രാമനവമി ആഘോഷം – ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ്. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു മലപ്പുറം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഹാദിഖ് എൻ.കെ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാർച്ചിൽ അധ്യക്ഷത വഹിച്ച ഷബീർ പി.കെ ആവശ്യപ്പെട്ടു. മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന…

അവധിക്കാല പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും അനുമോദനവും നടന്നു

ഉമ്മനഴി: ഉമ്മനഴി എൽ പി സ്കൂളിലെ കുട്ടികൾക്കായി അധ്യാപകർ തയ്യാറാക്കിയ അവധിക്കാല പ്രവർത്തനം *’മിന്നാര’* ത്തിൻ്റെ വിതരണോദ്ഘാടനവും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി സുവോളജിയിൽ 8-ാം റാങ്ക് കരസ്ഥമാക്കിയ കുമാരി .കൃഷ്ണയ്ക്കുള്ള അനുമോദനവും നടന്നു. ബി ആർ സി ട്രെയ്നർ ശ്രീ ടി.മോഹനൻ, വാർഡ് മെമ്പർ ശ്രീമതി റീജ, പി ടി എ പ്രസിഡൻ്റ് ശ്രീ നൗഷാദ്, മാനേജർ ശ്രീ ജയറാം മാസ്റ്റർ, കുമാരി. കൃഷ്ണ അധ്യാപകരായ ശ്രീജ, ശ്രീഹരി എന്നിവർ സംസാരിച്ചു.

ഡോ. ബി.ആർ അംബേദ്കർ ജന്മദിന സംഗമം ഏപ്രിൽ 14 വ്യാഴം പാലക്കാട്: വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “വംശീയതയല്ല, വൈവിധ്യമാണ് ഇന്ത്യ” എന്ന തലക്കെട്ടിൽ ഭരണഘടനാ ശിൽപ്പി ഡോ: ബി.ആർ അംബേദ്കർ ജന്മദിന സംഗമം 2022 ഏപ്രിൽ 14 വ്യാഴം രാവിലെ 10 മണിക്ക് പാലക്കാട് കെ.എസ്.ആർ.ടി.സി യ്ക്ക് സമീപമുള്ള ടോപ് ഇൻ ടൌണിൽ നടക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സതി അങ്കമാലി, സുന്ദരവല്ലി (ചെന്നൈ),ഐ.ഗോപിനാഥ്, സുരേന്ദ്രൻ കരിപ്പുഴ, വിളയോടി വേണുഗോപാൽ, നീലിപ്പാറ മാരിയപ്പൻ, ശിവരാജ് ഗോവിന്ദാപുരം തുടങ്ങിയവർ പങ്കെടുക്കും.

രാമനവമി ആഘോഷത്തിന്റെ പേരില്‍ ആർ.എസ്.എസിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട് : രാമനവമിയുടെ മറവിൽ രാജ്യവ്യാപകമായി സംഘ് പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകൾ ചെറുക്കുമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീം. രാമ നവമിയുടെ മറവിലുള്ള സംഘ് പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലിംകളുടെ പള്ളികൾ,വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ,വാഹനങ്ങൾ, സ്വത്തുകൾ എന്നിവക്ക് സംരക്ഷണം നൽകാൻ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വംശീയ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അക്രമികൾക്ക് സംരക്ഷണം നൽകുകയും നിരപരാധികളായ മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മഹാനവമിയുടെ മറവിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ- വംശീയ അക്രമങ്ങളിൽ പൊതു സമൂഹം പുലർത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടത്…

മെറ്റാവേഴ്സ് പ്രവേശനത്തിന് സംരംഭങ്ങളെ പ്രാപ്തരാക്കി അക്യൂബിറ്റ്സിന്റെ കോയിന്‍ ഫാക്ടറി

