കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് ആദ്യ റൗണ്ടിൽ ലീഡ് ചെയ്യുന്നത്. തപാൽ, സർവീസ് വോട്ടുകൾ എണ്ണിയപ്പോൾ ഉമാ തോമസിന് മൂന്നും എൽഡിഎഫിലെ ജോ ജോസഫിനും ബിജെപിയിലെ എഎൻ രാധാകൃഷ്ണനും രണ്ടു വോട്ടുകൾ വീതവും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. തപാൽ, സർവീസ് വോട്ടുകൾ എണ്ണിക്കഴിഞ്ഞാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. 21 വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. 21 വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു റൗണ്ടിൽ എണ്ണുക. അങ്ങനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും. കോർപ്പറേഷൻ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ്…
Category: KERALA
ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് കുമ്മനം
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ കുമ്മനം രാജശേഖരന് അപലപിച്ചു. സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. കേരള ജനത നെഞ്ചിലേറ്റിയ ആത്മീയ ഗുരുവായ ചട്ടമ്പി സ്വാമിയുടെ പേരിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന തലസ്ഥാനത്തെ തീർഥപാദ മണ്ഡപം സർക്കാർ ഏകപക്ഷീയമായാണ് ഏറ്റെടുത്തത്. ചട്ടമ്പിസ്വാമി ക്ഷേത്ര മണ്ഡപം കൊട്ടിയടച്ചു താഴിട്ടുപൂട്ടി. തന്മൂലം പൂജ മുടങ്ങി. നിത്യേന സമ്മേളിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളെ ഇറക്കിവിട്ട ശേഷം തീർത്ഥപാദ മണ്ഡപം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചട്ടമ്പി സ്വാമികൾക്ക് ജന്മം നൽകിയ തലസ്ഥാന നഗരിയിൽ ആ മഹാത്മാവിന്റെ പാവന സ്മരണ നിലനിൽക്കുന്ന സ്ഥാപനം എല്ലാ വിധ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് സർക്കാർ ഏറ്റെടുത്തത്. വ്യാപകവും ശക്തവുമായ പ്രതിഷേധം ഉണ്ടായിട്ടും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പോലീസ് രാജ് ഏർപ്പെടുത്തി. ഉച്ചനീചത്വങ്ങൾക്കെതിരെ…
പേരാമ്പ്രയിലെ വിദ്വേഷ പ്രകടനം: പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു
പേരാമ്പ്രയിലെ വിദ്വേഷ പ്രകടനത്തിനെതിരെ നിസ്സാരവകുപ്പുകൾ മാത്രം ചുമത്തിയ പോലീസ് നടപടിക്കെതിരെ എസ്.ഐ.ഓ കോഴിക്കോട് ജില്ലാ കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തെ സ്വാഭാവികവൽകരിക്കുന്ന നടപടിയാണ് പോലീസിൻ്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, സെക്രട്ടറി നവാഫ് പാറക്കടവ്, ജോയിൻ്റ് സെക്രട്ടറിമാരായ ഷഫാഖ് കക്കോടി, മൻഷാദ് മനാസ്, ഉമർ മുക്താർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫഹീം വേളം, ഫുആദ് കായണ്ണ, ജാസിർ ചേളന്നൂർ, ഇർഷാദ് പേരാമ്പ്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ച: കുമ്മനം രാജശേഖരൻ
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് അയൽ സംസ്ഥാനങ്ങൾ ശതകോടികളുടെ നിക്ഷേപം സമാഹരിച്ചപ്പോൾ , കേരളം അതിൽ പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. വികസന കാര്യത്തിൽ ലക്ഷ്യബോധമില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവം. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ , മൻസൂഖ് സിങ് മാണ്ഡവ്യ, ഹർദ്ദീപ് സിംഗ് പുരി എന്നിവർ നയിച്ച ഇന്ത്യൻ സംഘത്തിൽ കർണ്ണാടക, മഹരാഷട്ര , തമിഴ്നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ അവിടങ്ങളിലെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഈ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത്. പങ്കെടുത്ത സംസ്ഥാനങ്ങൾക്ക് അവിശ്വസനീയമായ രീതിയിൽ നിക്ഷേപം ആർജ്ജിക്കാനായി. കർണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്ട്രക്ക് 30,000 കോടിയും രൂപയുടെ നിക്ഷേപം ലഭിച്ചു. മറ്റു സംസ്ഥാനങ്ങൾക്കും 1500 കോടി…
ഇന്ത്യയിലെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു: എം എ യൂസഫലി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലുലു ഗ്രൂപ്പ് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അനുഗ്രഹം തേടിയെന്നും യൂസഫലി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഭക്ഷ്യമേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പാക്കിയതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്കും ഭക്ഷ്യ സുരക്ഷക്കും കയറ്റുമതിക്കും വളരെയേറെ ഗുണം ചെയ്തുവെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും നിലവിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവി പദ്ധതികളെപ്പറ്റിയും യൂസഫലി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.
രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ പൂര്‍ണ്ണ തോതില്‍ സാധാരണ നിലയിലേക്ക്; കേരളത്തില്‍ പുതിയ അദ്ധ്യയന വര്‍ഷം ഇന്ന് ആരംഭിച്ചു
തിരുവനന്തപുരം: രണ്ട് വർഷത്തെ കോവിഡ്-19 ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ഇന്ന് സമ്പൂർണ്ണ അദ്ദ്ധ്യയന വർഷത്തിലേക്ക് കടക്കുന്നു. 42.9 ലക്ഷം വിദ്യാര്‍ഥികള്‍ക്കു മുന്നിലേക്കാണ് ഇന്നു സ്കൂള്‍ വാതിലുകള്‍ തുറക്കുക. 1.8 ലക്ഷം അധ്യാപകരും കാല് ലക്ഷത്തോളം അനധ്യാപകരും ഇന്നു സ്കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണു പ്രാഥമിക കണക്ക്. സംസ്ഥാന, ജില്ലാ, ഉപജില്ലാ സ്കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്തും. ഒന്നാം വാല്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പി.എസ്.സി. മുഖേന നിയമനം ലഭിച്ച 353 അദ്ധ്യാപകര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കും. വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കണമെന്നു മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്കൂളിന് മുന്നില്‍ പോലീസ് സഹായത്തിനുണ്ടാകും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കാന് ഡി.ജി.പിയുടെ സഹായം തേടിയിട്ടുണ്ട്. സ്കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍…
76 ദിവസത്തിന് ശേഷം കേരളത്തിൽ കൊവിഡ് കേസുകൾ 1000 കടന്നു
തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 1000 കടന്നു. കഴിഞ്ഞ ദിവസം 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണെന്ന് കൊവിഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. ആകെ 81.02 ശതമാനം പേര് വാക്സിന് സ്വീകരിച്ചവരാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം എറണാകുളത്തിന് തൊട്ടുപിന്നാലെ കോട്ടയം ജില്ലയിലാണ് പുതിയ കേസുകൾ. മെയ് 24 മുതൽ സംസ്ഥാനത്ത് പ്രതിദിനം 700 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തുന്നു. സജീവമായ കേസുകളും അതിനനുസരിച്ച് വർദ്ധിച്ചു, ചൊവ്വാഴ്ച മൊത്തം രോഗികളുടെ എണ്ണം 5728 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തലത്തിൽ 18386 സജീവ കേസുകളും 2745…
നടി ആക്രമിക്കപ്പെട്ട കേസ്: കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇരുട്ടിൽ കഴിയുകയായിരുന്നുവെന്ന് അതിജീവത
കൊച്ചി: കഴിഞ്ഞ അഞ്ച് വർഷമായി താൻ ഇരുട്ടിൽ കഴിയുകയായിരുന്നെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കേട്ട് കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്നും വികാരനിർഭരമായ ഹർജിയിൽ നടി ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇരുട്ടിൽ കഴിയുകയായിരുന്നു. ഇരകളെ അംഗീകരിക്കാത്ത സമൂഹമാണിത്. ദൃശ്യങ്ങൾ ചോർന്നുവെന്ന് പറയപ്പെടുന്ന റിപ്പോർട്ടുകൾ കേട്ട് യഥാർത്ഥത്തിൽ ഞാൻ വിഷാദത്തിലായിരുന്നു,” അതിജീവതയുടെ അഭിഭാഷകൻ ടിബി മിനി കോടതിയില്‍ ബോധിപ്പിച്ചു. 2017ലെ കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുകയോ ചോർത്തുകയോ ചെയ്താൽ അത് അതിജീവിച്ചയാളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ ചോർന്നതിന് പ്രോസിക്യൂഷന്റെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സത്യം പുറത്തുകൊണ്ടുവരാൻ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും, ഇത് നടത്താതെ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകേണ്ടതില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രതിയുടെയും…
സോഷ്യല്‍ മീഡിയയിലൂടെ ഹണി ട്രാപ്പ്; കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി
കോഴിക്കോട്: സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ഹണി ട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ, നല്ലളം ഹസന് ഭായ് വില്ലയില്‍ ഷംജാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി അനീഷ അടുപ്പം സ്ഥാപിച്ചതിനു ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വെച്ചാണ് യുവാവിന്റെ പണവും മൊബൈല്‍ ഫോണും യുവതിയും ഷംജാദും ചേര്‍ന്ന് തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ് പോലീസില്‍ യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്; ദയവായി ഞങ്ങളെ വെറുതെ വിടുക: ആദില
കൊച്ചി: ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും പറയുന്നു “ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്ന്. ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങള്‍ വേവലാതിപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു. ‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ നൂറയുടെ മൊബൈല്‍ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. “ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക…
