കോട്ടയം: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി മേരി (52) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് വീട്ടിൽ കുത്തേറ്റത്. മകനുമായുള്ള വാക്കുതര്‍ക്കത്തെ തുടർന്ന് മകൻ കിരൺ മേരിയെ കുത്തുകയായിരുന്നു. ആഴത്തിലുള്ള കുത്തലിൽ കുടൽ പുറത്തേക്ക് വന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരിയെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് കോട്ടയം എംസിഎച്ചിലേക്ക് മാറ്റിയെങ്കിലും മേരി ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ആലുവ സബ്ജയിലിൽ റിമാൻഡിലാണ് കിരൺ.
Category: KERALA
ലൈംഗിക പീഡനക്കേസ്; ഹൈബി ഈഡനെതിരെ സിബിഐയുടെ പക്കല്‍ തെളിവില്ലെന്ന്
കൊച്ചി: ഹൈബി ഈഡന്‍ എംപിയ്ക്കെതിരെ ലൈംഗികപീഡനക്കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ഹോസ്റ്റലിൽ വച്ച് പീഡിപ്പിച്ചെന്ന സോളാർ കേസിലെ പ്രതിയുടെ പരാതിയിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും, പരാതിക്കാരിക്കും തെളിവ് നൽകാൻ കഴിഞ്ഞില്ലെന്നും സിബിഐ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. നാലു വര്‍ഷത്തോളം കേരള പോലിസ് അന്വേഷിച്ച കേസ് തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് സിബിഐക്ക് കൈമാറുകയായിരുന്നു.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം: കണ്ണൂരിലെ മൂന്ന് കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് സ്വാതന്ത്ര്യ ദിന സ്മൃതി യാത്രകള്‍ സംഘടിപ്പിക്കുന്നു
കണ്ണൂർ: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 15-ന് സ്മൃതി ജാഥകൾ നടക്കും. പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അനുസ്മരണ ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ച ഉളിയത്ത് കടവില്‍ നിന്ന് ഗാന്ധി പാർക്കിലേക്ക് നടക്കുന്ന സ്മൃതി യാത്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ.ടി. സഹദുല്ല പ്രസംഗിക്കും. തളിപ്പറമ്പില്‍ രാവിലെ പത്ത് മണിക്ക് ഖാഇദെ മില്ലത്ത് സെന്റര്‍ പരിസരത്ത് നിന്ന് ഹൈവെ പ്ലാസയിലേക്ക് നടത്തുന്ന യാത്ര ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. ജില്ലാ…
കേരളത്തിൽ ഹർഘർ തിരംഗ പദ്ധതി സംസ്ഥാന സർക്കാർ പരാജയപ്പെടുത്തി: പി.കെ. കൃഷ്ണദാസ്
കണ്ണൂര്‍ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 90 ശതമാനം സ്‌കൂളുകളിലും കുടുംബശ്രീ നിർമ്മിച്ച പതാകകൾ വിതരണം ചെയ്തില്ല. ദേശീയ പതാകയോട് സർക്കാർ അനാദരവ് കാട്ടി. ദേശീയതയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും എതിരായ വലിയ വെല്ലുവിളിയാണ് സർക്കാരിന്റെ നടപടിയെന്നും കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുളള കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം അട്ടിമറിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ആഘോഷപൂര്‍വ്വം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളം മാറി നില്‍ക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യ സ്നേഹികളുടെ ആഗ്രഹത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസ്ഥാനസര്‍ക്കാര്‍ തമസ്‌ക്കരിച്ചിരിക്കുകയാണ്. വിഘടനവാദത്തിന്റെ വെടിയൊച്ചയാണ് ഇതിലൂടെ മുഴങ്ങുന്നത്, രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ നമുക്ക് ബാധകമല്ലെന്ന് വിളിച്ചു പറയുകയാണ്…
നിലനില്‍പിനായി തീരദേശ മലയോരസമൂഹം സംഘടിച്ചു നീങ്ങും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: നിലനില്‍പിനായുള്ള ജീവിത പോരാട്ടങ്ങളില്‍ നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം സംഘടിച്ച് നീങ്ങുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. തീരദേശ സമൂഹമൊന്നാകെ വലിയ ദുരന്തമാണ് നേരിടുന്നത്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്‌നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്. തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും, പരിസ്ഥിതിലോല പ്രഖ്യാപനവും തുടരുന്നു. വന്യമൃഗങ്ങളെ കൃഷിയിടങ്ങളിലേയ്ക്ക് തുറന്നുവിട്ട് മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുന്ന…
എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂട്ടിലങ്ങാടി : ‘ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന’ തലക്കെട്ടിൽ സെപ്റ്റംബർ 04 ന് നടക്കുന്ന എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന സ്വാഗത സംഘം ഓഫീസ് കീരംകുണ്ടിൽ കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗം ശബീബ ഹമീദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, സെക്രട്ടറി സി.എച്ച് യഹ് യ, ജോ. സെക്രട്ടറി ജലാൽ, കൺവീനർ ഹാനി കടുങ്ങൂത്ത്, അഷ്റഫ് സി.എച്ച്, വഹാബ് സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.
