എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതിനെ തുടർന്ന് രണ്ടുപേരെ സസ്പെൻഡ് ചെയ്തു
കോട്ടയം: എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യു. പ്രാഥമികാന്വേഷണത്തില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.എം. ശ്രീജിത്ത്, വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം ചെയ്യാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റും. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കും. കൂടാതെ, കാണാതായ 24 സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും അവയുടെ സീരിയല്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്…
വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു
കോട്ടയം: വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ച് മണിയോടെ വള്ളം മുങ്ങി നാലു വയസ്സുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിനന്ദനങ്ങള്‍
കോഴിക്കോട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ നേരിൽ കണ്ട് മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ വിജയത്തെത്തുടര്‍ന്നാണ് സഖാവ് ആര്‍ഷോയെ നേരിട്ട് കണ്ടതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ റിയാസ് പറഞ്ഞു. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്‌ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്‌ഐയെ അപരാജിതരായി നിലനിർത്തുന്നതെന്നും റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ . ഇന്നലെ കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ തൂത്തുവാരി. ഇന്ന് സഖാവ് ആർഷോയെ നേരിൽ കണ്ടു,അഭിനന്ദിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്‌കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി തുടങ്ങി ഇന്റർ…
ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു
മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട ഒരാള്‍ അറസ്റില്‍. കീഴാറ്റൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ ആണ് അറസ്സിലായത്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനാണ് ഇയാള്‍ ഈ കൃത്യം നടത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസില്‍ എത്തിയ റഹ്മാന്‍ ഉദ്യോഗസ്ഥരുമായി കുറച്ച് നേരം തര്‍ക്കിച്ചതിന് ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് ഫയലുകള്‍ കത്തിച്ചു. ഫയലുകള്‍ക്കൊപ്പം കമ്പ്യൂട്ടറുകളും തകരാറിലായി. ഇതിനിടെ ഇയ്യാളുടെ കൈയിലും പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു.
അന്താരാഷ്ട്ര യോഗ ദിനം: കേരളത്തിൽ വിപുലമായ പരിപാടികൾ
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ ഭാഗമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലുള്ള അദ്ദേഹം യുഎന്‍ ആസ്ഥാനത്ത് (ഇന്ത്യന്‍ സമയം) വൈകുന്നേരം 5 മണിക്ക് യോഗാ ദിന പരിപാടിക്ക് നേതൃത്വം നല്‍കും. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷം നടക്കുന്നുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കപ്പലില്‍ യോഗ ചെയ്തു. പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും വലിയ ആവേശത്തോടെയാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ലോകം ഇപ്പോള്‍ നമ്മുടെ സംസ്ലാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയുന്നു എന്നത് ഒരു രാഷ്ട്രമെന്ന നിലയിലും സംസ്ലാരമെന്ന നിലയിലും നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിമ്മി ജോര്‍ജ് സ്നേഡിയത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ്ജ്…
പൊന്നമ്പലമേട് പൂജ: നാരായണൻ നമ്പൂതിരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃതമായി പൂജ നടത്തിയ കേസിലെ മുഖ്യപ്രതി നാരായണന്‍ നമ്പൂതിരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വനംവകുപ്പും ദേവസ്വം ബോര്‍ഡും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, ശക്തമായ പ്രത്യാഘാതങ്ങളുള്ള കേസിനെ നിര്‍ണായകമായി വീക്ഷിച്ചു. ഹിന്ദു ആചാരപ്രകാരമാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നമ്പൂതിരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അജിത് പ്രഭാവ് പറഞ്ഞു. ഗോത്രവര്‍ഗക്കാരും തമിഴ്നാട് സ്വദേശികളും വര്‍ഷങ്ങളായി ഇത്തരം നിരവധി പൂജകള്‍ ഇവിടെ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011-ലെ ഹൈക്കോടതിയുടെ കണ്ടെത്തലില്‍, തമിഴ്നാട് സ്വദേശികളും ആദിവാസികളും കൂടുതലായും ആചാരങ്ങള്‍ നടത്തിയിരുന്ന പൊന്നമ്പലമേട്ടില്‍ ഒരു ശിവക്ഷേത്രം നിലവിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍, കോടതി ഒരിക്കലും അഭിപ്രായങ്ങള്‍ അംഗീകരിച്ചില്ല. നാരായണന്‍ നമ്പൂതിരിയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ അഭിഭാഷകന്‍ അജിത് പ്രഭാവ് തീരുമാനിച്ചത് കോടതിയില്‍ നിന്നുള്ള തിരുത്താനാവാത്ത നിലപാടിനെ തുടര്‍ന്നാണ്. പേടിച്ചരണ്ട സ്ഥലത്ത് പൂജ നടത്തിയതിന് ഒരാളെ…
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു
എറണാകുളം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 2013ൽ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടിരുന്നു. അന്നുമുതൽ ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബന്ധുക്കൾക്ക് കൈമാറും. ഇന്ന് വൈകീട്ടാണ് സംസ്‌കാരം. രാവിലെ 10 മുതൽ 12 വരെ എറണാകുളം ഡിസിസി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കലൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെ പച്ചാളം ശ്മശാനത്തിലാകും മൃതദേഹം സംസ്‌കരിക്കുക. നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ അദ്ദേഹം നാലു തവണ എംഎൽഎ ആയിട്ടുണ്ട്. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഒരു തവണ വീതവും ഞാറക്കലിൽ നിന്ന് രണ്ട്…
പുതിയ ഡിജിപി? ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും
തിരുവനന്തപുരം: പുതിയ ഡിജിപി നിയമനത്തിനുള്ള യുപിഎസ്സിയുടെ അന്തിമ പാനല്‍ സര്‍ക്കാരിന് ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന് പരിഗണിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറകുര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ ഒരാളെ സര്‍ക്കാരിന് നിയമിക്കാം. സീനിയോറിറ്റിയില്‍ മുന്നിലുള്ള പത്മകുമാറാണ് ഉന്നത സ്ഥാനത്തിന് അര്‍ഹന്‍. സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും പരിഗണിച്ചേക്കും. ഐബി അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര അടുത്തിടെ കേരളത്തില്‍ ജോലി ചെയ്യാത്തതിനാല്‍ പരിഗണിച്ചേക്കില്ല. നിലവിലെ ഡിജിപി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും.
