കരുവന്നൂർ ബാങ്ക് പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം; കരുതല്‍ ധനത്തില്‍ നിന്ന് പത്തു കോടി രൂപ അനുവദിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം. കരുതല്‍ ധനത്തില്‍ നിന്ന് 10 കോടി രൂപ സർക്കാർ അനുവദിച്ചു. ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബാങ്കിലും തട്ടിപ്പ് നടത്തിയവരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഡയറക്ടറേറ്റിന് ഇഡി റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുകയാണെന്നും ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേര്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും മൊഴികളും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിറ്റിംഗ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കണമെന്നാണ് ഇഡി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടർ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തുടർനടപടികൾക്കായി ഡൽഹിയിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News