നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി; 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം ആവശ്യപ്പെട്ടുവെന്ന് അധികൃതര്‍

ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി. യെമന്‍ ജയില്‍ അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയോട് ദയാധനത്തെ കുറിച്ച് സംസാരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം (5 കോടി)യെമന്‍ റിയാലാണ്. ഏകദേശം 1.52 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരുമിത്. റംസാന്‍ അവസാനിക്കുന്നതിനു മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയ്യാറായില്ലെങ്കിലും നിരന്തരം ചര്‍ച്ചകളെ…

കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. അഞ്ച് പേരെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴ് പേരെയും പോലീസ് പിടികൂടി. നാല് കാറുകളും പിടിച്ചെടുത്തു. കഴിഞ്ഞ മാസവും പോലീസ് പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണവുമായി 19 പേര്‍ പിടിയിലായിരുന്നു.  

പാലക്കാട് ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍; തെളിവെടുപ്പ്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം നാലു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിവരുന്നു. അതേസമയം, ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ നാലു പേരില്‍ രണ്ടു പ്രതികളുമായി പോലീസ് ശംഖുവാരത്ത് തെളിവെടുപ്പ് നടത്തുകയാണ്. മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചുവെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

സ്വപ്നയ്ക്ക് ശമ്പളം നല്‍കിയ 19 ലക്ഷം തിരികെ നല്‍കാനാകില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് കാണിച്ച് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കെ.എസ്.ഐ.ടി.ഐ.എല്ലിന് (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) മറുപടി നല്‍കി. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയത്. സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്. ശമ്പളം നല്‍കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ്…

ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന്

കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂര്‍ണമായും സ്റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിന്‍വലിക്കും. ലോക്കല്‍ പോലീസ്, ഐആര്‍ ബറ്റാലിയന്‍, ആര്‍ആര്‍എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് ഈ നടപടി.        

‘അവൾക്ക് സ്വന്തമായി തീരുമാനമെടുക്കാം’; ക്രിസ്ത്യൻ യുവതിക്ക് മുസ്ലീം പങ്കാളിയുമായി ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി

“ജോയ്‌സ്‌ന സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു യുവതിയാണ്……പ്രായപൂര്‍ത്തിയായ രണ്ടു പേർ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ കോടതിക്ക് അതിൽ ഇടപെടാനാകില്ല,” ജോയ്സ്നയുടെ പിതാവിന്റെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് കേരള ഹൈക്കോടതി പറഞ്ഞു. ജോയ്‌സ്‌ന മേരി ജോസഫ് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള സ്ത്രീയാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യൻ യുവതി ജോയ്‌സ്‌ന ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) നേതാവ് ഷെജിനെ വിവാഹം കഴിച്ചതാണ് വിവാദമായതും കോടതി കയറിയതും. തന്റെ മകളെ ഷെജിന്‍ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് ജോയ്സ്നയുടെ പിതാവ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയതാണ് ഇരുവരുടേയും വിവാഹം വിവാദത്തില്‍ കലാശിച്ചത്. ഏപ്രിൽ 19 ചൊവ്വാഴ്‌ച, ജോയ്‌സ്‌നയുടെ വാദങ്ങൾ കേട്ടശേഷമാണ് ജോയ്‌സ്‌നയെയും ഷെജിനെയും ഒരുമിച്ച് താമസിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയുടെ സമൻസ് പ്രകാരമാണ് ജോയ്‌സ്‌ന ജസ്റ്റിസുമാരായ വിജി അരുൺ, സിഎസ് സുധ എന്നിവരടങ്ങിയ…

വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഷോക്കേറ്റ് അവശനായ നിലയിലും

തിരുവനന്തപുരം: പാപ്പനംകോട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗിരിജയാണ് മരിച്ചത്. ഷോക്കേറ്റ് അവശനായ നിലയില്‍ കണ്ടെത്തിയ ഇവരുടെ ഭര്‍ത്താവ് സദാശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാര്‍ കണ്ടെത്തിയത്. മകന്‍ ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.        

സ്പീക്കറുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ്; പരാതി നല്‍കി രാജേഷ്

കോഴിക്കോട്: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നതായി സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരാതി. ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 7240676974 എന്ന നമ്പറിലാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:- അടിയന്തര ശ്രദ്ധക്ക് എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ്…

സിൽവർ ലൈൻ പ്രതിഷേധം ശക്തമായി; സര്‍‌വ്വേ കല്ലിടല്‍ താൽക്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍‌വര്‍ ലൈന്‍ പദ്ധതിയുടെ സർവേ കല്ലിടല്‍ ജോലികൾ ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 21 വ്യാഴാഴ്ച പുനരാരംഭിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. നാട്ടുകാരും സിൽവർ ലൈൻ വിരുദ്ധ പ്രവർത്തകരും സംസ്ഥാനത്ത് പോലീസുമായി ഏറ്റുമുട്ടിയത് തലസ്ഥാനത്തും കണ്ണൂരും നടപടി താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതരെ പ്രേരിപ്പിച്ചു. തിരുവനന്തപുരം കണിയാപുരത്തിന് സമീപം സർവേ കല്ലുകൾ സ്ഥാപിക്കാൻ ഉപകരണങ്ങളുമായി എത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ പോലീസ് സമരക്കാരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസിന്റെ അധികാരമുപയോഗിച്ച് പ്രതിഷേധിച്ചവരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഒരു സ്ഥലത്തും കല്ലിടാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും, കല്ലിട്ടാല്‍ പിഴുത് കളയുമെന്നും, മര്‍ദ്ദനം കൊണ്ട് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി…

കെ റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസുകാരനെതിരേ അന്വേഷണം

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും ഇത് അന്വേഷിക്കുക. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരന്‍ ബൂട്ടിട്ട് പ്രവര്‍ത്തനെ ചവിട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടല്‍ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.