കേരള പോലീസിന് ബിജെപിയുടെ വക ഒരു പ്രഹരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ടു

ആലപ്പുഴ: പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി കേരള പോലീസിനെ വെട്ടിലാക്കി. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം പുറത്തുവിട്ടത്.

കേരള പോലീസിന് ടാഗ് ചെയ്ത് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്: “സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി… ”

സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഉദയോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, പ്രസംഗം വിവാദമായതോടെ ഇത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. പ്രസംഗത്തിന്റെ പൂർണ രൂപം ഇല്ലാത്തത് അന്വേഷണം വഴിമുട്ടി എന്ന പോലീസിന്റെ പ്രസ്താവനയ്ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.

വീഡിയോ

Print Friendly, PDF & Email

Related posts

Leave a Comment