മതസംഘടനകൾ മാന്യത മറക്കാതിരിക്കണം: ബാബു ഇടവനക്കാട്

അമേരിക്കയിലേക്ക് മലയാളികൾ ഉപജീവനം തേടിയെത്തിയപ്പോൾ കൂടെകൂട്ടിയ മതവും ജാതിയും സഭകളും ഉപസഭകളുമൊക്കെകൂടി ഈ സ്വപ്നഭൂമിയുടെ സാമൂഹ്യ അന്തരീക്ഷത്തെ മലിനമാക്കാൻ തുടങ്ങിട്ട് വർഷങ്ങളേറെയായി. സാങ്കേതിക മികവും ശാസ്ത്രബോധവുമുള്ള ഇവിടെ വളരുന്ന അടുത്ത തലമുറയുടെ മുന്നിൽ സ്വയം അപഹാസ്യരാകുന്നത് എന്തുകൊണ്ടോ അവർ അറിയുന്നില്ല. കേരളത്തിൽ പോലും ജനപ്രീതി കുറഞ്ഞുകൊണ്ടിരിക്കുന്ന ധ്യാനം കൂടലും ശത്രു സംഹാരവും ആഭിചാര ക്രിയകളും ഏറ്റെടുത്തു പ്രചരിപ്പിക്കാൻ ചില ഗ്രൂപ്പുകൾ അമേരിക്കയിലും സജീവമായി പ്രവർത്തിച്ചുവരുന്നു. യാതൊരു അധികാരികതയുമില്ലാത്ത ചില സഭാ വിഭാഗങ്ങളും വൈദിക പാരമ്പര്യമോ മലയാള ഭൂമിയിൽ വേരുകളോ ഇല്ലാതെ അടുത്ത കാലത്തു പൊട്ടിമുളച്ച ചില വ്യാജ സന്യാസ ഗ്രൂപ്പുകളുമാണ് ഇതിന്റെ പ്രധാന പ്രായോജകർ. കാൽ നൂറ്റാണ്ടു പിന്നിട്ട ഒരു ഹൈന്ദവ സംഘടനയിൽ കൃത്യം നാലു വർഷം മുൻപ് നാളിതുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ കുറെയേറെ സ്‌പോൺസേർഡ് അംഗങ്ങളെ രജിസ്‌ട്രേഷൻ ഫീസും വിമാന ടിക്കറ്റും നൽകി എത്തിച്ചു സംഘടനയെ…

ത്രിമൂർത്തി കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത് (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഇന്ത്യ റഷ്യ ചൈന എന്നിവരുടെ ഒരു പുതിയ കൂട്ടുകെട്ട് രൂപപ്പെടുന്നതായി വാർത്തകൾ പുറത്തുവന്നുകൊടിരിക്കുന്നു. അമേരിക്ക തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ അല്ലെങ്കിൽ താരിഫ് ഏർപ്പെടുത്തിയത് മുതലാണ് ബ്രിങ്ക്സ് രാജ്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ മൂന്ന് രാജ്യങ്ങൾ തമ്മിൽ പുതിയ ഒരു കൂട്ടുകെട്ടിന് രൂപം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ രാജ്യങ്ങൾ പരസ്യമായി ഇതിനെകുറിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. ചൈനയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ്മ രൂപപ്പെടുന്നു എന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുയെന്നതാണ് ഇപ്പോൾ ഈ കുട്ടു കേട്ട് ചർച്ച ചെയ്യാൻ കാരണം. ഈ കുട്ടു കേട്ട് അമേരിക്കയുടെ ലോക ആധിപത്യം ഇല്ലാതാക്കാനാണെന്നും ആ സ്ഥാനത്തേയ്ക്ക് ഇവർക്ക് എത്തണണെന്നുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഈ കുട്ടകെട്ടിനെ പലരും അഛ്‌ചര്യത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് കാണുന്നത്. ഇന്ത്യയും ചൈനയും അയൽ രാജ്യങ്ങളെങ്കിലും എന്നും അതിർത്തി തർക്കത്തിൽ…

ഇന്ത്യയുടെ രക്ഷകർ കന്യാസ്ത്രീകൾ മാത്രമല്ല: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്‌കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂടെയല്ല നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഈ ആധുനിക യുഗത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണി പാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നു ചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു.…

