കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.  

മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല; ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല:: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന്‍ സ്‌കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.

കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.

സി.പി.എം സമ്മേളനം: മന്ത്രിസഭാ യോഗം 9ലേക്ക് മാറ്റി; മുഖ്യമന്ത്രി ഇന്ന് ചെന്നൈയില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളില്‍ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ഈ മാസം 9ലേക്ക് മാറ്റി. ഇന്ന് ചെന്നൈയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്‍, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്‍പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

  യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന സുന്നഹദോസ് ഇന്നലെ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു. കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുക്കപ്പെട്ടവരെ സുന്നഹദോസ് അംഗീകരിച്ചു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു. കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഓരോ ജില്ലയിലേയും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം. പൊതുപരിപാടികള്‍ക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.…

കേരളത്തില്‍ ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ്; ആകെ മരണം 65,223 ആയി

കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

ഉക്രെയ്നില്‍നിന്നും വരുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉക്രെയ്നില്‍ നിന്നും തിരികെ വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുദ്ധ സാഹചര്യത്തില്‍നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നു. ഇവിടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമൊരുക്കും. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.    

ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി

കൊച്ചി: ഉക്രെയ്നില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളുടെ മൂന്നാം സംഘം കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ ഏഴംഗ സംഘമാണ് എത്തിയത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത് 27 മലയാളി വിദ്യാര്‍ഥികളാണ്. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ 11 വിദ്യാര്‍ഥികളാണ് ആദ്യം കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയത് മുതലുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റൊമേനിയന്‍ അതിര്‍ത്തിയില്‍ ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെയും രക്ഷിക്കണമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്ത് എത്തിയ മൂന്ന് വിമാനങ്ങളിലായി 82 മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ സംഘം കരിപ്പൂരിലാണ് എത്തിയത്. അതിനിടെ, ഇന്ത്യക്കാരുമായുള്ള നാലാമത്തെ എയര്‍ ഇന്ത്യ വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്ന് പുറപ്പെട്ടു. വിമാനത്തില്‍ 198 യാത്രക്കാരുണ്ട്. ഡല്‍ഹിയിലാണ് വിമാനം എത്തുക.ഇന്ന് രാവിലെ ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള…