ജോർജ് വർഗീസ് (88) ഡാളസിൽ അന്തരിച്ചു

ഡാളസ്: കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി – 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിൻ്റെ മകൾ, പള്ളിക്കൽ, കായംകുളം). മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (അനി), മിനസോട്ട വർഗീസ് പി. ജോർജ് (ബാബു) & ഷേർളി,…

ചാക്കോ ഫിലിപ്പ് (ബേബി – 92) ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: കുറിയന്നൂർ ഓറേത്തു കുടുംബാംഗം മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി – 92) ഒക്കലഹോമയിൽ അന്തരിച്ചു ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആരംഭകാല അംഗമാണ് 2026 ജനുവരി 7-ാം തീയതിയായിരുന്നു അന്ത്യം. ഭാര്യ: മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ മക്കളും മരുമക്കളും: ലില്ലിക്കുട്ടി & ബേബിച്ചൻ, ഓമന & കുഞ്ഞുമോൻ, ജോളി & സെബാസ്റ്റ്യൻ, പൊന്നമ്മ & ബിനു അടിമത്ര, ബിനി & ജോൺസൻ, ബിനു & ബെനീറ്റ. കൊച്ചുമക്കൾ: ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്സ്, സാമുവേൽ, കേരൻ, നിക്കളസ്, ഒലിവിയ. സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ് സംസ്കാര ശുശ്രൂഷകൾ: സംസ്കാര ശുശ്രൂഷകൾ ജനുവരി 10-ാം തീയതി ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.

ജോസഫ് ഇട്ടൂപ്പ് ഡാളസില്‍ അന്തരിച്ചു

ഡാളസ്: വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗം ജോസഫ് ഇട്ടൂപ്പ് (ബേബിച്ചന്‍ 96) ജനുവരി 4 ഞായറാഴ്ച ഡാളസില്‍ നിര്യാതനായി. ഭാര്യ അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗമാണ്. മക്കള്‍: ബീനാ ജോസഫ്, മെറീനാ ജോസഫ്, അന്നാ ജോസഫ് (മാജി മോള്‍), എലിസബത്ത് ജോസഫ് ക്രെയ്ഗ് (നീതു മോള്‍) എല്ലാവരും യു.എസ്.എ. മരുമക്കള്‍: ജോസ് പാറേക്കാട്ട്, തങ്കച്ചന്‍ തെക്കെവണ്ടളത്തുകരി, തോമസ് ഹെര്‍മന്‍ ക്രെയ്ഗ്. കൊച്ചുമക്കള്‍: മാണി ജോസഫ്, ലിസാ ജോസഫ്, ഡേവ് കുര്യന്‍, ഡയാന്‍ തോമസ്, ക്ലാരാ ജോസഫ്, ആന്‍ ജോസഫ്. അബു ജെയിംസ്.. മൂന്നാം തലമുറയിലെ മക്കള്‍: കെയ്ഡന്‍ അലക്സാണ്ടര്‍ പാറേക്കാട്ട് ജോസഫ്, അമിലിയാ ഡോണ്‍ ജോസഫ്, ഈസാ ആന്‍ അബു. ജനുവരി 9 വെള്ളിയാഴ്ച കൊപ്പേല്‍ സെന്‍റ് ആന്‍സ് കത്തോലിക്കാ ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷ നടത്തുകയും തുടര്‍ന്ന് റോളിംഗ് ഓക്സ് സെമിത്തേരിയില്‍ സംസ്ക്കാരവും നടക്കും.

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം സെക്രട്ടറി അലക്സ് പി തോമസിന്റെ മാതാവ് ഏലിക്കുട്ടി തോമസ് അന്തരിച്ചു

റാന്നി: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വാഴയിൽ പുത്തൻപറമ്പിൽ പരേതനായ പി.സി.തോമസിന്റെ ഭാര്യ ഏലികുട്ടി തോമസ് (84) റിട്ട. അധ്യാപിക (ജിജെഎം യുപിഎസ്, കല്ലേലി) നിര്യാതയായി. സംസ്കാരം ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് റാന്നി പഴവങ്ങാടികര ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ നടക്കും. പരേത കൊട്ടാരക്കര വടക്കേടത്ത് കുടുംബാംഗമാണ്, മക്കൾ : സൂസൻ എബ്രഹാം, അലക്സ് പി തോമസ് (ജൻ ഔഷധി, റാന്നി). മരുമക്കൾ: എബ്രഹാം വർഗീസ് (കല്ലുമ്മൂട്ടിൽ ബംഗ്ലാവ്, നെടുമ്പായികുളം കുണ്ടറ), മഞ്ജു ജോൺ ( ഇലവുങ്കൽ, മുണ്ടിയപ്പള്ളി). തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ എന്നിവർ അനുശോചിച്ചു.