നമ്മുടെ പുതിയ ക്രിമിനൽ നിയമങ്ങൾ (ഒരു അവലോകനം): അഡ്വ. സലിൽകുമാർ പി

I. ക്രിമിനിൽ നിയമങ്ങളുടെ ചരിത്രപരമായ മാറ്റം : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഏറ്റവും വലിയ ക്രിമിനൽ നിയമപരിഷ്കാരമാണ് 2023 ൽ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ്, 1860 (IPC), ക്രിമിനൽ നടപടിക്രമം കോഡ്, 1973 (CrPC), ഇന്ത്യൻ തെളിവ് നിയമം, 1872 (IEA) എന്നിവയെ മാറ്റി ഭാരതീയ ന്യായ സൻഹിത 2023 (BNS), ഭാരതീയ നാഗരിക സുരക്ഷാ സൻഹിത 2023 (BNSS), ഭാരതീയ സാക്ഷ്യ നിയമം 2023 (BSA) എന്നീ മൂന്ന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഇത് ബ്രിട്ടീഷ് കാലഘട്ടത്തെ നിയമങ്ങളിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളിലേക്ക് നീങ്ങുന്ന വലിയ നിയമപരമായ ചരിത്രമാറ്റമാണ്. അതിവേഗ വിചാരണ, സാക്ഷികൾക്കുള്ള സുരക്ഷ, ഡിജിറ്റൽ നടപടിക്രമങ്ങൾ, ദേശീയ സുരക്ഷ എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്. II. ഭാരതീയ ന്യായ സൻഹിത, 2023 (BNS) , ഇന്ത്യൻ ശിക്ഷാനിയമം എന്ന ക്രിമിനൽ നിയമത്തിന്റെ…

ആരാണ് യേശു ? (വിചിന്തനം): ജയൻ വർഗീസ്

രണ്ടായിരം സംവത്സരങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വർഗ്ഗത്തിന്റെ അധികാര നുകത്തിനടിയിൽ അടിമത്തം അനുഭവിച്ചിരുന്ന ദരിദ്രവാസികൾക്കിടയിൽ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇത് കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങൾ അദ്ദേഹത്തെ രക്ഷകൻ എന്ന് വിളിക്കുകയും ആ രക്ഷകൻ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാൾ മെച്ചപ്പെട്ട നാളെ എന്ന സ്വർഗ്ഗം സ്വപ്നം കാണുകയും ചെയ്തു. കരുതൽ എന്ന് അർത്ഥം വരുന്ന സ്നേഹത്തിന്റെ പ്രായോഗിക പരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്നിലങ്ങളിൽ നിന്ന് വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടി വയ്ക്കാതെയും സമൃദ്ധിയുടെ കതിർക്കുലകൾ കൊയ്തെടുക്കാനാകുമെന്ന് അദ്ദേഹം പറയുകയും പ്രവർത്തിക്കുകയും സ്വജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തപ്പോൾ പക്ഷിക്കൂട്ടങ്ങളെപ്പോലെ ജനം അദ്ദേഹത്തെ പിൻപറ്റി. തങ്ങളുടെ താവളങ്ങളിൽ നിന്ന് അടിമകൾ കൊഴിഞ്ഞു പോകുന്നതറിഞ്ഞ പുരോഹിത വർഗ്ഗം അധികാരികളുടെ ഒത്താശയോടെ അദ്ദേഹത്തെ ക്രൂരമായി വധിച്ചു – ഇതാണ് സംഭവിച്ചത്. താൻ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത യേശുവിനെ…

മുങ്ങുന്ന കേരളവും കപ്പിത്താനും; കുത്തഴിഞ്ഞ് വിദ്യാഭ്യാസ മേഖല!!!; സിസ്റ്റം ഇല്ലാത്ത ആരോഗ്യ മേഖല!!!

ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻപന്തിയിലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യം ഭയാനകമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഭാരതാംബ വിവാദത്തിന്റെ പേരിൽ കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായി. വിദ്യാർത്ഥികളുമായി പുലബന്ധം പോലുമില്ലാത്ത വിവാദത്തിൽ എസ്. എഫ്. ഐക്കാർ തിരുവനന്തപുരത്തെ സർവകലാശാല ആസ്ഥാനം യ്യേറി എല്ലാം അടിച്ചു തകർക്കുകയായിരുന്നു. നൂറ് കണക്കിനാളുകൾ വിദ്യാർത്ഥികൾ എന്ന പേരിൽ സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയപ്പോൾ പൊലീസ് നോക്കി നിന്നു. സമരം ചെയ്തവർ എല്ലാം വിദ്യാർത്ഥികളല്ലെന്ന് വൈസ് ചാൻസിലർ പറഞ്ഞതിൽ വാസ്തവമുണ്ട്. ഡിഗ്രി കോഴ്‌സിൽ പ്രവേശിച്ച് എസ്. എഫ്. ഐയ്ക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തും. മൂന്നാം വർഷം പാസാകാതെ മറ്റൊരു ഡിഗ്രി കോഴ്‌സിന് ചേരും. ഇങ്ങനെ രണ്ടും മൂന്നും തവണ അഡ്മിഷനെടുത്ത് സംഘടനാ പ്രവർത്തനവും ഗുണ്ടായിസവും കാണിക്കുന്നവരെ വിദ്യാർത്ഥികളെന്നു വിളിക്കാൻ കഴിയുമോ?. കേരളത്തിലെ കോളേജുകളിൽ പ്രൊഫഷണൽ ഡിഗ്രി…

ഡോ. എം. അനിരുദ്ധന്‍ – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര

ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്‍ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്‍റേയും പള്ളികളുടെ ബേസ്മെന്‍റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഷെറാട്ടണ്‍ സെന്‍ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്‍റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്…

‘ആശ്വാസകിരണം, ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടി’: ജെയിംസ് കൂടൽ

സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്‌നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്‌നേഹി, ഒടുവിൽ ഒരു നൊമ്പരമായി ഓർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേïി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…

രാജ്യസഭയ്ക്കും ഗവർണർമാർക്കും ശേഷം അടുത്തത് എന്ത്? (രാഷ്ട്രീയ ലേഖനം)

കേന്ദ്ര സർക്കാർ തീർപ്പാക്കാത്ത ജോലികൾ തീർപ്പാക്കുന്നതിൽ തിരക്കിലാണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുമ്പ് തന്നെ തീർപ്പാക്കാത്ത നിരവധി ജോലികൾ തീർപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യസഭയിൽ നാല് നാമനിർദ്ദേശം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിഞ്ഞുകിടന്നു, അതിൽ നാല് പേരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണക്കിലെടുത്ത് നാമനിർദ്ദേശങ്ങൾ നടത്തി. ഇതിന് തൊട്ടുപിന്നാലെ, ഹരിയാന, ഗോവ എന്നീ രണ്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഒരു പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ, കൂടുതൽ ഗവർണർമാരുടെയും ലെഫ്റ്റനന്റ് ഗവർണർമാരുടെയും സ്ഥാനങ്ങൾ മാറും. ഡൽഹി, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അതിനുശേഷം എന്ത്? അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമോ? മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്റെ മന്ത്രിസഭയിൽ വലിയ മാറ്റം വരുത്തുമെന്ന് പറയപ്പെടുന്നു.…

വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കാമോ? (നിയമ ലേഖനം): അഡ്വ. സലീൽ കുമാർ പി

(കേരള ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമപരമായ വിശകലനം) അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ, അത് ഒരു ക്രിമിനൽ കുറ്റമാണോ ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചർച്ചയാണിത്. കേരളത്തിലെ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകൾ നൽകാനുള്ള അവകാശമുണ്ടെന്ന്  2024-25 കാലയളവിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവർ ഈ വിഷയത്തിൽ അദ്ധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവർക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു. I. മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം : ഈ വിഷയത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ 2024 ലെ വിധികൾ ഇവ വ്യക്തമായി വരച്ച് കാട്ടുന്നുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീൻ 2024-ൽ പരമ്പരയായി നൽകിയ നിരവധി വിധികളിൽ, അദ്ധ്യാപകരാൽ വിദ്യാർത്ഥികളുടെ നന്മ ലാക്കാക്കി, എന്നാൽ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ…