കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുമായി ബന്ധപ്പെട്ട രഹസ്യ രേഖ പ്രതി ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്ന് പ്രോസിക്യുഷന്‍. ഏതാണ് ആ രഹസ്യ രേഖയെന്ന് വിചാരണ കോടതി. ഏതു രഹസ്യരേഖയാണ് ചോര്‍ന്നതെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കണം. രഹസ്യ രേഖകളൊന്നും ചോര്‍ന്നില്ല. കോടതിയിലെ എ-ഡയറി രഹസ്യ രേഖയല്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നും വിചാരണ കോടതി അറിയിച്ചു. എന്നാല്‍ കോടതി രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസിന് അധികാരമില്ല. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. ഇത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും വിചാരണ കോടതി വ്യക്തമാക്കി. ദിലീപ് നിരവധി പേരെ സ്വാധീനിച്ചതായി വിവരങ്ങള്‍ പുറത്തുവന്നു. അതിനാല്‍ കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്ന് പ്രോസിക്യുഷനും ഉന്നയിച്ചു.
Category: KERALA
വ്യക്തിഹത്യ നടത്തിയെന്ന രേഷ്മയുടെ പരാതി ഏശില്ലെന്ന് എം.വി ജയരാജന്‍
കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. താന്‍ അവരെ വ്യക്തിഹത്യ ചെയ്തിട്ടില്ല. അവര്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഏശില്ലെന്നും ജയരാജന്‍ പറഞ്ഞു. അവരെ താന്‍ വ്യക്ത്യഹത്യ ചെയ്തിട്ടില്ല. സത്യം പറയുന്നത് എങ്ങനെ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്നതാകും. അവര്‍ പോലീസിന് നല്‍കിയ മൊഴിയാണ് താന്‍ പറഞ്ഞത്. പ്രതി നിജിന്‍ ദാസിനെ ഒരു വര്‍ഷത്തോളമായി അറിയാമെന്നും കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒളിവില്‍ താമസിക്കാന്‍ വീട് ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്റെ പേരിലുള്ള വീട് നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിജിന്‍ ദാസിന് ഭക്ഷണം എത്തിച്ചു നല്‍കിയെന്നും അവരുടെ മൊഴിയിലുണ്ട്. നിജിന്‍ ദാസ് ഉപയോഗിച്ച മൊബൈല്‍ സിം രേഷ്മയുടെ മകളുടെ പേരിലുള്ളതാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നതെന്നും…
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാല് പേര്‍ കൂടി പിടിയില്‍
പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലപാതകത്തില്‍ പങ്കെടുത്ത അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ബാസിത്, റിഷില്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് സ്ഥിരീകരിച്ചത്. പറക്കുന്നം സ്വദേശിയായ റിഷില്‍ ആണ് കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും അതില്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ മൂന്നു പേരുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തല്‍. പ്രതികളില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണെന്നും 20 ലേറെ പേര്‍ അറസ്റ്റിലായേക്കുമെന്ന സൂചനയാണ് എ.ഡി.ജി.പി വിജയ് സാഖറെ നല്‍കുന്നത്. ശ്രീനിവാസന്‍ വധത്തിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈര്‍ വധത്തിലും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും എ.ഡി.ജി.പി അറിയിച്ചു. അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കെഎല്‍ 55 ഡി-4700…
കെ.റെയില്‍ സര്‍വേ: പ്രതിഷേധക്കാരെ സിപിഎം മര്‍ദിച്ചിട്ടില്ലെന്ന് എം.വി ജയരാജന്‍; തല്ല് സ്വഭാവിക പ്രതികരണമെന്ന് കോടിയേരി
കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സിപിഎമ്മുകാര്‍ ആരെയും തല്ലിയിട്ടില്ല. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്നും ജയരാജന്‍ പറഞ്ഞു. സര്‍വേ ശാന്തമായിരുന്നു. നടാല്‍ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തു. വസ്തുത അറിയാതെയാണ് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു. അതേസമയം, കെ റെയില്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്. കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാടാണ്. എന്നിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും…
സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി: സംസ്ഥാനത്ത് വീണ്ടും മണി ചെയിന്‍ മോഡല്‍ തട്ടിപ്പ്. കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കമ്പനി പ്രമോട്ടര്‍മാരായ രണ്ടുപേരാണ് കൊച്ചിയില്‍ പിടിയിലായത്. ബെന്‍സന്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. 2019ല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരിലാണ് ആളുകളുടെ പക്കല്‍ നിന്നും പണം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് തട്ടിയെടുത്തത്. പണം ബിറ്റ് കൊയിനിലേക്ക് മാറ്റിയെന്ന് പ്രതികള്‍ പറഞ്ഞു. തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സ്വീഡന്‍ സ്വദേശിയാണ് കമ്പനിയുടമയെന്ന് പ്രതികള്‍ മൊഴി നല്‍കി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്
കണ്ണൂര്‍: തലശേരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
നെടുമ്പാശേരി വഴി ഈ വര്‍ഷം 8,000 പേര്‍ ഹജ് തീര്‍ഥാടനത്തിന്
നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാന്പ് വഴി എണ്ണായിരത്തോളം പേര്‍ ഈവര്‍ഷം ഹജ് തീര്‍ഥാടനം നടത്തും. കേരളത്തിനു പുറമെ തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശേരി വഴി പുറപ്പെടും. കേരളത്തില്‍നിന്നു മാത്രം 5,747 പേര്‍ക്കാണ് അവസരം. ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി ആകെ 56,601 പേര്‍ക്കാണ് ഹജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ അനുമതിയുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യയില്‍ നിന്നു ഹജ് തീര്‍ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര. മേയ് 31 മുതല്‍ ജൂണ്‍ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയിന്റ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സിയാലില്‍ കഴിഞ്ഞദിവസം അവലോകനയോഗം ചേര്‍ന്നു.
കോവിഡ്-19: കേസുകളിലും മരണത്തിലും കേരളം ഇപ്പോഴും മുന്നിലാണ്; ഏപ്രിലിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 7039 കേസുകൾ
തിരുവനന്തപുരം: കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും രാജ്യത്ത് മുന്നിലാണെന്ന് വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ മാത്രം 7039 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പഴയ മരണങ്ങൾ ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ ചേർക്കപ്പെടുമ്പോൾ മരണസംഖ്യയിൽ കേരളം ഇപ്പോഴും മുന്നിലാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്.
കോടതിയില്‍ ഹാജരായില്ല: എ.എ. റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കെതിരേ അറസ്റ്റ് വാറണ്ട്. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതി നടപടി. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട് നല്‍കിയത്. തിരുവനന്തപുരം മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്റേതാണ് ഉത്തരവ്. എ.എ. റഹീം, എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എസ്.അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം.അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, അപര്‍ണ ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണു കേസിലെ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍…
ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം: അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയില്‍ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രന്‍സ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുള്ളതായും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
