അമേരിക്കൻ മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് അന്തരിച്ചു

ഹ്യൂസ്റ്റൻ: മലയാള സാഹിത്യ ചരിത്രകാരനും, പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ജോർജ് മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ അന്തരിച്ചു. ജൂൺ 6 ശനിയാഴ്ച വൈകീട്ട് 7.55-നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻറെ സഹധർമ്മിണി ഏലിയാമ്മ കുറച്ചു വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ബൃഹത്തായ അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ പ്രസിഡന്റ് പദവിയും അലങ്കരിച്ചിട്ടുണ്ട്. മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും, ‘കേരള ലിറ്റററി ഫോം യുഎസ്എ’ പ്രവർത്തകരും അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പിന്നീട്.  

ക്ലീവ്‌ലന്‍ഡിലെ സാമൂഹിക-ആത്മീയ രംഗത്തെ സജീവ സാന്നിധ്യം ഡോ. തോമസ് പി. മാത്യു നിര്യാതനായി

ക്ലീവ്‌ലന്‍ഡ് (ഒഹായോ) ക്ലീവ്‌ലന്‍ഡിലെ ഇന്ത്യൻ-മലയാളി സമൂഹത്തിലും ഓർത്തഡോക്സ് സഭാ പ്രവർത്തനങ്ങളിലുമുള്ള സജീവ സാന്നിധ്യമായിരുന്ന ഡോ. തോമസ് പി. മാത്യു (80) ജൂൺ 3 ബുധനാഴ്ച നിര്യാതനായി. ഭാര്യ ഡോ. റെയ്ചൽ മാത്യു, മകൻ റോഷൻ മാത്യുവും മരുമകൾ സ്നേഹയും, മകൾ ആഷ്‌ലി മാത്യുവും മരുമകൻ നോഹ സെപേലയുമാണ് അടുത്ത ബന്ധുക്കൾ. 1946-ൽ തിരുവല്ല മേൽപ്പാടം ആകേരിൽ പുത്തൻപറമ്പിൽ കുടുംബത്തിൽ ജനിച്ച തോമസ് പി. മാത്യു, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ നിന്ന് 1966-ൽ ഫിലോസഫി, സൈക്കോളജി വിഷയങ്ങളിൽ ബി.എ.യും, ആഗ്രയിലെ സെന്റ് ജോൺസ് കോളജിൽ നിന്ന് 1968-ൽ സൈക്കോളജിയിൽ എം.എ. യും നേടി. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോയിലെ സർകിൾവിൽ ബൈബിൾ കോളജിൽ നിന്ന് 1972-ൽ സേക്രഡ് ലിറ്ററേച്ചറിൽ ബിരുദവും, ഒഹായോ യൂണിവേഴ്സിറ്റിയിൽ നിന്ന് 1974-ൽ കമ്മ്യൂണിറ്റി കൗൺസിലിംഗിൽ മാസ്റ്റർ ബിരുദവും നേടി. 2005-ൽ, അൻപത്തിഒമ്പതാം…

തങ്കമ്മ മാത്യു ചാക്കച്ചേരിൽ അന്തരിച്ചു

ഹൂസ്റ്റൺ: കോട്ടയം വാകത്താനം ചാക്കച്ചേരിൽ പരേതനായ മാത്യു കുര്യൻ്റെ ഭാര്യ തങ്കമ്മ മാത്യു(73) അന്തരിച്ചു. തോട്ടയ്ക്കാട് തടത്തിലായ മണ്ണതിമാക്കൽ കുടുംബാംഗമാണ്. മക്കൾ: എമി( കാനഡ), എമിലി (തോട്ടയ്ക്കാട്),(എബി(ദുബായ്), മരുമക്കൾ: മോഹൻ( കാനഡ), മനോജ്( തോട്ടയ്ക്കാട്), ബിന്നി( ദുബായ്). കൊച്ചുമക്കൾ: മോനിഷ, നവീൻ, നിതിൻ, ആൽവിൻ, എയ്ഡൻ, ആൽഡൻ. ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗവും, യു സി എഫ് അംഗവുമായ അനിയൻ ചാക്കച്ചേരിയുടെ സഹോദര പത്നിയാണ് പരേത. ആറാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാകത്താനം ഞാലിയാംകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. മത്തായി കെ മത്തായി, പി ഐ വർഗീസ്, ജോൺ കുരുവിള. എന്നിവർ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ അനുശോചനം അറിയിച്ചു.

