സാറാമ്മ ചെറുവാഴകുന്നേലിന്റെ ശവസംസ്കാരം ജൂലൈ 16 നു രാവിലെ 10 മണിക്ക്

ഡാളസ് :ജർമനി കൊളോണിൽ താമസിച്ചു വരുന്ന മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ ചെറുവാഴകുന്നേൽ (72) ജൂലൈ 2 നു നിര്യാതയായ വിവരം അതീവ ദുഃഖത്തോടെയും വേദനയോടെയും ബന്ധുമിത്രാദികളെ അറിയിച്ചു കൊള്ളട്ടെ. പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്. സാറാമ്മ 47 -ൽ പരം വർഷം നഴ്സ് ആയി സേവനം ചെയ്ത ആദ്യ കാലങ്ങളിൽ ജർമനിയിൽ കുടിയേറിയ മലയാളി ആണ്. ഫലിതങ്ങൾ പറഞ്ഞു ആരെയും പൊട്ടി ചിരിപ്പിക്കുന്ന സാറാമ്മ ജർമ്മൻ മലയാളികൾക്കിടയിൽ പ്രസിദ്ധ ആയിരുന്നു. തിരക്കിട്ട ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു. കഴിഞ്ഞ നാളുകളിൽ ജോലിയിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ജർമ്മനിയിൽ എത്തിയ നാൾ മുതൽ മലയാളി സംഘടനകളിൽ വളരെ ആക്റ്റീവ് ആയിരുന്നു. സാറാമ്മയുടെ പെട്ടെന്നുള്ള വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ നേരിട്ടും ഫോണിൽ വിളിച്ചും അനുശോചനം അറിയിക്കുകയും ആശ്വാസ…

ബ്രിജത് ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി

ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന  ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3-ന് നിര്യാതനായി,.മരണകാരണം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. പൊതുദർശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും. സംസ്കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും. സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ…

മേരി ജോസ് (76) അന്തരിച്ചു

ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോള്‍ 82) നിര്യാതയായി

തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട് ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ – 82) തിരുവല്ലയിൽ നിര്യാതയായി. പി ടി ചാക്കോ (മലേഷ്യ) യുടെ സഹോദരിയാണ്. 1980-ൽ ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് കഠിനാധ്വാനത്തിലൂടെയും ഉറച്ച ദൈവവിശ്വാസത്തിലൂടെയുമാണ് അവർ രണ്ട് മക്കളെയും വളർത്തി വലുതാക്കിയത്. പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം. ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും വികാരിക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂ ജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ.

ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം

ബഹ്റൈന്‍: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ. പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ദേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ്…

ലവ്‌ലി ഷൈൻ (53) അറ്റ്‌ലാന്റയിൽ നിര്യാതയായി

അറ്റ്‌ലാന്റ (ജോർജിയ): ജോർജിയ ലൗറെൻസ് വിൽ ബ്രദറന്‍ അസംബ്ലി അംഗമായ ഷൈൻ വില്യംസിന്റെ ഭാര്യ ലവ്‌ലി ഷൈൻ (53) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം. മക്കൾ: സ്റ്റെഫി, സ്റ്റീഫൻ. പൊതുദർശനം: ജൂലൈ 10 വെള്ളിയാഴ്ചയും, സംസ്കാര ശുശ്രൂഷ ജൂലൈ 11 ശനിയാഴ്ചയും നടത്താനാണ് നിലവിലെ തീരുമാനം.  

സാറാമ്മ (71) ജർമനിയിൽ നിര്യാതയായി

കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്‌സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്‌സി, ഡാർവിൻ. ശവസംസ്‌കാരം പിന്നീട്. For more information: John thomas 972 898 0525

ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച

ന്യൂയോർക്ക്: റോക്ക്‌ലാൻഡിലെ സ്പ്രിംഗ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച നടത്തും. പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977) സർവീസ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ് ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530). സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരിയില്‍ അവരുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/support-santha-madhus-family ദീർഘകാലം ന്യൂയോർക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം…

അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത. മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ കൊച്ചു മക്കൾ: ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്ച സംസ്കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.

പതിക്കൽ ജെ സ്റ്റീഫൻ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) നിര്യാതനായി. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (STECI) ഹൂസ്റ്റൺ ഇടവകയിലെ സജീവ അംഗമായിരുന്നു.പരേതൻ ഇന്ത്യൻ ആർമിയിലും യുഎഇ ആർമിയിലും നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ റേച്ചൽ സ്റ്റീഫൻ (പൊന്നമ്മ ) കളമശ്ശേരി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ലിമ ജോസഫ്, സുമ മാത്യു ( ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ. ബിനി ജോസഫ്, മഗേഷ് മാത്യു (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: അബിഗയിൽ ജോസഫ്, ഫീബി ജോസഫ്, മിൽക്കാ മാത്യു, മിസ്പാ മാത്യു സംസ്കാര ശുശ്രൂഷ ജൂൺ 29-ന് (തിങ്കളാഴ്ച) രാവിലെ 9:00 മുതൽ 12:30 വരെ ഹൂസ്റ്റണിലെ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ദേവാലയത്തിൽ )16520…