അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 33കാരനായ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

മഞ്ചേരി: അഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീന് (33) പത്ത് വര്‍ഷം തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ സ്പെഷല്‍ കോടതിയുടെയാണ് വിധി. 75,000 രൂപ പിഴ നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2016 ഫെബ്രുവരി 12ന് രാത്രി 6.45നായിരുന്നു സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 17 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. ഒമ്പതുരേഖകളും ഹാജരാക്കി.    

ഹിജാബ് നിരോധന വിധി മുസ്‌ലിം അപരവൽക്കരണത്തിനു പിന്തുണ നൽകുന്നത്: ഫ്രറ്റേണിറ്റി ചർച്ചാ സംഗമം

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിധി ഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം അപരവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനവും ചർച്ച സംഗമവും അഭിപ്രായപ്പെട്ടു. കർണാടക ഉഡുപ്പിയിലെ, ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത പെണ്കുട്ടികൾ ഉൾപ്പടെ സംസാരിക്കുന്ന “ദി ഐ സ്റ്റോർമ്” എന്ന ഡോക്യൂമെന്ററിയാണ് പ്രദർശിപ്പിച്ചത്. സ്‌ട്രൈവ് യു.കെ യുടെ സഹായത്തോടെ മക്തൂബ് മീഡിയക്ക് വേണ്ടി ശഹീൻ അബ്ദുല്ല ആണ് ഡോക്യൂമെന്ററി നിർമിച്ചത്. ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് ജുഡീഷ്യറിയും കീഴടങ്ങിയ കാഴ്ച്ചയാണ് കർണാടകത്തിൽ കണ്ടതെന്നും ചർച്ചയിൽ ഉയർന്നു വന്നു. മുസ്‌ലിം പെണ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിറകിലെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മാറണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്…

കര്‍ഷക ഭൂമി ജപ്തി ചെയ്യാന്‍ ആരെയും അനുവദിക്കില്ല; സംഘടിച്ച് എതിര്‍ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: കര്‍ഷകന്റെ ഒരുതുണ്ട് ഭൂമിപോലും ജപ്തിചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ജപ്തിനടപടികളുമായിട്ടെത്തിയാല്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചെതിര്‍ക്കുമെന്നും വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു. അസംഘടിത കര്‍ഷകരുടെമേല്‍ കുതിരകയറി എന്തുമാകാമെന്ന് ആരും കരുതരുത്. കര്‍ഷകര്‍ ആരുടെയും അടിമയല്ല. അക്കാലം കഴിഞ്ഞുപോയെന്ന് ഇന്ത്യയിലെ കര്‍ഷകസമൂഹം ഡല്‍ഹിയില്‍ തെളിയിച്ചതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും സര്‍ഫാസി നിയമത്തിന്റെയും മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ശ്രമിച്ചാല്‍ സംഘടിച്ച് എതിര്‍ക്കാര്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. 2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തുടര്‍ന്ന് കോവിഡ് കാലത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായപദ്ധതികളില്‍ കര്‍ഷകരെ അവഗണിച്ചു. ബാങ്കുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും…

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനം: ഭൂമി ഏറ്റെടുക്കാന്‍ ത്വരിതനടപടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല മന്ത്രി വി.അബ്ദുറഹിമാന് ചുമതല നല്‍കി. മന്ത്രി തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. കരിപ്പൂരിന്റെ വികസനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കരിപ്പൂരിലുണ്ടായ അപകടത്തിനു പിന്നാലെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയില്ലെന്ന് വ്യോമയാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ കരിപ്പൂരില്‍ നേരത്തെ അക്വിസിഷന്‍ ഓഫീസും ഒരു തഹസില്‍ദാരെയും നിയമിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍; പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് അദ്ദേഹം ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്ത് നല്‍കി. 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ!; പരാതിയുമായി എം.എല്‍.എ; ആലപ്പുഴയിലെ ഹോട്ടലുകളില്‍ പരിശോധന

ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിനു അമിത വില ഈടാക്കിയെന്ന എംഎല്‍എ ചിത്തരഞ്ജന്റെ പരാതിക്കു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കളക്ടര്‍ രേണു രാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചില ഹോട്ടലുകളില്‍ തോന്നിയ വിധമാണ് വിലയീടാക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു കളക്ടര്‍ക്കു ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച തന്നോട് 184 രൂപ ഈടാക്കിയെന്നു കാണിച്ച് ബില്‍ സഹിതം എം.എല്‍.എ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സഹോദരനെ ജീവനോടെ കുഴിച്ചുകൂടിയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവിനെ സഹോദരന്‍ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ. സാബുവിന്റെ സുഹൃത്ത് സുനില്‍ ആണ് പിടിയിലായത്. ബാബുവിനെ കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാള്‍ കുറ്റം സമ്മതിച്ചു. മാര്‍ച്ച് 19നാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ബാബുവിനെ സാബു കഴുത്ത് ഞെരിച്ച ശേഷം കുഴിച്ച് മൂടുകയായിരുന്നു. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായി. ബാബു മരിച്ചുവെന്ന് കരുതി സാബു കുഴിച്ചിടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്നും മണ്ണ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് പോലീസ് സംഘം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്

പോലീസ് സേനയെ നിരന്തരം വിമര്‍ശിച്ചു; സി.പി.ഒ ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധിത വിരമിക്കല്‍

കോഴിക്കോട്: പൊലീസ് സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഫാറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) യു ഉമേഷിന് ( ഉമേഷ് വള്ളക്കുന്ന്) സേനയില്‍ നിന്ന് നിര്‍ബന്ധിത വിമരിക്കല്‍ നല്‍കാന്‍ തീരുമാനം. നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഐജി എവി ജോര്‍ജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചു. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എവി ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ സിറ്റി പൊലീസ് കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മാര്‍ച്ച് എട്ടിന് കാലിക്കറ്റ് പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനായിരുന്നു എവി ജോര്‍ജ് ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.  

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; ഗുരുതര വീഴ്ചയെന്ന് ബി.സന്ധ്യയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഗ്നിശമന സേന മേധാവി ബി.സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തിലാണ് പരിശീലന പരിപാടി നടന്നത്. പരിശീലനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ല, റീജിയണല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യു ആന്റ് റിലീഫ് ടീമിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അഗ്നിശമന സേനാ യൂണിറ്റ് പരിശീലനം നല്‍കിയത്.

ശബരിഗിരി പദ്ധതി: ആറാം ജനറേറ്ററിനും തീപിടിച്ചു; വൈദ്യുതി ഉത്പാദനം 60 മെഗാവാട്ട് കുറയും

റാന്നി: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് തീപിടിച്ചു. ഇതേതുടര്‍ന്ന ജനറേറ്ററിന്റെ പ്രവര്‍ത്തനം തകരാറിലായി. വൈദ്യുതി ഉത്പാദനത്തില്‍ 60 മെഗാവാട്ട കുറവ് വരുമെന്നാണ് സൂചന. നേരത്തെ നാലാം നമ്പര്‍ ജനറേറ്റര്‍ കത്തിയിരുന്നു. ഇതോടെ വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 115 മെഗാവാട്ട് കുറവ് വരും. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരില്ലെന്നാണ് സൂചന. പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു. ജനറേറ്ററിന്റെ തകരാര്‍ കാലപ്പഴക്കംമൂലമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ജനറേറ്റര്‍ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണ്. സ്ഥിതി വിലയിരുത്താന്‍ ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തും. എന്നു പ്രവര്‍ത്തിക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 60 മെഗാവാട്ട് വൈദ്യുതിയുടെ…