ബിഷപ്പ് സിമ്മി മാത്യൂസ് ഡാലസിൽ അന്തരിച്ചു

ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ചർച്ച് അംഗവുമായ ബിഷപ്പ് സിമ്മി മാത്യൂസ് (കോപ്പേൽ) ജൂൺ 4 നു വ്യാഴാഴ്‌ച അന്തരിച്ചു. പത്തനംതിട്ട തോന്നിമല തന്നിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ലീലമ്മ മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ്പ് സിമ്മി മാത്യൂസ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ഇടവകയുടെ വളർച്ചയിൽ ബിഷപ്പ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പി.എൻ. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി

ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ: ഉഷ മക്കൾ: ജോൺ മാത്യൂ (USA) ജോൺസൺ, മിനി. മരുമക്കൾ: ഷീജ (USA), ജോജി, റോയി വാർത്ത: നിബു വെള്ളവന്താനം

മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി 67)ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കോട്ടയം ഈരയിൽ പരേതനായ എം.സി. ഏലിയാസിൻ്റെ (ഈരയിൽ അപ്പച്ചൻ) മകളും, ഫിലഡൽഫിയയിൽ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി – 67) ജൂൺ 1-ന് നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ച് സഭാംഗമാണ്. ഭർത്താവ്: ക്രിസോസ്റ്റം ഫിലിപ്പ് മക്കൾ: തബീഥ, ജെർമി സംസ്കാര ശുശ്രൂഷകൾ ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ ഫുൾ ഗോസ്പൽ ചർച്ചിൽ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12:30-ഓടെ സൺസെറ്റ് മെമ്മോറിയൽ പാർക്കിൽ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്കരിക്കുന്നതാണ്.

റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) അന്തരിച്ചു

ഹ്യൂസ്റ്റൻ: റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) ഹ്യൂസ്റ്റനിൽ അന്തരിച്ചു. പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് ജോൺ എബ്രഹാം അർത്ഥശേരിൽ. മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാം അർത്ഥശേരിൽ. മരുമക്കൾ: സിന്ധു എബ്രഹാം, രഞ്ജു എബ്രഹാം. കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ. 1983 മുതൽ ചിക്കാഗോയിൽ നേഴ്സ് ആയി സേവനമനുഷ്ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനു ശേഷം 2019ൽ ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽ റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെൻഡ്‌ ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്. പൊതുദർശനവും പ്രാർത്ഥനയും: June 4, 2026,Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic Forane Church 211 Present Street, Missouri City TX 77581 Funeral Service: June 6, 2026, Saturday…

ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് പി. എൻ. തോമസ് അന്തരിച്ചു

ഹൂസ്റ്റൺ: ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലില്‍ പറങ്കിമാംമൂട്ടിൽ പി.എൻ. തോമസ് (രാജൻ-76, റിട്ട.ക്യൂ.എച്ച്.ടാൽ ബ്രോസ് ഫരീദാബാദ്) അന്തരിച്ചു. ഭാര്യ വത്സമ്മ തോമസ് തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അനു (ദോഹ), അഞ്ജു (ബാംഗ്ലൂർ) മരുമക്കൾ: കൈപ്പട്ടൂർ പാറയിൽ ബിച്ചു (ദോഹ), ഇലന്തൂർ കാലായിൽ പരേതനായ എബി. കൊച്ചുമക്കൾ: ജോആൻ, ജോഷ്വാ, ഇവാൻ. സംസ്കാര ശുശ്രൂഷ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 11:30 ന് മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടത്തും.

രാജു ജോൺ മറ്റത്തിൽ (69) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ പരേതരായ എം ഇ ജോൺ – മേരി ജോൺ ദമ്പതികളുടെ മകന്‍ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു. സൂസമ്മ രാജുവാണ് ഭാര്യ. മക്കള്‍: ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു സഹോദരങ്ങള്‍: പാസ്റ്റർ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹുസ്റ്റൺ), ലാലി തോമസ് (ചിക്കാഗോ) തോമസ് മറ്റത്തിൽ (ഡാളസ്). സംസ്കാരം പിന്നീട്.

പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും ശോശാമ്മ ഈശോയുടെയും മകളും, റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണിയുമായ പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു. മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ് സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ് പൊതു ദർശനം: ജൂൺ 5 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048. സംസ്കാര ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ www.youtube.com/adonaimedia ലഭ്യമായിരിക്കും.