പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ കേരളം ആര് പിടിച്ചെടുക്കും? (രാഷ്ട്രീയ അവലോകനം): എ.സി.ജോര്‍ജ്

കേരള നാടും തൊടിയും പ്രകൃതിയും സൂര്യതാപത്താല്‍ ചുട്ടുപൊള്ളുമ്പോള്‍ കേരള രാഷ്ട്രീയ തെരഞ്ഞെടുപ്പ് ഗോദയില്‍ പതിവുപോലെ മുഖ്യമായി മൂന്ന് രാഷ്ട്രീയ മുന്നണികള്‍ അരയും തലയും മുറുക്കി കൊമ്പുകോര്‍ക്കുകയാണ്. ഉഗ്രതാപത്താല്‍ പൊടിപടലങ്ങള്‍ പാറുന്ന അന്തരീക്ഷത്തില്‍ മൂന്നു മുന്നണികളുടെയും കൊടികള്‍ കൈകളിലേന്തി, തൊണ്ട തൊരപ്പന്‍ മുദ്രാവാക്യങ്ങളുമായി, ചില രാഷ്ട്രീയ പാരഡി ഗാനങ്ങളുമായി കേരള തെരുവോരങ്ങളില്‍ ഉറഞ്ഞു തുള്ളുകയാണ് രാഷ്ട്രീയ മുന്നണി പിന്നണി പോരാളികള്‍. ഗള്‍ഫ് യുദ്ധം കാരണം പാചക വാതകത്തിനു തീപിടിച്ച വില ആയതിനാല്‍ പൊറോട്ടയും ചിക്കനും ലഭ്യമല്ലാത്തതിനാല്‍ കൂലിക്ക് എടുത്ത മുദ്രാവാക്യവിളിതൊഴിലാളികള്‍ക്ക് വിറകില്‍ അടുപ്പു കത്തിച്ചെടുത്തു പാകം ചെയ്ത ചോറും സാമ്പാറും വിളമ്പേണ്ടിവന്ന ഗതികേട് എവിടെയും കാണാം. അതുപോലെതന്നെ പൊരിഞ്ഞ യുദ്ധമൂലം ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ താറുമാറായതിനാല്‍ ഗള്‍ഫ് യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യമേഖലകളില്‍ നിന്ന് ഇലക്ഷന്‍ പ്രചാരണത്തിനും, വോട്ടിങ്ങിനും എത്തേണ്ട വിദേശ മലയാളികളുടെ എണ്ണവും ഇപ്രാവശ്യം വളരെ…

ചുളിവുകളും മങ്ങലും കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മത്തിന് വീട്ടിൽ തന്നെ 5 തരം പ്രകൃതിദത്ത ഫേസ് സെറം ഉണ്ടാക്കാം

പൊടി, സമ്മർദ്ദം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം ചർമ്മത്തിന്റെ തിളക്കം കുറയ്ക്കും. വിലകൂടിയ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം, തേൻ, കറ്റാർ വാഴ, മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ച ഫേസ് സെറം സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ശരിയായ ചർമ്മ സംരക്ഷണം നിലനിർത്തുക എന്നത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. തിരക്കേറിയ ഒരു ദിവസം, പൊടി, തീവ്രമായ സൂര്യപ്രകാശം, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയുടെ ഫലങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് മുഖത്താണ്. ക്രമേണ, ചർമ്മത്തിന്റെ തിളക്കം മങ്ങാൻ തുടങ്ങുന്നു, മുഖം ക്ഷീണിതവും നിർജീവവുമായി കാണപ്പെടാൻ തുടങ്ങുന്നു. അകാല ചുളിവുകൾ, പിഗ്മെന്റേഷൻ, മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ പലരും നേരിടുന്നു. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ, ആളുകൾ വിപണിയിൽ ലഭ്യമായ വിലകൂടിയ സെറമുകളും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നു. എന്നാല്‍, ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ എല്ലാവരുടെയും ചർമ്മത്തിന്…

മാർച്ചിലെ സീസണൽ മാറ്റങ്ങൾ: ഒരു ആയുർവേദ ഫെർട്ടിലിറ്റി ഡോക്ടറുടെ വീക്ഷണം

കാലാവസ്ഥയുടെ കാഴ്ചപ്പാടിൽ മാറ്റം വരുന്ന മാസമാണ് മാർച്ച്, അവിടെ ശൈത്യകാലം അവസാനിക്കുകയും വേനൽക്കാലം അതിന്റെ അടയാളങ്ങൾ കാണിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങളുടെ ശരീര താളം ദോഷങ്ങളോടും പരിസ്ഥിതിയോടും യോജിക്കുന്നതിനാൽ ഈ പരിവർത്തന ഘട്ടത്തെ നേരിടാൻ നിങ്ങൾ മാനസികമായും ശാരീരികമായും വൈകാരികമായും തയ്യാറാകണമെന്ന് വിദഗ്ധർ പറയുന്നു. ഈ മാസം ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ആയുർവേദ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ചഞ്ചൽ ശർമ പറയുന്നു. കാലാവസ്ഥയിലെ മാറ്റം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആയുർവേദമനുസരിച്ച് മാർച്ച് മാസമാണ് വസന്തകാലം. കടുത്ത തണുപ്പും കനത്ത ഭക്ഷണവും കാരണം നിങ്ങളുടെ ശരീരം കഫവുമായി പൊരുത്തപ്പെടുന്ന സമയമാണ് ശൈത്യകാലം. സാധാരണയായി ആളുകൾ ശൈത്യകാലത്ത് മടിയന്മാരാകുകയും ഈ ഉദാസീനമായ ജീവിതശൈലി പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. മാർച്ച് മാസത്തിൽ, താപനില ഉയരുകയും നിങ്ങളുടെ ശരീരത്തിലെ കഫം ഉരുകാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് അലർജി,…

