കുമളിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാർ 40 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് 8 പേർ മരിച്ചു.

ഇടുക്കി: ശബരിമലയിൽ പോയി മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം കുമളിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയടക്കം പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷൺമുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) മരിച്ച ആറ് പേർ. മറ്റ് രണ്ട് പേരുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കേരള-തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്കിന് മുകളിലേക്കാണ് കാർ വീണത്.

പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരാണ് അപകട വിവരം കുമളി പൊലീസിനെ അറിയിച്ചത്.

തുടർന്ന് കുമളി സിഐ ജോബിൻ ആന്റണിയുടെ പൊലീസ് സംഘവും നാട്ടുകാരും സംഭവ സ്ഥലത്തെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ മറ്റ് രണ്ട് പേരുടെ കമ്പം ആശുപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കൽ കോളേജിലേക്ക്. ആശുപത്രിയിൽ വച്ചാണ് ഇതിലൊരാൾ മരിച്ചത്. ഏഴ് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്ക് ശേഷം ബന്ധുക്കൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

തമിഴ്‌നാട് പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഗുരുതരമായി പരിക്കേറ്റയാള്‍ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറിഞ്ഞ വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

 

Print Friendly, PDF & Email

Leave a Comment

More News