ഏലിക്കുട്ടി ഫ്രാന്‍സിസ് ഡാലസില്‍ അന്തരിച്ചു, സംസ്‌കാരം ജനുവരി 10 ശനിയാഴ്ച

ഡാലസ്: ടെക്‌സസിലെ പ്രൂമൂഖ സാംസ്‌ക്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്‌സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു. നാലു ദശകത്തിലേറെ ഡാലസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാലസിലെ മലയാളികളുടെ സാംസ്‌ക്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്. അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍ ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന്‍ ജയന്‍ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മ്മിച്ചത് സി. എല്‍. ഫ്രാന്‍സീസാണ്. ഡാലസ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാലസ് സെന്റ് തോമസ് അപ്പസ്‌തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്. കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച(1/9/2026) വൈകിട്ട് അഞ്ചു മണി മുതല്‍ വേക്ക് സര്‍വ്വീസും ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക്…

എബ്രഹാം ചെറിയാൻ ( രാജൻ-71 ) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോർക്ക്. ചെങ്ങന്നൂർ, പെരിശ്ശരി മുതയിൽ പുത്തൻ വീട്ടിൽ പി എം ചെറിയാൻ- കരിങ്ങാട്ടിൽ കുഞ്ഞമ്മ ചെറിയാൻ ദമ്പതികളുടെ മകന്‍ എബ്രഹാം ചെറിയാൻ (രാജൻ -71 ) റോക്ക്‌ലാന്റ് ന്യൂസിറ്റിയിൽ അന്തരിച്ചു. 38 വർഷമായി അമേരിക്കയിൽ എത്തിയിട്ട്. വർഷങ്ങളായി ചികിത്സയിലായിരുന്നു. മാവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്തു പുത്തൻ വീട്ടിൽ അച്ചാമ്മ (അച്ചു ) ആണ് ഭാര്യ. ഏക മകൾ ടാനിയ. സഹോദരങ്ങൾ: ഫിലിപ്പ് ചെറിയാൻ (റോക്‌ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്), ഫോമാ നേതാവ് റോയ് ചെങ്ങന്നൂർ, ശാന്തമ്മ, കുഞ്ഞുഞ്ഞമ്മ, ബെക്കി, ലൈസ. പരേതനായ കെ എം സാമുവേൽ, കുരിയൻ കോശി. ജോർജ് താമരവേലിൽ, റജി മാത്യു എന്നിവർ സഹോദരീ ഭർത്താക്കൻമാരും, ആനി ഫിലിപ്പ് (സജു) സഹോദര ഭാര്യയുമാണ്. സംസ്കാരം പിന്നീട് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഡോ. രാജു വർഗീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തും. വിവരങ്ങൾക്ക്: ഫിലിപ്പ് ചെറിയാൻ…

ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു

ഡാളസ്/പത്തനംതിട്ട: പത്തനാപുരം കലഞ്ഞൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോ. തോമസ് കെ. ഐപ്പ് അന്തരിച്ചു. ദീർഘകാലം അമേരിക്കയിലായിരുന്ന തോമസ് കേരളത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷകൾ പിന്നീട് നടക്കും. ഭാര്യ: പരേതയായ സാറാമ്മ തോമസ്. മക്കൾ: ഷൈൻ ഐപ്പ്‌ (ഡാളസ്), പാസ്റ്റർ ഷൈലു ഐപ്പ് (ഡാളസ്), ഷാൻസൺ ഐപ്പ് (ഡാളസ്). മരുമക്കൾ: ഫീബ ഐപ്പ്, സ്മിത ഐപ്പ്, ഫെബ ഐപ്പ്. നോർത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ഐപ്പ് സഹോദരനാണ്. കൂടുതൽ വിവരങ്ങൾക്ക്: ഷൈൻ ഐപ്പ് 469 867 3256.

മറിയാമ്മ വർഗ്ഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘനാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ വിശ്വാസിയും സണ്‍ഡേ സ്കൂൾ അദ്ധ്യാപികയുമായിരുന്ന പരേത ഫ്രാങ്ക്ളിൻ സ്ക്വയർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗമായിരുന്നു. ജനുവരി 2 വെള്ളി വൈകിട്ട് 5 മുതൽ 9 വരെ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ (858 Roosevelt Street, Franklin Square, NY 11010) പൊതുദർശനത്തിന് ശേഷം 3 ശനിയാഴ്‌ച രാവിലെ 9-ന് നാസ്സോ നോൾസ് സെമിത്തേരിയിൻ സംസ്കാരവും നടത്തുന്നതാണ്. മക്കൾ: സണ്ണി, മോനി, രാജൻ, വൽസൻ, ജിജി, ബിജു. എല്ലാവരും സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകാംഗങ്ങൾ. മരുമക്കൾ: ശാന്തി, സൂസൻ, ലിസ്സി, ഓമന, ബീന, പ്രീത.    

ജെസ്മി തോമസ് കൊച്ചുവീട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു

ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അനുശോചനം രേഖപ്പെടുത്തി. ജെറി തോമസ് ആണ് ഭർത്താവ്. ജെറമി, ജയ്‌ല എന്നിവർ മക്കളാണ്. ജയിംസ് അക്കത്തറ – മറിയാമ്മ അക്കത്തറദമ്പതികളുടെ മകളാണ് പരേത. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച രാവിലെ 8:30ന് ബ്രാൻഡനിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതാണ്. ജെസ്മിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ തീരാനഷ്ടത്തിൽ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ അറിയിച്ചു.

മേരി ജോൺ പാലമറ്റം നിര്യാതയായി

കുറിച്ചിത്താനം – പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) നിര്യാതയായി. മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ ( എല്ലാവരും യുഎസ്എ ). സംസ്കാര ശുശ്രൂഷകൾ ജനുവരി 2 വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടു മണിക്ക് കുറിച്ചിത്താനം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്) ന്റെ സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെൻസൺ പണിക്കർ സെക്രട്ടറി ലിജോ ജോർജ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചനമറിയിച്ചു.