സിംസൺ കളത്തറ (അനുസ്മരണം): എ.സി. ജോർജ്

സിംസൺ കളത്തറ വൈക്കത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ 12.15.1940ൽ ജനനം, അമേരിക്കയിലെ വൈറ്റ്പ്ലെയിൻസിൽ 03.14.2026ൽ മരണം. ഏതാണ്ട് 85, വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ വേർപാട് സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെ മറ്റ് അനവധി മലയാളികളെയും കണ്ണീരിലാഴ്ത്തി. സംഭവബഹുലമായുള്ള അദ്ദേഹത്തിൻറെ ജീവിതം, പ്രത്യേകിച്ച് ഇവിടത്തെ അനവധി മലയാളികൾക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ റസ്റ്റോറൻറ് സ്ഥാപനം വഴി അനവധി പേർക്ക് പല ഘട്ടങ്ങളിലായി അദ്ദേഹം തൊഴിൽ നൽകിയിട്ടുണ്ട്. ദശാബ്ദങ്ങളോളം ഹോട്ടൽ റസ്റ്റോറൻറ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണ സംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു ആദ്യകാല സംരംഭകനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ- റോക്ക് ലാൻഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനായി1968ൽ സിംസൺ കളത്തറ ന്യൂയോർക്കിൽ എത്തി. അന്നിവിടെ മലയാളികൾ തീരെ കുറവായിരുന്നു. പരിമിതമായി…

സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല: കാരൂർ സോമൻ (ചാരുംമൂടൻ)

കാടു കയറുന്ന ഭാവന പോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ളത്തര ഹൃദയ സംവേദനത്തിൽ ഏർപ്പെട്ടിരിക്കയാണ് മുൻ മന്ത്രി ജി. സുധാകരൻ. കൃത്രിമകാവ്യ ഭാഷയും എ.ഐ ഉപകരണത്തിലൂടെ കഥ, കവിത, നോവലുകൾ വരെ ഉല്പാദിപ്പിച്ചു് എഴുത്തുകാർ പെറ്റു പെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആർക്കും അടിമയാകാൻ തയ്യാറല്ല. കഴിഞ്ഞുപോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നു വിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവർ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാൻ എല്ലാ കാലത്തും അടിമകൾക്ക് സാധ്യമല്ല. അടിമകളും ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തിൽ പുതുമയുള്ളതുമല്ല. എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങൾ കൊടുക്കുന്നവർ ഒരു ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്, സ്വന്തം ധാർമ്മികബോധത്തെ വികലമായ രാഷ്ട്രീയക്കാർക്ക് വിരുന്നൂട്ട് നടത്തരുത്. ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകർ പടുത്തുയർത്തിയ അതിമഹനീയമായ ആദർശ…

“ആരാധനാലയങ്ങൾ വളരുമ്പോൾ… കരുണയും വിശ്വാസവും കുറയുന്നോ?”: ജെയിംസ് കൂടൽ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത ഒരു മാറ്റം. അപ്രതീക്ഷിതമായ മാറ്റം. പതുക്കെ, പതുക്കെ… പക്ഷേ ആഴത്തിൽ. യുവാക്കൾ വലിയ തോതിൽ വിദേശരാജ്യങ്ങളിലേക്ക് യാത്രതിരിക്കുന്നു. പഠനത്തിനും ജോലിക്കും ഭാവിക്കും വേണ്ടി അവർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പുറപ്പെടുന്നത്. അവരുടെ യാത്രകൾ വിജയത്തിന്റെ കഥകളായിരിക്കാം. എന്നാൽ ആ യാത്രകളുടെ പിന്നിൽ കേരളത്തിലെ വീടുകളിൽ പതിയുന്നത് ഒരു പുതിയ നിശ്ശബ്ദതയാണ്. വീടുകളിൽ മാതാപിതാക്കൾ മാത്രം. ഒറ്റപ്പെടലിൻ്റെ വേദന അവർക്കുണ്ട്. ഗ്രാമങ്ങളിൽ വയോധികരുടെ സാന്നിധ്യം വർധിക്കുന്നു. വൃദ്ധസദനങ്ങൾ നിറയുന്നു. കേരളം പതുക്കെ ഒരു പുതിയ സാമൂഹിക യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം മറ്റൊരു സത്യവും സമൂഹത്തിന്റെ മുന്നിൽ ഉയരുന്നു. ദീർഘകാല രോഗങ്ങൾ വർധിക്കുന്നു. കാൻസർ രോഗികളുടെ എണ്ണം ഉയരുന്നു. വൃക്കരോഗം ബാധിച്ചവർക്കുള്ള ഡയാലിസിസ് കേന്ദ്രങ്ങളിൽ നീളുന്ന നിരകൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളെ…

