സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്. പഞ്ചാബിനെ കീഴടക്കിയാണ് കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവിലാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കേരളം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.

12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍നിന്ന് പഞ്ചാബ് മുന്നിലെത്തിയത്. മന്‍വീര്‍ സിംഗാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. കേരളത്തിനായി 17, 86 മിനിറ്റുകളിലാണ് ജിജോ ഗോള്‍ നേടിയത്. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.

 

 

 

Print Friendly, PDF & Email

Leave a Comment

More News