മാത്യു പി. മാത്യൂസ് (സാബു – 50) ഡാളസിൽ അന്തരിച്ചു

ഡാളസ്: ചെങ്ങന്നൂർ ഇടയാറൻമുള പുതുപ്പള്ളിൽ വീട്ടിൽ പാസ്റ്റർ പി.എം. മാത്യു – സൂസമ്മ ദമ്പതികളുടെ മകൻ മാത്യു പി. മാത്യൂസ് (സാബു – 50) മാർച്ച് 5-ന് ഹൃദയാഘാതം മൂലം ഡാളസിൽ അന്തരിച്ചു.

ഇരുപതിൽപരം വർഷങ്ങളായി കുടുംബ സമേതം ഡാളസിൽ സ്ഥിരതാമസമാക്കിയിരുന്ന സാബു, റെസ്റ്ററേഷൻ ചർച്ച് ഓഫ് നോർത്ത് സെൻട്രൽ ടെക്സാസ് അംഗവും സഭയുടെ ഫെലോഷിപ്പ് വിഭാഗം ഡീക്കനും ആയി സേവനം ചെയ്ത് വന്നിരുന്നു. ജോലിയോടുള്ള ബന്ധത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വിവര സാങ്കേതികവിദ്യ വിഭാഗത്തിൽ ഉന്നത പദവി വഹിച്ചിരുന്ന സാബു FC കരോൾട്ടൺ സ്പോർട്സ് ക്ലബ്ബ് അംഗം എന്ന നിലയിൽ വിവിധ കായിക മത്സരങ്ങളിൽ പ്രാവീണ്യം ഉള്ള വ്യക്തിയായിരുന്നു. തൻ്റെ സ്വതസിദ്ധമായ സൗമ്യതയും, കരുതൽ മനോഭാവവും, പുഞ്ചിരിയും ഏവരേയും ആകർഷിക്കുന്നതായിരുന്നു.

കോന്നി സ്വദേശി ബിന്ദുവാണ് സഹധർമ്മിണി. സാബുവിന് രണ്ട് സഹോദരൻമാരും, ഒരു സഹോദരിയും ഉണ്ട്. പിതാവ് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ ചെങ്ങന്നൂർ സെൻ്ററിലെ ഒരു ശുശ്രൂഷകൻ ആണ്. ഭൗതിക സംസ്കാരം പിന്നീട് കേരളത്തിൽ വെച്ച് നടക്കും.

മക്കൾ: സാറാ, ഹന്നാ , ജോഷ്വ. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

Print Friendly, PDF & Email

Leave a Comment

More News