പാലക്കാട്: ചിറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവും സഹോദരനും അറസ്റ്റിൽ. വളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരാണ് അറസ്റ്റിലായത്. പാറക്കളത്ത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവും ചിന്ത വായനശാല ഭാരവാഹിയുമാണ് അജീഷ്. മീനാക്ഷിപുരം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. പെണ്‍കുട്ടിയുട മാതാപിതാക്കളുടെ പരായിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി വളപ്പില്‍ വച്ച് ആത്മഹത്യാ ശ്രമവും അജയ്ഘോഷ് നടത്തി. ട്രാന്‍സ്ഫോര്‍മറില്‍ പിടിച്ചായിരുന്നു അത്മഹത്യാശ്രമം. കൈയ്ക്ക് പൊള്ളലേറ്റ ഇയാളെ ചിറ്റൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തതായും സൂചനയുണ്ട്.
Category: KERALA
14 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാൻ മകൾ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി; പിതാവിനെ കൊല്ലാനും ശ്രമിച്ചു
കുന്നംകുളം: പതിനാല് സെന്റ് സ്ഥലവും വീടും സ്വന്തമാക്കാന്‍ മകൾ അമ്മയ്ക്ക് എലിവിഷം നൽകി കൊലപ്പെടുത്തി. കീഴൂർ ചൂഴിയാറ്റയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അച്ഛനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു. കീടനാശിനി ചായയില്‍ കലര്‍ത്തിയായിരുന്നു കൊലപാതക ശ്രമം. എന്നാല്‍ രുചിമാറ്റം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന് ചായ ഉപേക്ഷിക്കുകയായിരുന്നു. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛന്റെ ചായയില്‍ കലര്‍ത്തി നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി എട്ട് ലക്ഷത്തിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ബാധ്യത ഭര്‍ത്താവ് അറിയാതെ തീര്‍ക്കാനാണ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വിഷം…
സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ
ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…
കേരളത്തിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഭാവിയില്‍ ചതിക്കെണിയാകും: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേരള സര്‍ക്കാരിന്റെ ബഫര്‍സോണ്‍ റിവ്യൂ ഹര്‍ജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന് പറഞ്ഞു. ജൂണ്‍ 3ലെ സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രശ്നബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വനംവകുപ്പ് തയ്യാറാക്കി സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ മലയോരജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് ജനജീവിതത്തിന് വന്‍പ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. വസ്തുതവിരുദ്ധത നിറഞ്ഞ പരാമര്‍ശങ്ങളും 2019 ഒക്ടോബറിലെ 1 കിലോമീറ്റര്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ച മന്ത്രിസഭാതീരുമാനവും തുടര്‍ ഉത്തരവുകളും റിവ്യൂ ഹര്‍ജിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുമ്പോള്‍ ജൂണ്‍ 3ലെ സുപ്രീം കോടതിവിധി വീണ്ടും ശരിവയ്ക്കുന്നതായി മാറും. റിവ്യൂ ഹര്‍ജി നല്‍കിയെന്ന് പ്രചരിപ്പിച്ച് കര്‍ഷക പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനുള്ള കുതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധിച്ചിരിക്കുന്ന 1…
കരുവന്നൂർ ബാങ്ക് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം; കരുതല്‍ ധനത്തില്‍ നിന്ന് പത്തു കോടി രൂപ അനുവദിച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. കരുതല്‍ ധനത്തില്‍ നിന്ന് 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബാങ്കിലും തട്ടിപ്പ് നടത്തിയവരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഡയറക്ടറേറ്റിന് ഇഡി റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുകയാണെന്നും ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേര് മാപ്പുസാക്ഷികളാകാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും മൊഴികളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിറ്റിംഗ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കണമെന്നാണ് ഇഡി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടർ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടർനടപടികൾക്കായി ഡൽഹിയിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
കെഎസ്ആര്‍ടിസിക്ക് സുപ്രീം കോടതിയുടെ പ്രഹരം; സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് അമ്പതിനായിരം രൂപ പിഴ ശിക്ഷ
