എയ്ഞ്ചല്‍ വോയ്‌സ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയില്‍ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മല ഹോസ്പിറ്റലില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച 11ന് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് സംസ്‌കാരം. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.  

അഡ്വ. ജോസ് വിതയത്തിലിന്റെ സേവനങ്ങള്‍ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടും സഭയോടും സമൂഹത്തോടും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായിരുന്ന അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നുവെന്നും ഈ തലങ്ങളില്‍ അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ വളരെ പ്രതീക്ഷകളേകുന്നുവെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൂട്ടിച്ചേര്‍ത്തു. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിയെ തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ ജോസ് വിതയത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുകമാത്രമല്ല അവിടെയെല്ലാം ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് ബിഷപ്…

കെ.റെയില്‍ കല്ലിടല്‍; കണ്ണൂരില്‍ ഇന്നും പ്രതിഷേധം; കല്ലുകള്‍ പിഴുതുമാറ്റി

കണ്ണൂര്‍: കെ റെയില്‍ കല്ലിടലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ എടക്കാടാണ് പ്രതിഷേധം നടന്നത്. കല്ലിടുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരു കല്ല് പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ലെന്നും തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരമറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ദേശീയ പാതയ്ക്കും ജലപാതയ്ക്കുമൊക്കെ നേരത്തെ സ്ഥലമെടുത്തതാണ്. വികസനത്തിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ല. നാട്ടുകാര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പുറത്തുനിന്നുള്ള ആളുകളെത്തിയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവിടെ നടക്കുന്നത് സാമൂഹികാഘാത പഠനമാണ് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര സാധ്യത കല്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കപ്പെടും. വര്‍ഗീയഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്.- ഇ.പി ജയരാജന്‍ ‘സിപിഎം കേരള’ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന ഇ.പി ജയരാജന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി ചൂണ്ടിക്കാട്ടി. ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. മറ്റു പാര്‍ടികളെയല്ല , പാര്‍ടികളിലെ ആളുകളെ എല്‍ഡിഎഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ ഏതൊരു ആശയക്കുഴപ്പവുമില്ല.- എം.എ ബേബി വ്യക്തമാക്കി.  

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി ജൂണ്‍ 13 മുതല്‍ 30വരെ

  തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പുതുക്കിയ തീയതി. ജൂണ്‍ രണ്ട് മുതല്‍ മോഡല്‍ പരീക്ഷ നടത്തും. ജൂണ്‍ രണ്ട് മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടുത്ത അധ്യായന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തന്നെ നടത്തും. കോവിഡ് മാര്‍ഗരേഖ അടുത്ത വര്‍ഷവും പിന്തുടരും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ജൂലായ് ഒന്നിന് ആരംഭിക്കും. അക്കാദമി നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കുള്ള പരിശീലനവും ഈ സമയത്തുതന്നെ പൂര്‍ത്തിയാക്കും. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഫയല്‍ അദാലത്ത് നടത്തും. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ നിരവധി പരാതികള്‍ വരുന്നുണ്ട. അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നത് അടക്കമുള്ള പരാതികള്‍ ഉയരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.  

എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിന്റെ എ.സി് തകരാറിലായി; യാത്രക്കാര്‍ രാത്രിയില്‍ തൃശൂരില്‍ കുടുങ്ങി

തൃശൂര്‍: ബസ് തകരാറിലായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ഒടുവില്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് രാവിലെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോഫ്ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. ബസ് തൃശൂരിലെത്തിയപ്പോള്‍ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി. പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും ഇവര്‍ യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ തൃശൂരില്‍ തുടരേണ്ടിവന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു എ.സി ലോഫ്ളോര്‍ ബസില്‍ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട്…

ഇരട്ട പ്രമോഷന്‍ വേണ്ട; ചിന്തയെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ രണ്ടഭിപ്രായം

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെ എതിര്‍പ്പുമായി ഒരു വിഭാഗം. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുന്നത് ഗുണകരമാവുമെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഒരാള്‍ക്ക് രണ്ട് പദവി നല്‍കേണ്ടതില്ലെന്നാണ് അഭിപ്രായം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്ഐ…

സില്‍വര്‍ലൈന്‍: എതിര്‍ക്കുന്ന വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് സംവാദം നടത്താന്‍ സര്‍ക്കാര്‍. ഈ മാസം 28ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ അലോക് വര്‍മ, അര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചയില്‍ ക്ഷണമില്ല. സര്‍ക്കാരിനു വേണ്ടി കെ.റെയില്‍ ആണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.