റിലയന്‍സ് റീട്ടെയിലിന്റെ ‘അവാന്ത്ര ബൈ ട്രെന്‍ഡ്‌സ്’ കേരളത്തിലെ ആദ്യത്തെ ഷോറൂം കൊച്ചിയില്‍ തുറന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര ശ്രൃംഖലയായ റിലയന്‍സ് റീട്ടെയില്‍ കേരളത്തിലെ ആദ്യത്തെ അവാന്ത്ര ബൈ ട്രെന്‍ഡ്‌സ് സ്റ്റോർ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത മലയാള സിനിമാതാരം അനു സിതാര ഷോറൂം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഇടപ്പള്ളിയിലെ ഒബെറോണ്‍ മാളിലാണ് അവാന്ത്ര ബൈ ട്രെന്‍ഡ്‌സ് സ്റ്റോര്‍ തുടങ്ങിയരിക്കുന്നത്. 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോര്‍ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മികച്ച അന്തരീക്ഷം, സെല്‍ഫ് സര്‍വീസിനുള്ള സംവിധാനങ്ങള്‍ തുടങ്ങി അതിനൂതനവും അങ്ങേയറ്റം ഉപഭോക്തൃ സൗഹൃദപരവുമായ ഒരു വാണിജ്യ അനുഭവംഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സമകാലിക ഇന്ത്യന്‍ വനിതകളുടെ ഷോപ്പിംഗ് അനുഭവം പുനര്‍ നിര്‍വചിക്കുന്ന തരത്തിലുള്ള സാരി ഡ്രേപ്പ് സ്റ്റൈലിംഗ് സ്റ്റേഷന്‍, ബ്ലൗസ് സ്റ്റിച്ചിംഗ്, സാരി ഫിനിഷിംഗ്, ടെയ്ലറിംഗ് സേവനങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ തനതു പാരമ്പര്യവും സംസ്‌കാരവും, പൈതൃകവും വിലമതിക്കുന്ന 25നും 40നുമിടയ്ക്ക് പ്രായമുള്ള സമകാലിക ഇന്ത്യന്‍ സ്ത്രീക്ക് മാത്രമായി…
ഹരിജൻ കുട്ടികൾ വിലക്കുകള്‍ പൊട്ടിച്ചും അന്തര്‍ജനങ്ങള്‍ മറക്കുട നീക്കിയും പഠിക്കാനെത്തി; ദേശീയ പ്രസ്ഥാനത്തിന്റെ സമരവേദിയായ വിജ്ഞാനദായിനി വിദ്യാലയം
കാസർകോട്: ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന പോരാട്ടഭൂമിയായിരുന്നു കാഞ്ഞങ്ങാട്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് തന്നെ ദേശീയ വിദ്യാഭ്യാസ പ്രചരണ കേന്ദ്രമായി മാറി. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി വെള്ളിക്കോത്ത് പ്രദേശത്ത് വിജ്ഞാനദായിനി നാഷണൽ സ്കൂൾ സ്ഥാപിച്ചു. 1926ൽ വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ സംസ്‌കൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളായി മാറിയ കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ തുടങ്ങിയവര്‍. ഗാന്ധിജി വിഭാവനം ചെയ്ത നാഷണൽ സ്‌കൂളിന്റെ മാതൃകയിൽ കാഞ്ഞങ്ങാട്ടും വിജ്ഞാനദായിനി സ്ഥാപിച്ചു. വെള്ളിക്കോത്ത് വിദ്വാൻ പി കേളുനായർ സ്ഥാപിച്ച ഈ ദേശീയ വിദ്യാലയം സ്വാതന്ത്ര്യ സമരചരിത്രം വിളിച്ചോതുന്നു. അന്ന് യോഗങ്ങൾ നടന്നിരുന്ന ആൽമരം ഇപ്പോഴും പ്രദേശത്ത് തലയുയർത്തി നിൽക്കുന്നു. ചരിത്രങ്ങൾ ചിത്രങ്ങളായി ചുമരിൽ ഇടം പിടിച്ചിരിക്കുന്നു. 1926 ഏപ്രിൽ 17-ന് എ.സി.കണ്ണൻ നായർ തറക്കല്ലിടുകയും അതേ വർഷം തന്നെ വിദ്യാലയം പ്രവർത്തനമാരംഭിക്കുകയും…
സീ കേരളം ബസിംഗയുടെ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം
കൊച്ചി: സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ ഒരു നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങൾക്ക് സീ കേരളം അരങ്ങൊരുക്കുന്നത്. സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറിൽ ഒത്തുചേരും. ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള സീ കേരളം പ്രേക്ഷകരെ സാക്ഷി നിർത്തി നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടും. ജാതിയോ മതമോ നോക്കാതെ കുഞ്ഞിനെ വളർത്തണമെന്ന ആഗ്രഹം കൊണ്ടാണ് തങ്ങളുടെ നവജാതശിശുവിന് ‘ഇന്ത്യ’ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ അറിയിച്ചു. ഒരു…
ഗവർണ്ണറുടെ കടുംപിടുത്തം സിപിഎമ്മിനെ വെട്ടിലാക്കുന്നു; നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ കണ്ണടച്ച് ഒപ്പിടുകയില്ല
തിരുവനന്തപുരം: ഓർഡിനൻസ് പാസാക്കാൻ പിണറായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത് പാഴായേക്കും. കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ ബില്ലുകളാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ചാലും ഗവർണർ ഒപ്പിടുന്നതുവരെ ബില്ലുകൾ സാധുവാകില്ല. സി.പി.എമ്മും സർക്കാരും ഗവർണറെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടാൻ സാധ്യതയില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ സമയപരിധി ഭരണഘടന അനുശാസിക്കുന്നില്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണർക്ക് ഗവൺമെന്റിന്റെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അവ പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. ഈ അധികാരം മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവവും ഉപയോഗിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചാല്‍ ആറ് മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാം. ഗവര്‍ണര്‍ ബില്‍ പിടിച്ചുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാലാവധി…