ന്യൂഡൽഹി: കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന കെഎസ്ആർടിസിക്ക് സുപ്രീം കോടതിയുടെ പ്രഹരം. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതിനെ സംബന്ധിച്ചുള്ള വിഷയത്തില്‍ സത്യവാങ്മൂലം നല്കാന് പല തവണ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാണ് 50,000 രൂപ പിഴ ചുമത്തിയത്. ഇന്ന് പിഴയടച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. വാഹനാപകടത്തിൽ ഇരയായവർക്കുള്ള ഇൻഷുറൻസ് തുക വൈകുന്നത് ഒഴിവാക്കാൻ സ്ഥിരം കോർപ്പസ് ഫണ്ട് രൂപീകരിക്കണമെന്നും ഇക്കാര്യം സത്യവാങ്മൂലത്തിൽ അറിയിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും മറുപടി നല്‍കിയിട്ടില്ല. മറുപടി നല്കിയ സംസ്ഥാനങ്ങള്‍ക്ക് പതിനായിരം രൂപയും നല്‍കാത്തവര്‍ക്ക് അമ്പതിനായിരവുമാണ് പിഴ. സത്യവാങ്മൂലം വൈകിപ്പിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് പിഴത്തുക ഈടാക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ കണ്ടെത്താനാകാത്തതിനാൽ കെഎസ്ആർടിസി ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പക്ഷേ ഉദ്യോഗസ്ഥന്…
നായയുടെ കടിയേറ്റ വീട്ടമ്മയുടെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
കോഴിക്കോട്: അടുത്തിടെ നായ കടിച്ച വീട്ടമ്മയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അവരുടെ രക്തസാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനയിൽ പേവിഷബാധയല്ലെന്ന് തെളിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. സംയോജിത രോഗ നിരീക്ഷണ പദ്ധതിയിൽ നിന്ന് ലഭിച്ച പരിശോധനാഫലം വിഷബാധ നെഗറ്റീവാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം വൃത്തങ്ങൾ അറിയിച്ചു. പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രിക (53)യുടെ മരണമാണ് പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചന്ദ്രിക മരിച്ചത്. കഴിഞ്ഞ മാസം 21-ന് വീടിനടുത്തുള്ള പാടത്ത് വെച്ച് ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേര്‍ക്ക് അന്ന് നായയുടെ കടിയേറ്റിരുന്നു. ചന്ദ്രികയുടെ മുഖത്തായിരുന്നു കൂടുതല്‍ പരുക്ക്. അതിന് ശേഷം പേവിഷബാധയ്ക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്സിന് എടുത്തിരുന്നു. പത്തു ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു.…
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വേണുഗോപൻ നായർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരൻ എസ് വി വേണുഗോപൻ നായർ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76 വയസ്സായിരുന്നു. 1945 ഏപ്രിൽ 18 ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പി സദാശിവൻ തമ്പിയുടെയും ജെ വി വിശാലാക്ഷി അമ്മയുടെയും മകനായി ജനിച്ച വേണുഗോപൻ കുളത്തൂർ ഹൈസ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലുമായി പഠനം പൂർത്തിയാക്കി. മലയാളത്തിൽ എംഎ, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ ഫാക്കൽറ്റിയായിരുന്ന അദ്ദേഹം നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എന്നിവിടങ്ങളിലെ വിവിധ കോളേജുകളിൽ മലയാളം പഠിപ്പിച്ചു. ‘ഗർഭശ്രീമാൻ’, ‘ആദിശേഷൻ’, ‘മൃതിതാളം’, ‘രേഖയില്ലാത്ത ഒരാൾ’, ‘തിക്തം തീക്ഷ്ണം തിമിരം’, ‘ഭൂമിപുത്രന്റെ വഴി’, ‘കഥകളതിസാദരം’, ‘എന്റെ പരദൈവങ്ങൾ’ തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശ്ശേരി അവാർഡ്,…
ആസാദ് കാശ്മീർ പരാമർശം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവല്ല: ജമ്മു കശ്മീരിനെയും പാക് അധീന കശ്മീരിനെയും (പിഒകെ) സംബന്ധിച്ച് അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ മുൻ മന്ത്രിയും എൽഡിഎഫ് എംഎൽഎയുമായ കെ ടി ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പൊലീസിന് നിർദേശം നൽകി. ദേശവിരുദ്ധ പരാമർശം നടത്തിയ ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് പത്തനംതിട്ട ജില്ലാ നേതാവ് അരുൺ മോഹൻ നൽകിയ ഹർജിയിലാണ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. ജലീലിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ എസ്എച്ച്ഒ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനോട് കോടതി നിർദ്ദേശിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ വി ജിനചന്ദ്രൻ പറഞ്ഞു. ഓഗസ്റ്റ് 12 ന് മുന്‍ മന്ത്രി എ.സി. മൊയ്തീന് അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രയ്ക്ക് പിന്നാലെ ജലീല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ച കെ.ടി. ജലീലിന്റെ…
തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ഇടുക്കി പൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു
ഇടുക്കി: പൊറോട്ട കഴിക്കുന്നതിനിടെ അന്നനാളത്തില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജിയാണ് മരിച്ചത്. കട്ടപ്പനയിലെ ഒരു ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങി ലോറിയിലിരുന്ന് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി. കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി. അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയതിനെട തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ…
