തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ഇതോടെ ഈ പാനലില്‍ ആര്‍.വി.ജി.മേനോന്‍ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്നു അറിയിച്ചിരുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണെന്നും ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി രാവിലെ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു ഉച്ചയ്ക്ക് മുന്‍പ് മറുപടി ലഭിക്കണമെന്ന അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആര്‍.വി.ജി.മേനോന്‍ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാല്‍ അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കും ഇടതു വിമര്‍ശകനായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന…
Category: KERALA
അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് നടുറോഡില്‍ മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി
മലപ്പുറം: പാണമ്പ്രയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ ചോദ്യം ചെയ്തതിന് നടുറോഡില്‍ വച്ച് മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ പറഞ്ഞു. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകള്‍ ഫേക്ക് അക്കൗണ്ടില്‍ കൂടി വരുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാണ്. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളെ ലീഗ് നേതാവ് സി.എച്ച്.…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: വിജയ് ബാബുവിനെതിരേ ബലാത്സംഗക്കേസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 22 നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘ഒരു ഇന്നോവയല്ലേ ആ വരുന്നത്, തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ഥിക്കാം’; പരിഹസിച്ച് ടി.സിദ്ദിഖ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു ഇപ്പോള്‍ തില്ലങ്കേരിയെ തള്ളിപ്പറയുന്നതിലൂടെ ഡിവൈഎഫ്‌ഐ സമ്മതിക്കുന്നത്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് സിപിഎമ്മിന് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് കുറിച്ചു.
അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടുംക്രിമിനലുകള്‍: ഡിവൈഎഫ്‌ഐ
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ അയങ്കിക്കെതിരേയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇരുവരും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്നാണ് സതീഷിന്റെ പ്രതികരണം. ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും സജീഷ് പറഞ്ഞു. പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ഇരുവരുടെയും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി. വര്‍ഗീസും പറഞ്ഞു. പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് എം.വി. ജയരാജനും പ്രതികരിച്ചു.
ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: സിനിമ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. നിര്‍മാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. നിര്‍മാതാവിന് സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. നേരത്തേ, സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് പിടിച്ചെടുത്തു.
റബര്‍ വിപണി അട്ടിമറിക്കാന്‍ ആസൂത്രിത അണിയറ നീക്കം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: റബര്‍ ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് സര്‍ക്കാരും റബര്‍ ബോര്‍ഡും ഒത്താശ ചെയ്യുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കര്‍ഷകര്‍ വന്‍ വിപണി തകര്‍ച്ച നേരിടേണ്ടി വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. വിപണി അട്ടിമറിക്കാന്‍ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിവില താഴുന്നത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ഉയരുമ്പോള്‍ സ്വാഭാവികമായും പ്രകൃതിദത്ത റബറിന്റെയും വില ഉയരേണ്ടതാണ്. വിലയുയര്‍ത്താതെ വിപണിയിടിച്ച് വ്യവസായികള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നിലവിലുള്ള റബര്‍ ആക്ട് പ്രകാരം നടപടികളെടുക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമിക്കാത്തത് ദുഃഖകരമാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ റബറിന് ഷെയ്ഡ് ഇടുന്ന കാലമാണ്. ഈയവസരത്തിലെങ്കിലും വിപണിയില്‍ മാറ്റങ്ങള്‍ കര്‍ഷകര്‍ പ്രതീക്ഷിച്ചു. പശയുടെയും പ്ലാസ്റ്റിക്കിന്റെയും ഷെയ്ഡിന്റെയും വില കുതിച്ചുയര്‍ന്നിരിക്കുന്നതും കര്‍ഷകരെ റബര്‍ ടാപ്പിംഗില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്നു. റബറിന്…
കാര്‍ഗോ വഴി സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന
കൊച്ചി: ദുബായില്‍ നിന്നെത്തിയ കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. മുസ്ലീം ലീഗ് നേതാവ് കൂടിയായ ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 10 മണിയോടെ റെയ്ഡ് തുടങ്ങിയത്. ഷാബ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇബ്രാഹിംകുട്ടി വീട്ടിലുണ്ട്. മകന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള കമ്പനിയുടെ പേരില്‍ ആണ് യന്ത്രം ഇറക്കുമതി ചെയ്തത്. നകുല്‍ എന്ന സുഹൃത്താണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. നകുലിന് ഒരു ഹോട്ടലുണ്ട്. അവിടെയും ഇതുപോലെയുള്ള യന്ത്രങ്ങളുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കൊന്നു േഅറിയില്ലെന്നും ഇബ്രാഹിംകുട്ടി അറിയിച്ചു. ശനിയാഴ്ച ദുബയില്‍ നിന്നും കാര്‍ഗോ വിമാനം വഴി വന്ന ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടരക്കിലോ കണ്ടെത്തിയിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്.…
അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു; പുതിയ തീയതി പിന്നീടെന്ന് ബിജെപി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന അമിത്ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് വിശദീകരണം. മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി നേരത്തെ അറിയിച്ചിരുന്നത്.
കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ; എന്തു നടപടി വന്നാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ.വി തോമസ്
ന്യുഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശിപാര്‍ശ. ശിപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നടപടി സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. എ.കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അച്ചടക്ക സമിതി യോഗം ഇന്നാണ് അന്തിമ ശിപാര്‍ശ നല്‍കിയത്. കെ.വി തോമസിനെ നിലവില്‍ വഹിക്കുന്ന രണ്ട് പാര്‍ട്ടി പദവികളില്‍ നീക്കുമെന്നാണ് സൂചന. എഐസിസി അംഗത്വം ഉള്‍പ്പെടെയുള്ള പദവികള്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ന് വൈകിട്ടോടെ പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിച്ചേക്കും. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ നിലപാട്. അച്ചടക്ക സമിതി നടപടിക്ക് ശിപാര്‍ശ ചെയ്ത പഞ്ചാബില്‍ നിന്നുള്ള അംഗത്തിന്…
