ഗ്രേസ് ടി. വർഗീസ് ഫ്‌ളോറിഡയിൽ നിര്യാതയായി

ഫ്ലോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ മണലിൽ തോമസ് വർഗീസിന്റെ സഹധർമ്മിണി ശ്രീമതി ഗ്രേസ് ടി. വർഗീസ് (94) ജൂൺ 23ന് നിര്യാതയായി. കവിയൂർ ചിറത്തലക്കൽ വർഗീസ് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് പരേത. ഇടവകയുടെ പ്രവർത്തനങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ഗ്രേസ് ആന്റി സജീവമായ പങ്ക് വഹിച്ചിരുന്നു. ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ വൈകീട്ട് 6 മണി വരെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. അഡ്രസ്: St. Gregorios Malankara Orthodox Church, 11407 Jefferson Road, Thonotosassa, FL 33592. കൂടുതല്‍ വിവരങ്ങള്‍ക്ക്: സോമന്‍ വര്‍ഗീസ് 678-381-4040.

സിനു അച്ചൻ്റെ( ഡാളസ്) മാതാവ് അന്നമ്മ ബേബി പുത്തൻ പുരക്കൽ അന്തരിച്ചു

തണ്ണിത്തോട് പുത്തൻപുരയ്ക്കൽ ശ്രീ പി എം ബേബിയുടെ ഭാര്യ , അന്നമ്മ ബേബി (78)ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു . ഭർത്താവ്:  PM.Baby, മക്കൾ:  Fr.Mathew Puthenpurackal (Sinu P Joseph, Dallas ) Binu. P. Joseph ( St. Benedict’s H. S, Thannithodu ) മരുമകൾ – Meera Thomas, ( St.Mary’s H.S.S, Pattom) കൊച്ചുമക്കൾ – Aron Binu Joseph, Abel Binu Joseph സഹോദരങ്ങൾ: Rev. M D Samuel, (Chandigarh) Susan Pappachan & Adv. Benny Thomas ( Chandigarh) പരേതരായ M C Thomas, Babu Thomas & M D Mathew. സംസ്കാര ശുശ്രൂഷാ വിവരങ്ങൾ ജൂൺ 29 തിങ്കൾ രാവിലെ 8:00 മണിക്ക്* ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്. ഭവനത്തിലെ ശുശ്രൂഷ: *ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്. പള്ളിയിലെ…

യുഎസ് ഫെഡറൽ റിസർവ് മുൻ മേധാവി അലൻ ഗ്രീൻസ്പാൻ(100)അന്തരിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ദീർഘകാലം നയിച്ച യുഎസ് ഫെഡറൽ റിസർവ് (കേന്ദ്ര ബാങ്ക്) മുൻ ചെയർമാൻ അലൻ ഗ്രീൻസ്പാൻ  അന്തരിച്ചു. 100 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം തിങ്കളാഴ്ചയായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ മാധ്യമപ്രവർത്തകയുമായ ആൻഡ്രിയ മിച്ചൽ അറിയിച്ചു. 1987 മുതൽ 2006 വരെയുള്ള ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം നാല് അമേരിക്കൻ പ്രസിഡന്റുമാർക്ക് കീഴിൽ അദ്ദേഹം യുഎസ് കേന്ദ്ര ബാങ്കിന്റെ അമരക്കാരനായിരുന്നു. ‘ദി മാസ്ട്രോ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രീൻസ്പാൻ, തൊണ്ണൂറുകളിൽ അമേരിക്കയിൽ ഉണ്ടായ വലിയ സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയായിരുന്നു. 1987-ലെ ഓഹരി വിപണി തകർച്ച, ഡോട്ട് കോം പ്രതിസന്ധി എന്നിവയിൽ നിന്ന് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ വിജയകരമായി നയിച്ചു. കേന്ദ്ര ബാങ്കിന്റെ നയങ്ങൾ സുതാര്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.വിമർശനങ്ങൾ: വിപണിയിലെ അമിത ഉദാരവൽക്കരണ നയങ്ങൾ പ്രോത്സാഹിപ്പിച്ച അദ്ദേഹത്തിന്റെ നടപടികൾ, പിന്നീട്…

അന്നമ്മ തോമസ് (78) ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : അജയ്, ഗേബ്, മില പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും : ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വെച്ച്. ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main…

