ഹിജാബ് നിരോധന വിധി മുസ്‌ലിം അപരവൽക്കരണത്തിനു പിന്തുണ നൽകുന്നത്: ഫ്രറ്റേണിറ്റി ചർച്ചാ സംഗമം

മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിധി ഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം അപരവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനവും ചർച്ച സംഗമവും അഭിപ്രായപ്പെട്ടു. കർണാടക ഉഡുപ്പിയിലെ, ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത പെണ്കുട്ടികൾ ഉൾപ്പടെ സംസാരിക്കുന്ന “ദി ഐ സ്റ്റോർമ്” എന്ന ഡോക്യൂമെന്ററിയാണ് പ്രദർശിപ്പിച്ചത്. സ്‌ട്രൈവ് യു.കെ യുടെ സഹായത്തോടെ മക്തൂബ് മീഡിയക്ക് വേണ്ടി ശഹീൻ അബ്ദുല്ല ആണ് ഡോക്യൂമെന്ററി നിർമിച്ചത്.

ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് ജുഡീഷ്യറിയും കീഴടങ്ങിയ കാഴ്ച്ചയാണ് കർണാടകത്തിൽ കണ്ടതെന്നും ചർച്ചയിൽ ഉയർന്നു വന്നു. മുസ്‌ലിം പെണ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിറകിലെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മാറണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ ചർച്ചയിൽ മോഡറേറ്ററായി. ഫ്രറ്റേണിറ്റി മൂവ്മെന്റ് നാഷണൽ കമ്മിറ്റി അംഗം റൈഹാനെ ചെറുപ്പ, ഡോക്യുമെന്ററി ഡയറക്ടർ അഡ്വ. ഹാഷിർ കെ, മകടൂബ് മീഡിയ അംഗം അഫ്ര അബൂബക്കർ, ജി.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗം ഷനാനിറ, ഷമീമ സക്കീർ, ലത്തീഫ് പി.എച്ച്, നുജയിം പി.കെ, തശരീഫ് കെ.പി, ജസീം സുൽത്താൻ, അജ്മൽ തോട്ടോളി, ഫയാസ് ഹബീബ്, മൗമിൻ, ഷബീർ പി.കെ, മുനീബ കോട്ടക്കൽ തുടങ്ങിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News