അപ്രതീക്ഷിതമായി രണ്ടര കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി; ആ പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി

തൃശൂർ: ഒറ്റരാത്രികൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ! പണം എങ്ങനെയോ അബദ്ധത്തില്‍ വന്നു ചേര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ആദ്യം അവര്‍ ചെയ്തത് 4 ആപ്പിൾ ഐഫോണുകൾ വാങ്ങുകയായിരുന്നു. പിന്നീട് അവരുടെ പേരിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടച്ചും ഓൺലൈൻ വ്യാപാരം നടത്തിയും പണം ചിലവഴിച്ചു. അബദ്ധം പറ്റിയത് ബാങ്ക് അറിഞ്ഞപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്.…

വല്യുപ്പാടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കാപ്പാട് സ്വദേശി 62-കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയാലാണ്ടി പൊയിൽകാവിൽ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ അറസ്റ്റു ചെയ്ത് പോക്സോ ചുമത്തി ജയിലിലടച്ചു. കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിനിയായ റിഫ എന്ന 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പേരക്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന് ബോദ്ധ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇയാള്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ…

മലപ്പുറം നേരിടുന്നത് ഭീകര വിവേചനം; പുതിയ ജില്ല അനിവാര്യം: വെൽഫയർ പാർട്ടി

മലപ്പുറം: പുതിയ ജില്ല വേണ്ട എന്ന വിജയരാഘവന്റെ പ്രസ്താവന, സിപിഎം മലപ്പുറത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതികരണമെന്ന് വെൽഫയർ പാർട്ടി നാസർ കീഴുപറമ്പ്. അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മലപ്പുറം നേരിടുന്നത് ഭീകര വിവേചനമാണ്. മലപ്പുറം ജില്ലയോട് കേരളം ഭരിച്ച ഇടതു- വലതു മുന്നണികൾ പതിറ്റാണ്ടുകളായി തുടരുന്ന വികസന വിവേചന ഭീകരതയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കുന്നത്. മലപ്പുറം ജില്ലയുടെ വികസനകാര്യമുന്നയിക്കുമ്പോൾ മതത്തോട് ചേർത്തു കെട്ടി വക്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ കുടിലബുദ്ധി മലപ്പുറത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മലപ്പുറത്തിന്റെ വികസനത്തിന് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കി വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ജില്ലാ രൂപീകരണ കാലം തൊട്ടും മലപ്പുറത്തോടുള്ള ഭരണകൂട വിവേചനം വ്യക്തമാണ്. വിദ്യാഭ്യാസ – ആരോഗ്യ – തൊഴിൽ മേഖലയിലും ഭരണസംവിധാനങ്ങളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ നീതി മലപ്പുറത്തോട്…

അന്താരാഷ്ട്ര അക്കാദമിക ശില്പശാല സംഘടിപ്പിച്ചു

തിരൂർക്കാട് ഇലാഹിയ കോളേജിന്റെയും നസ്റ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ദിനാചരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര അക്കാദമിക ഇലാഹിയ കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. യമനിലെ സൻആ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റി അബ്ദുൽ ഖാദർ അഹ്മദ് അബ്ദുല്ല അൽ ഹംസി അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. പി സുബൈർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലായി ഡോ. അബ്ദുല്ല നജീബ് ( അസിസ്റ്റൻറ് പ്രൊഫസർ , സുല്ലമുസ്സലാം അറബി കോളേജ് അരീക്കോട്), ഹാരിസ് മുഹമ്മദ് ( വൈസ് പ്രിൻസിപ്പാൾ ഇലാഹിയ കോളേജ് ) എന്നിവർ അക്കാദമിക് സെഷനുകൾ നയിച്ചു. പരിപാടിയിൽ നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാൻ എം ടി അബൂബക്കർ മൗലവി, ഇലാഹിയ കോളേജ് പ്രിൻസിപ്പാൾ എംഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു.

ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ വെച്ച് സഹപ്രവര്‍ത്തരായ യു​വ​തി​ക​ളെ ക​ട​ന്നു​ പി​ടി​ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: ആംബുലന്‍സിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തരായ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. ഇടുക്കി​യി​ലെ ത​ടി​യ​മ്പാ​ടി​ന് സ​മീ​പം വെച്ചാണ് ആംബുലന്‍സ് ഡ്രൈവറായ ചെ​റു​തോ​ണി സ്വ​ദേ​ശി ക​ഥ​ളി​ക്കു​ന്നേ​ല്‍ ലിസണ്‍ യുവതികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ചെ​റു​തോ​ണി​യി​ലു​ള്ള സ്വ​കാ​ര്യ ലാ​ബി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് ലി​സ​ൺ. ഇ​തേ ലാ​ബി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് ലി​സ​ൺ ക​ട​ന്നു പി​ടി​ച്ച​ത്. ലാ​ബി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ലാ​ബു​ട​മ ലി​സ​ണെ നിയോഗിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യ ലഹരിയില്‍ ത​ടി​യ​മ്പാ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് യു​വ​തി​ക​ളെ വാ​ഹ​നം ഒ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ട​ന്നു പി​ടി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ്ര​ശ്‌​ന​മാ​കു​മെ​ന്ന് മ​ന​സി​ലാ​യ ലി​സ​ണ്‍ യു​വ​തി​ക​ളു​ടെ പി​ന്നാ​ലെ​യെ​ത്തി അ​നു​ന​യി​പ്പി​ച്ച് വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ട്യൂഷൻ മാസ്റ്ററെ റിമാന്‍ഡ് ചെയ്തു

