പി എ മാത്യു (അനിയൻ-75) നാട്ടിൽ നിര്യാതനായി

ഡാളസ്: റാന്നി മന്ദമരുതി പുളിയിലേത്ത് പരേതനായ ഗീവറുഗീസ് എബ്രഹാമിന്റെയും പരേതയായ വല്യത്ത്‌ അന്നമ്മ എബ്രഹാമിന്റെയും മകൻ പി എ മാത്യു (അനിയൻ-75) ഇന്ന് (3/7 /2024) നാട്ടിൽ നിര്യാതനായി. പരേതന്റെ ഭാര്യ റോസമ്മ മാത്യു വിളവിനാൽ കുടുംബാംഗമാണ്.

മക്കൾ:ബിന്ദു മാത്യു (Uk), ബിജു മാത്യു (ഡാളസ്), ബിനു മാത്യു (കാനഡ).

മരുമക്കൾ: ആഞ്ചലോ മാത്യൂസ്, പ്രദീക്ഷ മാത്യു & ഷൈനി ചാക്കോ.

കൊച്ചുമക്കൾ: ആരോൺ, ആഞ്ചലോ, സ്റ്റെഫിനി മാത്യു, സ്റ്റീവ് മാത്യു സ്നേഹ മാത്യു, ആൻഡ്രൂ ബിനു പരേതനായ എബ്രഹാം ബിനു.

പരേതൻ റാന്നിയിലെ ഒരു പ്രമുഖ രാഷ്രീയ പ്രവർത്തകനും നല്ലൊരു സംഘാടകനുമായിരുന്നു. മുൻ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തു അംഗവും ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമതി അംഗവുമായിരുന്നു.

വർഷത്തിലൊരിക്കൽ മക്കളെ സന്ദർശിക്കനെത്തുന്ന അനിയൻ ഡാളസിലെ മലയാളിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു.

ശവസംസ്‌കാരം മന്ദമരുതി ബെഥേൽ മാർത്തോമാ പളളിയിൽ വെച്ച് പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്: ബിജു പുളിയിലേത്ത് 1972 352 0504

Print Friendly, PDF & Email

Leave a Comment

More News