കാസർകോട്: കാഞ്ഞങ്ങാട്ട് ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. ഇവരിൽ ഒരാൾ കാപ്പ ചുമത്തി പോലീസ് നാടുകടത്തപ്പെട്ട പ്രതിയാണ്. മറ്റൊരാള്‍ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നടപടി നേരിട്ട ആളുമാണ്. വ്യാഴാഴ്‌ച രാത്രി ലഹരിമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായി സ്വദേശി റംഷീദിനെ (30) മാസങ്ങൾക്കു മുമ്പ് കണ്ണൂർ റേഞ്ച് ഡിഐജി കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടു കടത്തിയിരുന്നു. പടന്നക്കാടുവെച്ച് വാഹന പരിശോധനയിലാണ് ഹോസ്ദുർഗ് പോലീസാണ് റംഷീദിനെയും സുബൈറിനെയും പിടികൂടിയത്. ഇവരില്‍ നിന്ന് 1.880 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സുബൈറിനെതിരെ മൂന്നു മാസം മുമ്പ് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു. നാടു കടത്തപ്പെട്ട റംഷീദ് ജില്ലയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് വ്യക്തമായതോടെ പ്രതിക്കെതിരെ…
Category: KERALA
ഉണ്ണി മകുന്ദനും സംഘവും ഹരിവരാസനം പുനരാവിഷ്ക്കരിച്ചു; ശ്രദ്ധേയമായി മാളികപ്പുറത്തിലെ ഗാനം
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ റിലീസിനൊരുങ്ങി. നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രസിദ്ധമായ ‘ഹരിവരാസനം’ എന്ന കീർത്തനം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. പ്രകാശ് പുത്തൂരാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്ത ഗാനം ആലപിക്കാൻ ആയിരത്തിലധികം പേരില്‍ നിന്നാണ് നിന്നാണ് പ്രകാശിനെ തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നേരത്തെ ‘ഗണപതി തുണയരുളുക’ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. സിനിമയുടെ ട്രെയിലറും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണിത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.ആന്റോ ജോസഫയുടെ ഉടമസ്ഥതയിലുള്ള ആൻ…
ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ തൊഴിൽ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ദക്ഷിണ മേഖല ഐജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ കെ ദിനമാണ് അന്വേഷണ സംഘത്തലവൻ. ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ തട്ടിപ്പുമായി ബന്ധപ്പെട്ട സ്റ്റേഷൻ കൺട്രോൾമെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കൺട്രോൾ എസ്എച്ച്ഒ ബി എം ഷാഫി, കൺട്രോൾ റൂം ഇൻസ്‌പെക്ടർ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആർ റോജ്, വനിത സ്റ്റേഷൻ എസ്എച്ച്ഒ ആശാചന്ദ്രൻ, സബ് ഇൻസ്‌പെക്‌ടർമാരായ പി ഡി ജിജുകുമാർ (മ്യൂസിയം), എസ് എസ് ദിൽജിത്ത് (കൺട്രോൺ), ആർ…
കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാർ 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് 8 പേർ മരിച്ചു.
ഇടുക്കി: ശബരിമലയിൽ പോയി മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം കുമളിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷൺമുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) മരിച്ച ആറ് പേർ. മറ്റ് രണ്ട് പേരുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്കിന് മുകളിലേക്കാണ് കാർ വീണത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു…
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രചരണ ജാഥ സമാപിച്ചു
മലപ്പുറം: പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും മുന്നണികളും ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് ആശയാടിത്തറ ഒരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. വംശീയ അജണ്ടകളെ മറികടക്കുന്നതിന് സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയത്തിന് മാത്രമാണ് സാധിക്കുകയെന്നും സുരേന്ദ്രൻ കരിപ്പുഴപറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഗണേഷ് വടേരി വൈസ് ക്യാപ്റ്റനുമായ ജില്ലാതല വാഹന ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കരിപ്പുഴ. വെൽഫെയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് സാമൂഹ്യ നീതിയുടെ രാഷ്ട്രീയമാണ്. വെൽഫെയർ പാർട്ടി ഭൂസമരങ്ങളിലൂടെയും സംവരണ പ്രക്ഷോഭങ്ങളിലൂടെയുമാണ് കേരളത്തിൽ നിർണ്ണായകമായ സ്ഥാനമടയാളപ്പെടുത്തിയത്. സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കോർപ്പറേറ്റ് ചങ്ങാത്തമുള്ള ജനദ്രോഹ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. പൊന്നാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വഹാബ് വെട്ടം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ…
PFI ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് കോടതി ഉത്തരവ് പാലിക്കാത്തതിന് സർക്കാർ ക്ഷമാപണം നടത്തി
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഹർത്താലിനിടെ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പി എഫ് ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ 5.20 ലക്ഷം രൂപയുടെ നഷ്ടം നികത്താൻ നപടി വൈകുന്നതിൽ ഹൈക്കോടതി വടിയെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐഎഎസ് നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ ആത്മാർത്ഥമായി ഇടപെടുകയാണ്. ഇക്കാര്യത്തിൽ മനപൂർവ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജനുവരി 15നകം രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു അറിയിച്ചു. റവന്യൂ റിക്കവറി നടപടികൾക്ക്…
സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനി അപകടത്തില്‍ മരിച്ചു
തൃശൂർ: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം പോയ ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെ മകൾ ശിവാനി (14) അപകടത്തില്‍ മരിച്ചു. പുതുക്കാട് ദേശീയപാതയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി മരിച്ചത്. പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം നടന്നത്. ശിവാനി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റോഡില്‍ വീണുകിടന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവാനി മരണപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി അങ്കമാലിയില്‍ വെച്ച് പോലീസ് പിടികൂടി.