തൃശൂർ: അശ്ലീല ചിത്രങ്ങൾ കാണിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് കുന്നത്ത് വീട്ടിൽ ശ്രീജിത്ത് എന്ന 32കാരനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

മലപ്പുറം: ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. പതാക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സംസ്ഥാന ട്രഷറർ പി.എ അബ്ദുൽ ഹക്കീം നിർവഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിശ, എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 27 ന് രാവിലെ 10 മണിക്ക് വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള പി സി ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ ഹാളിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം, ഡിസംബർ 29ന് മലപ്പുറം…

വ്യാജ മദ്യവും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് കര്‍ശന പരിശോധന നടത്തും: അഡീ. ജില്ലാ മജിസ്ട്രേറ്റ്

പത്തനം‌തിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി രാധാകൃഷ്ണൻ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം വർധിക്കുന്നതായി പരാതിയുള്ള ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ പരിശോധന കർശനമാക്കും. എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. ക്രിസ്മസ് അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എൻഎസ്എസ് ക്യാമ്പുകളിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഡിഎം അറിയിച്ചു. വ്യാജമദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജീവ് ബി നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി…

പത്തനം‌തിട്ട ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തും: മന്ത്രി

പത്തനംതിട്ട: ജില്ലയിൽ തീർഥാടന-പൈതൃക ടൂറിസം പാക്കേജ് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങൾ, പൈതൃക ഗ്രാമം, ഗവി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേക പാക്കേജ് സൃഷ്ടിക്കും. ജില്ലയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസം പാക്കേജ് രൂപീകരിക്കുകയും ജില്ലയിലെ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്കായി വാഹന സൗകര്യം ഒരുക്കുകയും ചെയ്യും. വിനോദ സഞ്ചാരികൾക്ക് ഗ്രാമജീവിതം അറിയാനും ആസ്വദിക്കാനും ആറന്മുള കേന്ദ്രമാക്കി പൈതൃക ടൂറിസം പദ്ധതിയും നടപ്പാക്കും. കൊവിഡിന് ശേഷമുള്ള ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയ വിവിധ പദ്ധതികളും സ്ഥാപനങ്ങളും വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ട പുതിയ പദ്ധതികളും ചർച്ച ചെയ്തു. കുളനട അമിനിറ്റി സെന്ററില്‍ ജില്ലയിലെ…

ക്രിസ്മസ് തലേന്ന് ബസിലിക്കയിൽ വിശുദ്ധ കുർബാനയെ ചൊല്ലി വൈദികരും അല്‍‌മായരും ഏറ്റുമുട്ടി

കൊച്ചി: ക്രിസ്മസ് തലേന്ന് എറണാകുളം-അങ്കമാലി മേജർ ആർച്ച്‌പാർക്കിയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ പ്രസിദ്ധമായ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ അൾത്താരയില്‍ ഇരുവിഭാഗങ്ങളിൽപ്പെട്ട വൈദികരും അല്‍‌മായരും പരസ്പരം ഏറ്റുമുട്ടി. വിശുദ്ധ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ബസിലിക്കയിൽ തടിച്ചുകൂടിയതോടെ വെള്ളിയാഴ്ച വൈകുന്നേരം മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. വെള്ളിയാഴ്ച രാത്രി നടന്ന വിശുദ്ധ കുർബാന തടസ്സപ്പെടുത്താൻ ഏകീകൃത കുർബാനയെ എതിർക്കുന്ന സംഘം ശ്രമിച്ചിരുന്നു. എന്നാൽ, പോലീസ് ഇരുകൂട്ടരെയും അനുനയിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെ വിശുദ്ധ കുർബാനയെ എതിർത്ത സംഘം തടസ്സപ്പെടുത്തുകയും വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു. ഇരുവിഭാഗത്തിലെയും വൈദികരെയും അൽമായരെയും പോലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പരസ്പരം പോരടിക്കുകയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു വിഭാഗം ബലിപീഠം അശുദ്ധമാക്കുകയും വിളക്കുകൾ താഴേക്ക് തള്ളിയിടുകയും ചെയ്തു. വൈദികരും ആക്രമിക്കപ്പെട്ടു. ഇരു വിഭാഗത്തിലെയും അൽമായരും വൈദികരും പരസ്പരം പോരടിച്ചതോടെ പോലീസ്…