കേരള ബി ജെ പി – ഭാരതീയ ജന്‍ സംഘ് മുതൽ 2026 വരെ: ജയശങ്കർ പിള്ള

സംഘടനാ വളർച്ച, സമരങ്ങൾ, തിരഞ്ഞെടുപ്പ് മുന്നേറ്റം, വികസന രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു അവലോകനം 1. ജന്‍ സംഘില്‍ നിന്ന് ബി ജെ പിയിലേക്ക് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദു സാംസ്കാരിക ദേശീയതയെ ആധാരമാക്കി പ്രവർത്തിച്ച രാഷ്ട്രീയ സംഘടനയായ ഭാരതീയ ജന്‍ സംഘ് 1951-ൽ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്തിൽ സ്ഥാപിതമായി. ആർഷ ഭാരത സംസ്കാരത്തിലൂന്നി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ സാമൂഹിക ഉയർച്ചയിലേക്ക് ഭാരതത്തെ നയിക്കുക എന്ന പരമമായ ലക്ഷ്യമാണ് ഭാരതീയ ജന്‍ സംഘ് ലക്ഷ്യമിട്ടത്. വടക്കേ ഇന്ത്യയെ അപേക്ഷിച്ച്, കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം വളരെ പരിമിതമായിരുന്നുവെങ്കിലും ആശയപരമായ ഒരു രാഷ്ട്രീയധാരയായി അത് നിലവിൽ വരികയും, പല പ്രമുഖ ചിന്തകരും, രാഷ്ട്രീയ പ്രവർത്തകരും ജന്‍ സംഘിന്റെ ചിന്താധാരയിലേക്കും, പ്രവർത്തനങ്ങളിലേക്കും കടന്നു വന്നു. 1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം (1975–1977) കഴിഞ്ഞ് ഇന്ത്യയിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പിന്നീട്…

അങ്കത്തിനൊരുങ്ങി കേരളം (ലേഖനം): ജയശങ്കർ പിള്ള, ടൊറന്റോ (കാനഡ)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം. കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം. കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ…

“മിന്നലേ…. അടി മിന്നലേ….” (ലേഖനം): രാജു മൈലപ്ര

(ഒരു രഹസ്യം: കേരള സര്‍ക്കാര്‍ ‘മിന്നല്‍ മാജിക്’ എന്ന പേരില്‍ ഒരു മുന്തിയ ഇനം ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അതിന്റെ ലഹരിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എഴുതിയതാണീ കുറിപ്പ്. എന്നാല്‍, ഒട്ടും നിനച്ചിരിക്കാതെ സര്‍ക്കാര്‍ സംവിധാനത്തില്‍, ‘വീണ, വീണാ’ എന്ന പേരില്‍ ഒരു ആക്‌ഷന്‍ ത്രില്ലര്‍ ഇറക്കി കളം നിറച്ചപ്പോള്‍, ഞാനീ കുറിപ്പ് നാലായി മടക്കി പോക്കറ്റിലിട്ടു. വലിയ വലിയ വാര്‍ത്തകള്‍ക്കിടയില്‍ ഈ ചെറിയ കുറിപ്പിനു എന്തു പ്രസക്തി? ഒരു ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം വെറും രണ്ടു ദിവസം കൊണ്ട് ‘നൂറു കോടി ക്ലബി’ ലെത്തുന്നതുപോലെ ‘വീണ-വീണയും’ ബോക്‌സോഫീസില്‍ വന്‍ വിജയം നേടി). ചില ‘പഴയ’ പരിചയക്കാര്‍ വല്ലപ്പോഴുമൊരിക്കല്‍ കാണുമ്പോള്‍ ‘ഈയിടെയായി ഒന്നും എഴുതാറില്ലേ?’ എന്നു ചോദിക്കാറുണ്ട്. ‘ഞാന്‍ എഴുതാറുണ്ട് – പക്ഷേ ആരും വായിക്കുന്നില്ല’ എന്നു പറയണമെന്നു തോന്നുമെങ്കിലും, ഒരു വിളറിയ…

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ: പി.പി. ചെറിയാൻ

ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന്  തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ വരികൾ മരണത്തിന്റെ അനിവാര്യതയെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ നശ്വരതയെയും കൂടെയാണ് ഓർമ്മിപ്പിക്കുന്നത്. ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം വെറും ഓർമ്മയായി മാറുന്നത് താങ്ങാനാവാത്ത ആഘാതമാണ്. മരണം പ്രകൃതിനിയമമാണ്; അവിടെ മനുഷ്യൻ നിസ്സഹായനാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ഭീകരമാണെങ്കിലും, അതിനേക്കാൾ വേദനിപ്പിക്കുന്ന മറ്റൊരു ‘അദൃശ്യമാകൽ’ ഇന്ന് നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്നു. അത്…