ന്യൂയോർക്ക്: കോട്ടയം ജില്ല കുഴിമറ്റം തെക്കേമട്ടം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12-ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ് പരേത. മകൻ: ജെയ്‌സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ. പൊതുദർശനം: നവംബർ 16, 2025, ഞായർ, വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ശവസംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് : 917–577–5468.
Category: OBITUARY
ആന്റണി ചെറിയാൻ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി
ന്യൂജെഴ്സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന്‍-മേരി ദമ്പതികളുടെ മകന്‍ ആന്റണി ചെറിയാന്‍ (66) ന്യൂജെഴ്സിയില്‍ നിര്യാതനായി. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് സഹധര്‍മ്മിണി. മക്കള്‍: മറീന, ഫ്രഡി. മരുമക്കള്‍: ജോണ്‍, ശാലു പേരക്കുട്ടികള്‍: ജുവാന, ജൂഡ്. സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത. പൊതുദര്‍ശനം: നവംബര്‍ 16 ഞായറാഴ്ച വൈകുന്നേരം 4:00 മണിമുതല്‍ രാത്രി 8:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 9:00 മണിമുതല്‍ 10:00 മണി വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). തുടര്‍ന്ന്…
മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി (84) അന്തരിച്ചു
മുൻ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തിന്റെ പങ്ക് പുനർനിർവചിക്കുകയും നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. വാഷിംഗ്ടണ്‍: മുൻ യുഎസ് വൈസ് പ്രസിഡന്റും ഇറാഖ് യുദ്ധ തന്ത്രജ്ഞനുമായ ഡിക്ക് ചെനി തിങ്കളാഴ്ച അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും ഹൃദയ, രക്തചംക്രമണ പ്രശ്‌നങ്ങളും മൂലമാണ് അദ്ദേഹം മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. നാല് പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ചെനി, തന്റെ നയങ്ങളിലൂടെ വൈസ് പ്രസിഡന്റിന് അഭൂതപൂർവമായ അധികാരം നൽകി. അദ്ദേഹത്തിന്റെ സേവനത്തെയും ദേശസ്‌നേഹത്തെയും അനുസ്മരിച്ച് കുടുംബം അദ്ദേഹത്തെ “മഹാനായ, ധീരനായ മനുഷ്യൻ” എന്നാണ് വിശേഷിപ്പിച്ചത്. 40 വർഷത്തിലേറെ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതമായിരുന്നു ചെനിയുടേത്. പ്രസിഡന്റുമാരായ ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെയും മകൻ ജോർജ്ജ് ഡബ്ല്യു ബുഷിന്റെയും കീഴിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നെടുംതൂണായി അദ്ദേഹം…
സി.എം മാത്യു ചെറുകര ഡാളസിൽ അന്തരിച്ചു
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം മാത്യു (85) ഡാളസിൽ അന്തരിച്ചു. ഡാളസിലെ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയാണ്. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗമായ അന്നമ്മ മാത്യു ആണ് സഹധർമ്മിണി. മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാളസിൽ). മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ് കൊച്ചുമക്കൾ: അബിഗേൽ, ഇസബെല്ല, കെസിയ, വൈയറ്റ്. ഭാര്യാ സഹോദരങ്ങൾ: ബിഷപ് സിമ്മി മാത്യു (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാളസ്), മേരി മാത്യു (ബാംഗ്ലൂർ). പൊതുദർശനം നവംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ…
പാസ്റ്റർ തോമസ് ഡാനിയേൽ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ മല്ലശ്ശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു പാസ്റ്റർ തോമസ് ഡാനിയേൽ, 30 വർഷം ചെന്നൈയിൽ കർത്തൃശുശ്രൂഷയിലായിരുന്നു. 2018 മുതൽ അമേരിക്കയിൽ മക്കളോടൊത്ത് താമസിച്ച് വരികയായിരുന്നു. ഷിക്കാഗോ ബെതൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകൻ, പാസ്റ്റർ സാമൂവേൽ ചക്കോയുടെ സഹോദരൻ, പാസ്റ്റർ തോമസ് ഡാനിയേൽ, സഭയിലെ പ്രിയപ്പെട്ട സേവകനായി അറിയപ്പെടുന്നു. പാസ്റ്റർ തോമസ് ഡാനിയേലിന്റെ ഭാര്യ, ശ്രീമതി ഏലിയാമ്മ തോമസ്, മക്കളായ ലിൻസി, ഫിന്നി, കൊച്ചുമക്കളായ ഏഥൻ, യെഹെസ്കേൽ, റോസ് എന്നിവരാണ്. സംസ്‌കാര ശുശ്രൂഷ പിന്നീട് നടക്കും. വാർത്ത അയച്ചത് :അനിൽജോയ് തോമസ്
കെകെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും ജാമിഅ മർകസ് സീനിയർ മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു. 80 വയസ്സായിരുന്നു. ജനാസ നിസ്കാരം രാവിലെ എട്ട് മണിക്ക് മർകസ് കാമ്പസിലുള്ള മസ്ജിദുൽ ഹാമിലിയിലും ഉച്ചക്ക് ഒരു മണിക്ക് താമരശ്ശേരിക്കു സമീപം കട്ടിപ്പാറ ചെമ്പ്ര കുണ്ട ജുമാ മസ്ജിദിലും നടക്കും. താമരശ്ശേരിക്കടുത്ത കട്ടിപ്പാറ ചെമ്പ്രകുണ്ടയിലായിരുന്നു താമസം. കോഴിക്കോട് ജില്ലയിലെ മങ്ങാട് കുറുപ്പനക്കണ്ടി തറവാട്ടിൽ കുഞ്ഞായിൻ കുട്ടി ഹാജിയുടെയും ഇമ്പിച്ചി ആയിശ ഹജ്ജുമ്മയുടെയും മകനായി 1945ൽ ജനനം. ഇയ്യാട് യുപി സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠനം. മങ്ങാട്, ഇയ്യാട്, തൃപ്പനച്ചിക്കടുത്ത പാലക്കാട്, കൊടുവള്ളിക്ക് അടുത്ത ഉരുളിക്കുന്ന് പള്ളി, ആക്കോട് ജുമാ മസ്ജിദ്, ഐക്കരപ്പടി പുത്തൂപ്പാടം, പരപ്പനങ്ങാടി പനയത്തിൽ പള്ളി, ചാലിയം ജുമാ മസ്‌ജിദ്, വെല്ലൂർ…
ശോശാമ്മ തോമസ് മുളമൂട്ടിൽ അന്തരിച്ചു
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള മുൻ സഭാ കൗൺസിൽ അംഗവും, എക്യുമെനിക്കല്‍ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് ചെയര്‍മാനും, ന്യൂയോർക്കിലെ വിവിധ സമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായ അനില്‍ റ്റി. തോമസ് മുളമൂട്ടിലിന്റെ മാതാവ് കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ ശോശാമ്മ തോമസ് (96) നിര്യാതയായി. റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്. എലിസബത്ത് റോയി (മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), പരേതനായ സുശീല്‍ റ്റി. തോമസ് , ജെസ്സി വിജു ചെറിയാന്‍, വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേർഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (സെറിഫെഡ് ചെയര്‍മാൻ , ബിജെപി ദേശീയ നിർവാഹ സമിതി അംഗം ,മാർത്തോമ്മ സഭയുടെ…
സി.വി. ജോൺ (ജോണിക്കുട്ടി) അന്തരിച്ചു
ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് ചേലമറ്റത്ത് സി. വി. ജോൺ (ജോണിക്കുട്ടി 83) അന്തരിച്ചു. ഭാര്യ: വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമായ സി. കെ. ഏലിയാമ്മ (ആലീസ്, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് തോട്ടയ്ക്കാട് ഗവൺമെൻറ് എൽ പി സ്കൂൾ). മക്കൾ: അജി (ഓസ്ട്രേലിയ), സിജി (ദുബായ്), ബിജു (അബുദാബി), ലിജു (ഗ്ലോറി ഗ്ലോബൽ സൊല്യൂഷൻസ്). മരുമക്കൾ: വർഗീസ് കോശി മതിലുങ്കൽ പുന്നവേലി (ഓസ്ട്രേലിയ), വിനോദ് കുര്യാക്കോസ് ചാലപ്പുറം എറണാകുളം (ദുബായ്), ഷൈനി ജേക്കബ് മുരിക്കുമൂട്ടിൽ കായംകുളം, ജാസ്മിൻ റേച്ചൽ ഒരികൊമ്പിൽ ഊന്നുകൽ(മാർ ബസേലിയോസ് പബ്ലിക് സ്കൂൾ ദേവലോകം). ഹൂസ്റ്റൺ സെൻ്റ്.ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമായ അനിയൻ ചാക്കച്ചേരിയുടെ സഹോദരീ ഭർത്താവാണ് പരേതൻ.
വിക്ടർ ടി തോമസ്സിൻ്റെ മാതാവ് മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് അന്തരിച്ചു; സംസ്ക്കാരം നവംബർ 6ന്
കോഴഞ്ചേരി: നീരേറ്റുപുറം പമ്പ ബോട്ട് റേയ്സ് ക്ലബ്ബ് വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി. തോമസ്സിൻ്റെ മാതാവ് മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് (96) അന്തരിച്ചു. ഭൗതികശരീരം നവംബർ 6ന് രാവിലെ 7 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച 2 മണിക്ക് കോഴഞ്ചേരി മാർത്തോമ പള്ളിയിൽ ഡോ: തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. പരേത അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് മാത്യു. മക്കൾ: എലിസബത്ത് റോയി (റിട്ട. അദ്ധ്യാപിക പത്തനംതിട്ട മാർത്തോമ്മാ എച്ച്എസ്എസ്), അനിൽ ടി. തോമസ് (യുഎസ്എ എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ), ജെസി ബിജു ചെറിയാൻ, വിൽസൻ ടി.തോമസ് (റിട്ട. സീനിയർ മാനേജർ ഐഒബി), വിക്ടർ ടി. തോമസ് (ബിജെപി ദേശീയ സമിതിയംഗം, നീരേറ്റുപുറം കെ സി മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ…
ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും, മുൻ പ്രസിഡന്റും, എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ സഹയാത്രികനും ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തില്‍ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ സമാരാദ്ധ്യനുമായിരുന്നു ഡോ. പി.ജി. നായര്‍ എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡോ. പി.ജി. നായർ ന്യൂജേഴ്സിയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഒക്ടോബർ 20-നാണ് അന്തരിച്ചത്. ശയ്യാവലംബി ആയിരുന്നപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധുമിത്രാദികളും സുഹൃത്തുക്കളുമായി നാനാ തുറകളിൽപെട്ടവരെത്തി പ്രാർത്ഥനാ സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് പ്രാർത്ഥനായോഗവും അനുശോചന സമ്മേളനവും നടത്തി. ജയപ്രകാശ് നായരുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം ആളുകൾ രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. തുടർന്ന് എൻ.എസ്.എസ്.…
