പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് നല്‍കി വഞ്ചിച്ചു; നടന്‍ ബാബുരാജിനെതിരേ കേസ്

ഇടുക്കി: മൂന്നാറില്‍ പട്ടയമില്ലാത്ത ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചുവെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും…

പാലക്കാട് ശ്രീനിവാസന്‍ വധം:മൂന്നു പേര്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെ ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.  

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി ഒളിവില്‍ കഴിഞ്ഞത് പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍; വീടിനു നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് തൊട്ടടുത്ത്. ഒളിവില്‍ താമസിച്ചത് സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍. പ്രതിക്ക് കഴിയാന്‍ വീട് വിട്ടു നല്‍കിയതിന് പ്രശാന്തിന്റെ ഭാര്യയായ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പി.എം രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ…

തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു

തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പാലപ്പിള്ളി കാരിക്കുളത്താണ് പുലിയിറങ്ങിയത്. പശുവിനെ പുലി ആക്രമിക്കുയും ചെയ്തു.വെള്ളിയാഴ്ചയാണ് പുലിയിറങ്ങിയതായി സ്ഥിരീകരിച്ചത്.  

സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്. പഞ്ചാബിനെ കീഴടക്കിയാണ് കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവിലാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കേരളം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. 12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍നിന്ന് പഞ്ചാബ് മുന്നിലെത്തിയത്. മന്‍വീര്‍ സിംഗാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. കേരളത്തിനായി 17, 86 മിനിറ്റുകളിലാണ് ജിജോ ഗോള്‍ നേടിയത്. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.      

പോലീസ് തലപ്പത്ത് മാറ്റം; വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം.ആര്‍. അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും.    

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ 25ലെ സൂചന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 28ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍നിന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗതമന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. അതേസമയം ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മേയ് ആറിലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചു.    

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും.

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍; സര്‍ക്കാരിന് മേല്‍നോട്ടത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ മേല്‍നോട്ടത്തിന് സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ അധികാരമെന്നും കോടതി ഉത്തരവിട്ടു. ശബരിമല വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല പോലീസില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് മാറ്റി. പൂര്‍ണമായ നിയന്ത്രണം ദേവസ്വത്തിനെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി അടിയന്തരഘട്ടങ്ങളില്‍ മാത്രമായിരിക്കും പോലീസ് നിയന്ത്രണം ഉണ്ടാകുക.    

എയ്ഞ്ചല്‍ വോയ്‌സ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയില്‍ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മല ഹോസ്പിറ്റലില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച 11ന് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് സംസ്‌കാരം. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.