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. അക്യൂബിറ്റ്സിന്റെ തന്നെ സംരംഭമായ കോയിന്‍ഫാക്ടറിയിയുടെ സേവനങ്ങളിലൂടെയാണ് വ്യവസായ സംരംഭങ്ങളെ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നത്. ക്രിപ്റ്റോ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ സംരംഭകരെ സഹായിക്കുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളുടെ ഏകീകൃത രൂപമായ സംരംഭമാണ് അക്യൂബിറ്റ്സിന്റെ കോയിന്‍ഫാക്ടറി. പുതിയ സേവനങ്ങള്‍ക്കൊപ്പം മെറ്റവേഴ്സിന്റെ അനന്തസാധ്യതകളില്‍ പര്യവേഷണം നടത്താനും കോയിന്‍ഫാക്ടറി കമ്പനികളെ സഹായിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട സംരംഭങ്ങള്‍ വരെ മെറ്റവേഴ്സില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന സാഹചര്യത്തിലാണ് അക്യൂബിറ്റ്സ് ഈ സംരംഭത്തിന് തയ്യാറായിരിക്കുന്നത്. ഓരോ സ്ഥാപനവും, അതെത്ര വലുതായാലും ചെറുതായാലും, അവര്‍ക്ക് മെറ്റവേഴ്സില്‍ പ്രവേശിക്കാനും പര്യവേഷണങ്ങള്‍ നടത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞതായി അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജിതിന്‍.വി.ജി വ്യക്തമാക്കി. ഇതിലൂടെ ഈ മേഖലയിലെ കേരളത്തിലെ…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതി രേഖ ചോര്‍ത്തിയെന്ന കേസില്‍ ബൈജു പൗലോസ് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി തുടങ്ങിയ കാരണങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് കാരണങ്ങളായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ തുടരന്വേഷണത്തിന് ആധാരമായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിക്കുന്നത്. അതേസമയം, കോടതി രേഖ ചോര്‍ത്തിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിലെ വിവരങ്ങള്‍ കോടതി വിലക്ക് ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് പ്രതിഭാഗം നല്‍കിയ പരാതിയിലാണ് കോടതി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നോട്ടീസിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ…

നിമിഷപ്രിയയുടെ മോചനം: തയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രം; ഹര്‍ജി തള്ളി

ന്യുഡല്‍ഹി: യെമനിലെ തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷ ്രപിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മോചനത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കുടുംബവും സംഘടനകളും നടത്തുന്ന ചര്‍ച്ചകള്‍ക്ക് എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമന്‍ ജയിലിലാണ്. മെയന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് യെമന്‍ പൗരന്റെ നിലപാട്.  

കൃഷിനാശം: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിച്ചു; മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണും

ആലപ്പുഴ: വേനല്‍മഴയില്‍ വന്‍ കൃഷിനാശമുണ്ടായ കുട്ടനാട്ടിലെ പാടശേഖരം യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള പാടശേഖരത്താണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യമെത്തിയത്. ഇവിടെ 900 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരമാണ്. ഏറ്റവും കൂടുതല്‍ കുഷിനാശം ഉണ്ടായതും ഇവിടെയാണ്. കണ്ണീര്‍ പാടങ്ങളായ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വട്ടിപ്പലിശയ്ക്കും പണയം വച്ചുമാണ് പണം കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും വിള ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മില്ലുകള്‍ക്ക് ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളാണ് വെള്ളത്തിനടിയിലായത്. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രിയും ജലവിഭവമന്ത്രിയും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കൃഷിനാശത്തെ തുടര്‍ന്ന് തിരുവല്ല നിരത്ത് ഇന്നലെ കര്‍ഷകര്‍ ആത്മഹത്യ…

സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി; സിപിഎം നേതാക്കളുടെ ഭീഷണിമൂലമെന്ന് കുടുംബം

തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി. പീച്ചി സ്വദേശി സജിയാണ് ജീവനൊടുക്കിയത്. സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ആരോപണം നേരിടുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ട്. സജിയുടെ മരണത്തില്‍ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഈ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. പീച്ചി സിഐടിയു ഘടകത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ സംഘടന വിട്ട് സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് കന്നിയാത്രയില്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്‌റിന് കന്നിയാത്രയില്‍ അപകടം. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു. സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്‌ളീപ്പറും, 20 എസി സെമി സ്‌ളീപ്പറും ഉള്‍പ്പെടുന്നു.