17 വർഷത്തെ കാത്തിരിപ്പിന് ശേഷം അകാല ജനനം; പെൺകുഞ്ഞ് അപകടനില തരണം ചെയ്തു
പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 415 ഗ്രാം ഭാരമുള്ള മാസം തികയാതെ ജനിച്ച പെൺകുഞ്ഞ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് ചുവടു വെച്ചു. 415 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന, കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യത്തോടെ ജിവിതത്തിലേക്ക് വന്നുതുടങ്ങി. 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട് വാണിമേൽ കല്ലുള്ളപറമ്പത്ത് വീട്ടിൽ സുനില്‍-ശാലിനി ദമ്പതികള്‍ക്ക് ദേവാംശിഖ എന്ന പെൺകുഞ്ഞ് പിറന്നത്. ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിലെ പരിചരണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുമ്പോൾ കുഞ്ഞിന് 2.070 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ഇപ്പോഴത്തെ ഭാരം 2.880 കിലോയാണ്. ഗർഭം 23 ആഴ്ചയായപ്പോൾ ജൂൺ 24 നാണ് കുഞ്ഞ് ജനിച്ചത്. ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീട്ടിലേക്ക് മടങ്ങുന്നത് അപൂർവ സംഭവമാണെന്നും ഡോക്ടർമാർ പറഞ്ഞു. ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത് ലൈഫ് ലൈന്‍ ആശുപത്രി എന്‍.ഐ.സി.യു…
പകൽ സമയത്ത് കാറില്‍ ചുറ്റിക്കറങ്ങി മലഞ്ചരക്ക് കണ്ടുവെയ്ക്കും; രാത്രിയില്‍ ഭാര്യയോടൊപ്പം മോഷ്ടിക്കാനിറങ്ങും; മലപ്പുറത്ത് ദമ്പതികളുടെ മോഷണ പരമ്പര
മലപ്പുറം: മലഞ്ചരക്ക് മോഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളമായി സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ദമ്പതികൾ മോഷണം നടത്തിവരികയായിരുന്നു. തേങ്ങ, അടയ്ക്ക, റബ്ബർ ഷീറ്റ് എന്നിവയാണ് ഇവർ പ്രധാനമായും മോഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിരുന്നു. മോഷണം നിത്യസംഭവമായതിനാൽ സമീപകാലത്തായി അരീക്കോട് പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദമ്പതികള്‍ ഇരുവേറ്റിയിലെ ഒരു വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ പിടിയിലായത്. റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തി പുലര്‍ച്ചയോടെയാണ്…
പിഎംഎൽഎ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം; രണ്ട് വർഷത്തിന് ശേഷം ജയിൽ മോചിതനായി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറിൽ ഉത്തർപ്രദേശിന്റെ തലസ്ഥാനത്ത് നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ഹത്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായും പോലീസ് പറഞ്ഞു. 2022 സെപ്തംബർ 9ന് യുഎപിഎ ചുമത്തി സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) എന്നിവയിലെ നിരവധി വകുപ്പുകൾ ലംഘിച്ചുവെന്നാണ് കാപ്പന്റെ പേരിലുള്ള ആരോപണം. നേരത്തെ യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇഡി കേസില്‍ ജാമ്യം ലഭിക്കാതിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. യുപി പോലീസ് കണ്ടെത്തിയ തെളിവുകള്‍…
