പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് വനിതാ എഎസ്ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

കോട്ടയം: പോലീസിനും കോടതിക്കുമെതിരെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് വനിതാ എഎസ്ഐ. പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ വനിതാ എഎസ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വനിതാ എഎസ്ഐ റംല ഇസ്മയിൽ ഷെയര്‍ ചെയ്തത്. ഈ മാസം അഞ്ചിന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഒരു ബാലന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ജയിൽ മോചിതരായപ്പോൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫാണ് പോലീസിനും കോടതി നടപടിക്കുമെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ വനിതാ എഎസ്‌ഐ റംല ഇസ്മയിൽ ആണ് ഈ…

വംശീയ രാഷ്ട്രീയത്തിന്റെ കാലത്ത് സാഹോദര്യത്തിന്റെ തടയണകൾ സൃഷ്ടിക്കും: വെൽഫെയർ പാർട്ടി

വടക്കാങ്ങര : വംശീയ രാഷ്ട്രീയത്തിന്റെ കാലത്ത് സാഹോദര്യത്തിന്റെ തടയണകൾ വെൽഫെയർ പാർട്ടി സൃഷ്ടിക്കുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ പറഞ്ഞു. വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംയുക്തമായി വടക്കാങ്ങരയിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രദേശത്ത് നിന്നും എസ്‌.എസ്‌.എൽ.സി, പ്ലസ്ടു മുഴുവൻ എ പ്ലസ് നേടിയ 19 പേരെ അവാർഡ് നൽകി അനുമോദിച്ചു. അവാർഡ് ദാനം മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള നിർവഹിച്ചു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ.ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ്, യൂനിറ്റ് സെക്രട്ടറി സി.കെ സുധീർ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ രണ്ടാമത്തെ കുരങ്ങുപനി കേസ്; ദുബായിൽ നിന്ന് മടങ്ങിയെത്തിയ കണ്ണൂർ സ്വദേശിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടാമത്തെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 13ന് ദുബായിൽ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയ്യാള്‍ കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗിയുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ 14 ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ 35 കാരനാണ് രാജ്യത്ത് ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. ഇയാള്‍ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗിയോടൊപ്പം യാത്ര ചെയ്ത 164 യാത്രക്കാർ ഈ ജില്ലകളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ അഞ്ച് ജില്ലകളോട് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കണ്ടെത്തി അവർക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ കുരങ്ങുപനി റിപ്പോർട്ട്‌…

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

വയനാട്: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കരുവേലിക്കുഴി വീട്ടില്‍  ഷാജി (53) ആണ് മരിച്ചത്. ഷാജിയുടെ മകൻ അക്ഷയ് (17) ഫാത്തിമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  

കേരള പോലീസിന് ബിജെപിയുടെ വക ഒരു പ്രഹരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ടു

ആലപ്പുഴ: പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി കേരള പോലീസിനെ വെട്ടിലാക്കി. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം പുറത്തുവിട്ടത്. കേരള പോലീസിന് ടാഗ് ചെയ്ത് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്: “സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി… ” സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഉദയോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, പ്രസംഗം വിവാദമായതോടെ ഇത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. പ്രസംഗത്തിന്റെ പൂർണ രൂപം ഇല്ലാത്തത് അന്വേഷണം വഴിമുട്ടി എന്ന പോലീസിന്റെ പ്രസ്താവനയ്ക്കാണ്…

കുരങ്ങുപനി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താനും വിദഗ്ധ പരിചരണം ഉറപ്പാക്കാനുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുരങ്ങുപനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന വിമാനയാത്രക്കാർക്കും ഹെൽപ്പ് ഡെസ്‌ക് സേവനവുമായി ബന്ധപ്പെടാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് രാജ്യത്തെ ആദ്യത്തെ കുരങ്ങു പനി കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില നിലവിൽ തൃപ്‌തികരമാണ്. കൂടാതെ, കുരങ്ങു…

പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ (51) നിര്യാതയായി

പെരിയപ്പുറം: കിഴക്കനടിയിൽ ഷാജിമോന്റെ ഭാര്യ സുശീല നിര്യാതയായി. ശവസംസ്‌കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: സ്റ്റീവ് (കാനഡ) & സാം. പരേതരായ ഞീഴൂർ മേക്കാട്ടേൽ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് & പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ & സണ്ണി പാറേൽ, സിൽവിയ & സലിം ഉറുമ്പിൽ, ലിസ് & ജെറി അറക്കൽ എന്നിവർ സഹോദങ്ങളുമാണ്. കുടുംബസമേതം 4 വർഷം ഫ്ലോറിഡയിൽ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യുന്ന ഷാജിമോൻ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് & മോളി, പരേതയായ ആൻസി ബേബി ആകശാലയിൽ, ജോസ് & ഷൈനി (ഫ്ലോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേൽ, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്‌), ബിനോയി & രഞ്ജിത (ഷിക്കാഗോ),…

ആറ് മാസത്തിനുള്ളിൽ ‘മലബാർ ബ്രാണ്ടി’ ബെവ്കോ വിപണിയിലെത്തിക്കും

തിരുവനന്തപുരം: ‘ജവാന്’ ശേഷം ‘മലബാർ ബ്രാന്‍ഡി ‘ എന്ന പേരിൽ പുതിയ വില കുറഞ്ഞ മദ്യം നിർമ്മിച്ച് പുറത്തിറക്കാൻ ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ പുതിയ മദ്യ നിർമ്മാണത്തിനൊരുങ്ങുകയാണ് കോർപ്പറേഷൻ. ‘മലബാർ ബ്രാണ്ടി’ എന്ന പേരിലായിരിക്കും അത് നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ബെവ്‌കോ നേരിട്ട് മദ്യനിർമ്മാണത്തിലേക്ക് കടക്കുന്നത്. പുതുതായി ചുമതലയേറ്റ എംഡി യോഗേഷ് ഗുപ്ത സർക്കാരിന് സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ബെവ്‌കോയ്ക്ക് മദ്യം നിർമിക്കാൻ അനുമതി നൽകിയത്. ബിവറേജസ് കോർപ്പറേഷന്റെ ഉപസ്ഥാപനമായാണ് മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് പ്രവർത്തിക്കുക. ഒരു ലിറ്റര്‍ മദ്യത്തിന് 600 രൂപ: മദ്യം നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്‍റിന്‍റെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ ആരംഭിക്കും. പ്രതിദിനം 10,000 മുതല്‍ 15,000 കേസ് (ഒരു കേസ് ഒന്‍പത് ലിറ്റര്‍) മദ്യം നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഒരു ലിറ്റര്‍ മദ്യത്തിന്…

സംസ്ഥാനത്തെ കുരങ്ങു പനി: രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കി; ചിക്കൻ പോക്സിന് സമാനമായ ലക്ഷണങ്ങളും നിരീക്ഷിക്കപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ചിക്കന്‍ പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാനും കുരങ്ങുപനി ഇല്ലെന്ന് ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. സമാന ലക്ഷണങ്ങളുള്ള സാമ്പിളുകൾ ക്രമരഹിതമായി പരിശോധിക്കാനും തീരുമാനിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതർ വിമാനത്താവള അധികൃതരുമായി ചർച്ച നടത്തും. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ വേര്‍തിരിക്കാനുള്ള സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. രോഗികളെയും രോഗം സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കും. മങ്കിപോക്‌സ് പ്രതിരോധത്തിനുള്ള പരിശീലനം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതുവരെ 1200-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കി. കൂടാതെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്‌ധ പരിശീലനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.…

തലശ്ശേരിയിൽ സദാചാര ആക്രമണമല്ല നടന്നത്; ദമ്പതികള്‍ പോലീസിനോട് കാണിച്ച അപമര്യാദയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ

കണ്ണൂർ: തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പോലീസിന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ദമ്പതികളുടെ സുരക്ഷയ്ക്കായി കടൽപ്പാലത്തിൽ നിന്ന് മാറിനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ, അവർ പോലീസിനോട് അനാദരവ് കാട്ടിയതായി കമ്മീഷണർ വ്യക്തമാക്കി. പോലീസുകാരന്റെ ഷര്‍ട്ടിന്റെ കോളറിൽ പിടിച്ചു വലിക്കുകയും, എസ്ഐയെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ എസിപിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.