ജോൺ മാത്യൂസ് (തമ്പിച്ചായൻ – 92) ഡാലസിൽ അന്തരിച്ചു

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് – 92) തിങ്കളാഴ്ച  പുലർച്ചെ അന്തരിച്ചു കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബോധാവസ്ഥയിൽ തന്നെ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാർത്ഥനാപൂർവ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു പത്നി: പരേതയായ ലീലമ്മ മക്കൾ: ചാർലി, ജീ, സൂസി തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു . സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

മന്ത്ര മുൻ പ്രസിഡന്റ്‌ ഹരി ശിവരാമന്റെ മാതാവ് അന്തരിച്ചു

മന്ത്രയുടെ മുൻ പ്രസിഡന്റ്‌ ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമൻ (85) അന്തരിച്ചു. ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്ര പ്രസിഡന്റ്‌ കൃഷ്ണരാജ് മോഹനൻ അറിയിച്ചു. മന്ത്രക്ക് വേണ്ടി മുൻ ട്രസ്റ്റീ ചെയർ ശ്രീ ശശിധരൻ നായർ, പി ആർ ഓ രഞ്ജിത് ചന്ദ്രശേഖർ എന്നിവർ പുഷ്പ ചക്രം അർപ്പിച്ചു. ഭൗതികശരീരം ഇന്ന് (19.06.2026, വെള്ളി) രാവിലെ 9:00 മുതൽ മേതിരിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3:30ന് വീട്ടുവളപ്പിൽ നടത്തി. മക്കൾ: സുമം, പരേതനായ വിജയൻ, ജയലളിത (റിട്ട. അദ്ധ്യാപിക), രാമചന്ദ്രൻ (റിട്ട. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ), ബിന്ദു (ഡൽഹി), ഹരി (അമേരിക്ക). മരുമക്കൾ : രാഘവൻ നായർ, അംബിക , ഉണ്ണികൃഷ്ണൻ, പ്രിയ, കൃഷ്ണകുമാർ, സുനിത ഹരി.

ലീലാമ്മ പറമ്പുകാട്ടിൽ (86) അന്തരിച്ചു

ചിക്കാഗോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ അച്ചൻ്റെ മാതാവാണ് പരേതയായ ലീലാമ്മ പറമ്പുകാട്ടിൽ, വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഭവനത്തിൽ പൊതുദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു (82) ഹൂസ്റ്റണിൽ അന്തരിച്ചു. പുലിയൂർ മലയിൽ കുടുംബാംഗമാണ് പരേത. മക്കൾ: മറിയാമ്മ ജോർജ്ജ് ( ലിസി), അന്നമ്മ എബ്രഹാം (സൂസി), എലിസബത്ത് വർഗീസ് (ഗ്രേസി) (എല്ലാവരും ഹൂസ്റ്റൺ). മരുമക്കൾ: തോമസ് ജോർജ്ജ് (ബാബു), ഏബ്രഹാം ജോൺ(എബി), (ഇരുവരും ഹൂസ്റ്റൺ),പരേതനായ സജി വർഗീസ്. കൊച്ചുമക്കൾ: ബോബി, ബ്ലസൻ, കാരൾ, ക്രിസ്റ്റീൻ, അലൻ, കെവിൻ. ഹൂസ്റ്റൺ സെൻ്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയത്തിൽ വച്ച് (3135 5th Street, Stafford,TX 77477) ഇരുപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം 4:30 ന് സംസ്കാരവും പള്ളി സെമിത്തേരിയിൽ നടത്തും.

സനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി; സംസ്കാരം വ്യാഴാഴ്‌ച

ന്യൂയോർക്ക്: കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ‘സത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയുടെ’ സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. 2004-ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു . കോർപ്പറേറ്റ് സ്ട്രാറ്റജി , കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്റിറ്റി മാനേജ്‌മെന്റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി. സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ ‘ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ’ ൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു. ഈ കാലയളവിൽ…

ഫിലിപ്പ് ലൂക്കോസ് (സന്തോഷ് – 64) അന്തരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ അന്തരിച്ച ഫിലിപ്പ് ലൂക്കോസിൻ്റെ (സന്തോഷ്) സംസ്കാര ചടങ്ങുകൾ ജൂൺ 15,16 തീയതികളിൽ റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും വെയ്ക്ക് സർവീസ്: തിങ്കൾ ജൂൺ 15ന് 5.30pm -7.30pm സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46 Conklin Ave ,Haverstraw NY 10927). ഫ്യൂണറൽ സർവീസ് ജൂൺ 16 ചൊവ്വാഴ്ച 9am -10am viewing -10am Funeral Mass സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. തുടർന്ന് BURIAL സർവീസ് 12PMന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NY ) ഭാര്യ മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്. മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ). മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ) മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും…