സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തുന്നു

കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്‍റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പതാക ഉയർത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻസംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ്‍ലാമി കേരള അമീറുമായ പി. മുജീബുറഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ പതാക ഉയർത്തി. മധുരവിതരണം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു. മുൻസംസ്ഥാന പ്രസിഡന്റുമാരായ കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തി.

Print Friendly, PDF & Email

Leave a Comment

More News