ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ മൂന്നാം ഘട്ടം തുടക്കമായി

എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നതു കൂടാതെ അത്യാവശ്യ സമയത്ത് ഡോക്ടറുടെ സേവനം സൗജന്യമായി നല്കി കൊണ്ടുള്ള മൂന്നാം ഘട്ടം തുടക്കമായി. തലവടി, എടത്വ, മുട്ടാർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ്‌ പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, എസ് ബി പ്രസാദ്, ട്രഷറാർ വിപി മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, ഡോ. മറിയാമ്മ ജോർജ്, ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു. പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിൽ…

വീയപുരം പായിപ്പാട് ചിറയിൽ കിഴക്കേടത്ത് അന്നമ്മ ജോസഫ് അന്തരിച്ചു

വീയപുരം: തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ എലിസബേത്ത് വർഗ്ഗീസിൻ്റെ മാതാവ് ചിറയിൽ കിഴക്കേടത്ത് പരേതനായ കെ.ജെ. ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞുമോൾ 72) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചക്ക് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വീയപ്പുരം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. പരേത വീയപുരം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സുമ, സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിയ്ക്കൽ ജോസ്, അങ്കമാലി തൈപറമ്പാട്ട് ഡേവിസ്, ആനപ്രമ്പാൽ കോതപ്പുഴശ്ശേരിൽ മിനി എന്നിവരാണ് മരുമക്കൾ

കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് പുതുജീവനേകാന്‍ ആരെന്‍ഖ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് (കെഎഎല്‍) പുതു ജീവനേകാന്‍ ആരെന്‍ഖ്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ളവരാണ് കമ്പനി മേധാവികള്‍. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ്വായിരിക്കും കെഎഎല്ലിന് നല്‍കുക. കൂടാതെ ഇരു കമ്പനികളും പുതിയ ഡിസൈനുകളും വാഹനങ്ങളും നിര്‍മ്മിക്കുവാനായി സംയുക്തമായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ കെഎഎല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സര്‍വീസ് നടത്തുക ആരെന്‍ഖ് ആയിരിക്കും. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം പ്രധാന നഗരങ്ങളിലും ലൂക്കാസ് ടിവിഎസ്സുമായും ചേര്‍ന്ന് സര്‍വീസ് സെന്ററുകള്‍ തുടങ്ങാനാണ് ആരെന്‍ഖ്വിന്റെ പദ്ധതി. ”നിലവില്‍ 200 ഇലക്ട്രിക്ക് ഓട്ടോകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കരാര്‍ ആയിട്ടുണ്ട്.…

വികസന വിഭവ വിതരണത്തിൽ മലപ്പുറത്തോട് സർക്കാരുകൾ അനീതി തുടരുന്നു

തിരൂർ : കാലങ്ങളായി മലപ്പുറം ജില്ലയോടും തിരൂർ റെയിൽവേ സ്റ്റേഷനോടും തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വന്ദേഭാരത് ട്രെയ്നിന് മലപ്പുറം ജില്ലയിൽ സ്റ്റോപ് നിഷേധിച്ചതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു. തിരൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസർ കീഴുപറമ്പ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിർത്താതെ കടന്നു പോവുന്നത് 32 ദീർഘദൂര ട്രെയിനുകളാണ്. മികച്ച യാത്ര സൗകര്യങ്ങളും സംവിധാനങ്ങളുള്ള ട്രെയിനുകളാണ് ഇതിലേറെയും. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇത്തരം ട്രെയിനുകൾ പതിറ്റാണ്ടുകളായി മലപ്പുറത്തുകാർക്ക് സർക്കാറുകൾ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തിൽ റെയിൽവേക്ക് കൂടുതൽ വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ് തിരൂർ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷൻ. നേരത്തെ വന്ദേ ഭാരത് ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തുകയും പിന്നീട് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്തത് ഈ ജില്ലയിലെ ജനങ്ങളോടുളള അനീതിയും…

പെരുന്നാൾ ദിനം സമരപോരാളികൾക്കൊപ്പം ചെലവഴിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്: ചെറിയ പെരുന്നാളും സമരത്തിന്റെ 21-ാം വാർഷികവും പ്രമാണിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന കോളക്കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ ഉദ്ഘാടനം ചെയ്തു. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനിയുടെ സ്വത്തുവകകൾ മുഴുവൻ സർക്കാറിന് നൽകാമെന്ന കമ്പനി നിലപാട് ഭരണകൂടത്തിന്റെയും കമ്പനിയുടെയും ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ കോളക്കമ്പനിയെ നാടുവിട്ടുപോകാൻ സഹായിക്കുന്ന നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളായ ശക്തിവേൽ, മുരുകൻ, ശാന്തി, ഭാഗ്യ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അസ്ന വടക്കഞ്ചേരി, മണ്ഡലം കൺവീനർ നദീർ, സൈദ് ഇബ്രാഹീം, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി…

ഫ്രറ്റേണിറ്റി സ്ട്രീറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

മലപ്പുറം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഭരണകൂട നടപടിയിലും സംഘ്പരിവാർ സമഗ്രാദിപത്യത്തിനും എതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ടൗണിൽ നടന്ന സ്ട്രീറ്റ് മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമയ്യ ജാസ്മിൻ സ്വാഗതം പറഞ്ഞു. വെർഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ്കാ ടേരി, അഡ്വ ഫാത്തിമ തെഹ്ലിയ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, അഡ്വ അമീൻ ഹസൻ , , കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി, എ.ഐ.വൈ.എഫ് ജില്ല എക്സിക്യുട്ടീവ് അംഗം മുർഷിദുൽ…

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർ, അക്കാദമിക-സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നവർ എന്നിവർക്കായി ഇഫ്താർ സംഗമവും ചർച്ചാ സദസ്സും സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അൻഫാൽ ജാൻ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ബാസിത് പി.പി തുടങ്ങിയവർ അതിഥികളുമായി സംവദിച്ചു.

ആകാശത്തിന്‍റെ സോഷ്യൽ മീഡിയ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു

തിരുവനന്തപുരം :ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു. അന്താരാഷ്ട്ര നാടക ശ്രേണിയിൽ പുത്തൻ സാങ്കേതികതയുടെ മാസ്മരിക വിസ്മയ അനുഭവം പകരുന്നതാകും ആകാശം എന്ന് ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. കലയും സാങ്കേതികതയും സമന്വയിപ്പിച്ച് ഇത്തരമൊരു ദൃശ്യാനുഭവം നാടകമേഖലയിലിതാദ്യമാണ്. ലോക നാടക ചരിത്രത്തിൽ തന്നെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂതനമായ പല സങ്കേതങ്ങളും ഈ നാടകത്തിലൂടെ പരിചയപ്പെടു ത്താനാണ് ശ്രമിക്കുന്നത് എന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നു കളം തീയേറ്റര്‍ ആന്‍റ് റെപ്ര‍ട്ടറിയാണ് ആകാശം നിർമ്മിക്കുന്നത്. കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലകളിലായി ആദ്യഘട്ട നടന്ന ഓഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 15 പേരും പ്രത്യേക ക്ഷണിതാക്കളായ 5 പ്രമുഖ നടീ-നടന്മാര്‍ ചേർന്ന 20 പേർ അടങ്ങുന്ന ടീമിന്റെ വിദഗ്ദ്ധ പരിശീലന ക്യാമ്പ് ഈ…

ഓഫീസ് യാത്ര ഒഴിവാക്കി വീടിനടുത്തു ജോലി ചെയ്യാം; കൊച്ചിയില്‍ WNH പദ്ധതി ആരംഭിക്കുന്നു

കൊച്ചി: താമസിയാതെ, കേരളത്തിലുടനീളമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ടെക്കികൾക്ക്, ഓഫീസിലെ ജോലി കൂടുതൽ ഉൽപ്പാദനക്ഷമമാക്കുന്ന നിർണായക ഘടകങ്ങൾ നഷ്ടപ്പെടുത്താതെ അവരുടെ വീടിനടുത്ത് ജോലി തിരഞ്ഞെടുക്കാം. സംസ്ഥാനത്തിന്റെ അതിമോഹമായ വർക്ക് നിയർ ഹോം (WNH) പദ്ധതി ഈ വർഷാവസാനത്തോടെ കൊച്ചിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിൽ ഇൻഫോപാർക്കിന്റെ സഹായത്തോടെ 25 കോടി രൂപ മുതൽമുടക്കിലാണ് ഡബ്ല്യുഎൻഎച്ച് സ്‌പേസ് സ്ഥാപിക്കുന്നത്. ഒരേ സമയം ഏകദേശം 500 പേർക്ക് ജോലിസ്ഥലം നൽകാൻ ഇതിന് കഴിയും. “വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിൽ നിരവധി പ്രശ്‌നങ്ങളുണ്ട്, സാമൂഹികവൽക്കരണം കുറവാണെന്നത് പോലെ. WNH അത് പരിഹരിക്കുന്നു,” ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. WNH സ്‌പെയ്‌സുകൾ വരുന്നതോടെ തൃശ്ശൂരിൽ നിന്നോ ചാലക്കുടിയിൽ നിന്നോ ഉള്ള ടെക്കികൾ ഇൻഫോപാർക്കിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സൗകര്യങ്ങളിൽ നിന്ന് അവർക്ക് ജോലി ചെയ്യാൻ കഴിയും. ഇൻഫോപാർക്ക് പ്രവർത്തനച്ചെലവ്…

ബധിരർക്കായുള്ള രണ്ടാമത് ഐഡിസിഎ ദേശീയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2022-23ൽ കേരളം ജേതാക്കളായി

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമിൽ നടന്ന ഫൈനലിൽ മധ്യപ്രദേശിന്റെയും കേരളത്തിന്റെയും ബധിര ക്രിക്കറ്റ് ടീമുകളാണ് ഏറ്റുമുട്ടിയത്. തിരുവനന്തപുരം ഏപ്രിൽ 10, 2023: ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷൻ (ഐഡിസിഎ) തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബധിരർക്കായുള്ള രണ്ടാമത് ദേശീയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. തിരുവനതപുരം കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയമിൽ നടന്ന ഫൈനൽ മത്സരത്തിലാണ് മധ്യപ്രദേശിനെ ആറു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി കേരളം ചാമ്പ്യൻമാരായത്. കേരള ടീമിലെ മുഹമ്മദ് ഫാഹിസ്. ഇ. യെ പ്ളേയർ ഒഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. മധ്യ പ്രദേശ് ടീമിലെ അബ്ദുൾ സമദിനെ പരമ്പരയിലെ മികച്ച ബാറ്റ്‌സ് മാൻ ആയി തിരഞ്ഞെടുത്തു. മധ്യ പ്രദേശിന്റെ നന്ദ് കിഷോർ സാഹയെ പരമ്പരയിലെ മികച്ച ബൗളർ ആയും, പ്ളേയർ ഒഫ് ദ സീരീസ് ആയും തിരഞ്ഞെടുത്തു. ഒന്നാം ഇന്നിങ്സിൽ മധ്യ പ്രദേശ് 45.5 ഓവറുകളിൽ പത്തിന് 126…