തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കുന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ആവശ്യപ്പെട്ടിട്ടാണെന്ന നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. ജനുവരി 21ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്കിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച യോഗത്തില്‍ ഏറെ പ്രതീക്ഷയോടെ തന്നെ പങ്കെടുക്കുമെന്നും ഡബ്ല്യൂഡിസി വ്യക്തമാക്കി. ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും…
Category: KERALA
ഈദുള്‍ ഫിത്തര്‍: സംസ്ഥാനത്ത് ഇന്നും നാളെയും അവധി
തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ഇന്നലെ ശവ്വാല്‍ മാസപിറവി കാണാത്തതിനെ തുടര്‍ന്നാണ് റമദാന് 30 ആയ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.
യൂസ്ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ അധ്യാപികയെ കബളിപ്പിച്ച് നാലരലക്ഷം രൂപ തട്ടിയത്തയാള്‍ പിടിയില്‍
ഏറ്റുമാനൂര്‍ : കാര്‍ വില്‍പ്പന നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെയാണ് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ.സി. അര്. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 – സെപ്റ്റംബറില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസഡ് കാര്‍ ഷോമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്താണ് അധ്യാപിക കാര്‍ വാങ്ങിയിരുന്നത്. ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഈ കാര്‍ ജീമോന്‍ കോഴിക്കോടുള്ള മെട്രോ യൂസഡ് കാര്‍ ഉടമ ബിബീഷിന് 8, 25,000 രൂപയ്ക്ക് വിറ്റു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് നല്കി. ബാക്കി ഏഴ് ലക്ഷം രൂപ ലോണ്‍ തിരിച്ചടയ്ക്കാനെന്നു…
യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു; വീണ്ടും പിടിയില്‍
കുന്നിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വീട്ടില്‍ക്കയറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതിനു പിടിയിലായി. കുന്നിക്കോട് മേലില മനേഷ്ഭവനില്‍ മനോജ് (28), മേലില വയലിറക്കത്ത് പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന് (ഗണേഷ് -23) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.15-ന് തലവൂര്‍ ആറ്റൂര്‍ക്കാവിനു സമീപമാണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചുകടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ശ്യാമളയുടെ വീട്ടില്‍ ചുറ്റുമതില്‍ നിര്‍മാണത്തിനെത്തിയ യുവാക്കള്‍ വസ്തുവില്ക്കാന് സഹായിക്കാനെന്ന വ്യാജേന വീട്ടില്‍ കടക്കുകയും തനിച്ചായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു കടക്കുകയുമായിരുന്നു. രക്ഷപ്പെട്ട യുവാക്കളെ പിന്നീട് പുനലൂരിലെ ബാറില്‍നിന്ന് പിടികൂടുകയും ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തു. പുനലൂരിലെ ധനകാര്യസ്ഥാപനത്തില്‍നിന്ന് ജോലികഴിഞ്ഞ് മേലിലയിലെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും. മാര്‍ച്ച് 16-നായിരുന്നു സംഭവം. പ്രതികള്‍…
14-കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, വഴിയില്‍ ഉപേക്ഷിച്ച് കടന്നു; യുവാവ് അറസ്റ്റില്‍
കുളത്തൂപ്പുഴ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിന്നാലുകാരിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(32)യാണ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ ഷെമീറിനെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ചിതറ, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുള്ളതായി പോലീസ് പറഞ്ഞു
വിജയ് ബാബുവിനെതിരായ നടപടി അനിവാര്യം; ‘അമ്മ’യുടെ തീരുമാനം അംഗീകരിക്കാനാവില്ല: മാലാ പാര്‍വതി
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമെന്ന് നടി മാല പാര്‍വതി. ഇക്കാര്യത്തില്‍ ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാനാവില്ല. വിജയ് ബാബുവിനെ മാറിനില്ക്കാന് അനുവദിക്കുകയല്ല, ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്ന നടപടിയായിരുന്നു അമ്മ സ്വീകരിക്കേണ്ടത്. എക്സിക്യുട്ടീവ് കൗണ്‍സിലില്‍ നിന്ന് താത്ക്കാലികമായി മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ നിലപാട് അംഗീകരിച്ച അമ്മയുടെ തീരുമാനം ശരിയല്ല. ഭാരവാഹിത്വത്തില്‍ നിന്ന് പുറത്തുപോകുകയാണ്. അത് അമ്മ ആവശ്യപ്പെടുകയാണ് വേണ്ടത്.- അവര്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന വിജയ് ബാബു അമ്മയ്ക്ക് കത്ത് നല്‍കിയെന്നാണ് പറയുന്നത്. കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടില്ല. സ്വയം മാറിനില്ക്കാന് വിജയ് ബാബു തയ്യാറായി എന്നാണ് അമ്മയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ മാറിനില്ക്കാന് അമ്മ ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രസ്താവനയെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു. താന്‍ ഇന്നലെ തെന്ന രാജി പ്രഖ്യാപിച്ചിരുന്നു. സെല്‍ അധ്യക്ഷ ശ്വേത മേനോനും…
ബ്ലോഗര്‍ റിഫയുടെ മരണം: പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കും
കോഴിക്കോട്: പ്രശസ്ത വ്ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആര്‍ഡിഒയ്ക്ക് പോലീസ് അപേക്ഷ നല്കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന് റാഷിദ് പറഞ്ഞു. കുറ്റക്കാരെ പോലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും…
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടുവെന്ന് മന്ത്രി; മന്ത്രിയെ തള്ളി ഡബ്ല്യൂസിസി
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി തന്നോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഡബ്ല്യൂസിസി നിരന്തരം ആരോപിക്കുന്നതിനിടെയാണ് സംഘടനയെ വെട്ടിലാക്കുന്ന ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കമ്മിഷന് എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിഷന്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. അതില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ…
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; പി.സി ജോര്‍ജിനെതിരെ തുടര്‍ നടപടിയുമായി പോലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും…
ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ആലപ്പുഴ സ്വദേശിയായ നഴ്സ് മരിച്ചു; 7 പേര്‍ക്ക് പരിക്ക്
മസ്കറ്റ്: യുഎഇയില്‍നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.
