രാജീവ് വി നായർ (62) കാനഡയിലെ മിസ്സിസ്സാഗായിൽ നിര്യാതനായി

മിസ്സിസ്സാഗ (ടൊറോന്റോ): കോട്ടയം കൊച്ചുപുരയ്ക്കൽ രാജീവ് വി നായർ (62) മിസ്സിസ്സാഗായിൽ നിര്യാതനായി. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ. ഏക മകൻ രോഹിത്. മരുമകൾ: രുചി. സഹോദരങ്ങൾ: സേതുലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ, സജീവ് നായർ സിന്ധു. മെയ് 30 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ മിസ്സിസ്സാഗയിലുള്ള സെന്റ് ജോൺസ് ഡിക്‌സി സെമിത്തേരി &ക്രിമിറ്റോറിയം -St. John’s Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പിറ്റേ ദിവസം ഞായറാഴ്ച രാവിലെ 9:30 – 11:30 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സംസ്കരിക്കും.

ഡാളസിലെ പ്രമുഖ വ്യവസായിയും കെ.എച്ച്.എസ് മുൻ പ്രസിഡന്റുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക നായകനുമായ റെന്നിൽ രാധാകൃഷ്ണൻ അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസിൽ നിന്നും കോഴിക്കോട്ടെത്തി തിരിച്ച് ഡാലസിലേക്കു തിരിച്ചു വരാനിരിക്കെ അപ്രതീക്ഷിതമായി മെയ് 24 ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ഡാളസ് മേഖലയിൽ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങളുടെ ഉടമയായ റെന്നിൽ, മികച്ചൊരു സംരംഭകൻ എന്ന നിലയിലും കാരുണ്യപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ: ബിന്ദു റെന്നിൽ മക്കൾ: അഞ്ജലി, അമിത്. (പൊതുദർശനത്തിന്റെയും സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.)

മാമ്മൻ എം. കാരകം പൊയ്കയിൽ (ബാബു) ഡാളസില്‍ അന്തരിച്ചു

പ്ലാനോ/ഡാളസ് : പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകന്‍ കാരകം പൊയ്കയിൽ മാമ്മൻ എം (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-ന് അന്തരിച്ചു . ഭാര്യ: അൽവീന. പൊതുദർശനവും ശുശ്രൂഷകളും: മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040 തുടർന്ന് ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

ജോർജ് ഫിലിപ്പ് ഡാലസിൽ അന്തരിച്ചു

ഡാലസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും, ഡാലസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാലസിൽ അന്തരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് സഹധർമ്മിണി. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാലസിൽ). മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. കൂടാതെ 6 കൊച്ചുമക്കളും, 13 കൊച്ചുകൊച്ചു മക്കളും അടങ്ങുന്നതാണ് ഡാലസിലെ പരേതന്റെ കുടുംബം. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്. സംസ്കാരം മെയ് 23 ശനിയാഴ്ച രാവിലെ 8.30 ന് ഡാലസ് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ…

കെ.കെ. കുര്യൻ (ബേബി 76) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോട്ടയം കുഞ്ഞത്തൻപറമ്പിൽ കെ. കെ. കുര്യൻ (ബേബി – 76) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു. ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ, 2002-ലാണ് കുടുംബ സമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ് മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ) കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ. സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്. പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും: മെയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത്…

റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ നിര്യാതയായി

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി മേച്ചേരിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറ്റ്ലാന്റയിൽ. മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ), വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.

തൃശൂർ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തൃശൂർ/ഡാളസ് : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ). മക്കൾ: എബിൻ പി. ജോൺ (യു കെ), വിപിൻ പി. ജോൺ (ബാംഗ്ലൂർ) മരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്. സംസ്കാരം മൃതദേഹം മേയ് 15 വെള്ളി രാവിലെ 8:00 മണിക്ക് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം…

മീന സത്യൻ (75) ഡാളസിൽ അന്തരിച്ചു

ഡാളസ്: മെസ്ക്വിറ്റില്‍ താമസിക്കുന്ന പ്രമുഖ പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയുടെ പത്നിയാണ് പരേതയായ മീന. നീണ്ട കാലമായി ഡാളസിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷൻ്റെ വലിയ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്. മീന സത്യൻ്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി പ്രസിഡണ്ട് എബ്രഹാമിന്റെ അനുശോചന കുറിപ്പിൽ പറയുന്നു സംസ്കാര ശുശ്രൂഷകൾ: 2026 മേയ് 14, വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണി സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182. വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹവും പങ്കുചേരുന്നു. കൂടുതൽ വിവരങ്ങൾക്ക്…

റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവ് സുവി. വർഗ്ഗീസ് ജോർജ് (രാജു ഉപദേശി) നിര്യാതനായി

ഡിട്രോയിറ്റ്: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ ഇടവക വികാരി റവ. സാൻജോ പി വർഗീസ് അച്ചന്റെ പിതാവും മാർത്തോമ സഭയിലെ സുവിശേഷകനും ആയിരുന്ന വർഗീസ് ജോർജ് (69) വെല്ലൂർ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി. തെള്ളിയൂർ ശാലേം മാർത്തോമ ഇടവകാംഗമാണ്. കാരമല എബനേസർ ഇടവകയുടെ സുവിശേഷകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സന്നദ്ധ സുവിശേഷ സംഘം മല്ലപ്പള്ളി ഈസ്റ്റ് സെന്റർ മുൻ ഓർഗനൈസർ, സന്നദ്ധ സുവിശേഷ സംഘം മുൻ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ സഭയുടെ അഭയം പദ്ധതി വിജയകരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് തെള്ളിയൂർ മാർത്തോമ പള്ളിയിൽ വച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 586-366-1731

ഡോ. ഏഴംകുളം സാംകുട്ടി (76) ലൂസിയാനയിൽ അന്തരിച്ചു

ബാറ്റൺ റൂഷ് (ലൂസിയാന): പ്രഗത്ഭ പ്രാസംഗികനും ഗ്രന്ഥകർത്താവും സുവിശേഷകനുമായ ഡോ. ഏഴംകുളം സാംകുട്ടി (76) അന്തരിച്ചു. ലൂസിയാനയിലെ ബാറ്റൺ റൂഷിൽ മെയ് 5-നായിരുന്നു അന്ത്യം. പുനലൂർ വയലിൽ പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകനാണ്. തിരുവല്ല സങ്കരമംഗലം കുടുംബാംഗമായ പുഷ്പ സാംകുട്ടിയാണ് ഭാര്യ. മക്കൾ: രഞ്ജിത്ത് (ഭാര്യ: ദീപ, ഹൂസ്റ്റൺ), ബിന്ദു (ബാറ്റൺ റൂഷ്). മരുമക്കൾ: എ. എബ്രഹാം, സോമൻ ചെന്നങ്കര (ഡാളസ്). കൊച്ചുമക്കൾ: ജസ്റ്റസ്, ജെറമിയ, ചാൻസ്. സഹോദരങ്ങൾ: ലീലാമ്മ എബ്രഹാം, സാലി സോമൻ (ഡാളസ്). വിശ്വാസ ലോകത്ത് ഏറെ സുപരിചിതനായിരുന്ന അദ്ദേഹം, ആത്മീയ സേവനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു. വിവിധ ഭാഷകളിൽ അദ്ദേഹം നടത്തിയ ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും ഒട്ടേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ ഹൂസ്റ്റണിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട്.