സിറോ മലബാർ സഭയുടെ നിർണ്ണായകമായ ജൂലൈ മൂന്ന് (ലേഖനം): ബ്ലെസ്സണ്‍ ഹ്യൂസ്റ്റന്‍

ജൂലൈ മൂന്നിനു ശേഷം സിറോ മലബാര്‍ സഭയില്‍ എന്ത്‌ സംഭവിക്കുമെന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. സഭയില്‍ പൊട്ടിത്തെറി ഉണ്ടാകുമോ അതോ സിനഡിന്റെ കല്പന നടപ്പാക്കികൊണ്ട്‌ എറണാകുളം അങ്കമാലി അതിരൂപത കീഴടങ്ങുമോ. ഒരു പ്രവചനത്തിനതീതമെന്നു തന്നെ പറയാം. കാരണം, അത്രമേല്‍ ഗുരുതരവും സങ്കീര്‍ണ്ണവുമാണ്‌ ഈ വിഷയം. സിറോ മലബാര്‍ സഭയില്‍ എന്നല്ല ആഗോള കത്തോലിക്കാ സഭയില്‍ പോലും ഈയടുത്ത കാലത്ത്‌ ഇത്രയധികം സങ്കീര്‍ണ്ണമായ ഒരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. പരിഹരിക്കപ്പെടാത്തത്ര സങ്കിര്‍ണ്ണമായ ഒരു പ്രശ്‌നമായി ഇന്നത്‌ മാറിക്കഴിഞ്ഞു. അതിനു കാരണം ആരാണ്‌? സഭാ നേതൃത്വമാണെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പറയുന്നതെങ്കില്‍, സഭയെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ വിശ്വാസികളെ എതിര്‍പ്പിന്റെ വഴിയില്‍ തിരിച്ചുവിടുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക് കരണമെന്നതാണ്‌ സിനഡ്‌ വ്യക്തമാക്കുന്നത്‌. ചുരുക്കത്തില്‍ ആര്‍ക്കുമറിയില്ല എവിടെയാണ്‌ പ്രശ്നത്തിന്റെ തുടക്കമെന്ന്. പ്രശ്നം തുടങ്ങിയത്‌ ആരാണെന്ന്‌ അറിയില്ലെങ്കിലും പ്രശ്നമെന്തെന്ന് സഭയില്‍ മാത്രമല്ല സഭക്കു പുറത്തുള്ളവര്‍ക്കുമിപ്പോള്‍ കാണാപ്പാഠമാണ്‌. എന്തായാലും ഇന്നത്‌…

വെറും വെറുതെ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

പണ്ടൊക്കെ ചില ഡോഗ്സ്‌ മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന്‌ കറങ്ങി അടിച്ചു പോരാന്‍. ഇടയ്ക്ക്‌ മീന്‍ ചന്തയിലും, ഇറച്ചികടയിലും ഒന്ന്‌ തല കാണിക്കും. ഒരു മീന്തലയോ, എല്ലിന്‍കഷണമോ കിട്ടിയാല്‍ കിട്ടി, അത്ര തന്നെ ! ‘പട്ടിക്ക്‌ ഒരു ജോലിയും ഇല്ല, നില്‍ക്കാന്‍ ഒട്ടും നേരവും ഇല്ല’ എന്ന്‌ പറഞ്ഞതുപോലെയാണ്‌ ചില സ്വയം പ്രഖ്യാപിത ‘അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍, ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്‌, അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനം വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന്‌ അദ്ദേഹം ഉറപ്പു നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സായൂജ്യമടയുന്നത്‌. ലോക കേരള സഭ്യില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷന്‍സിന്റെ വിവരങ്ങളാണ്‌ ചേര്‍ക്കുന്നത്‌. തിരിച്ചുവരുമ്പോള്‍ എല്ലാത്തിന്റെയും അണ്ണാക്കില്‍ പഴം തിരുകി വെച്ചിരിക്കുകയാണ്‌. ഒന്നിനും മിണ്ടാട്ടമില്ല.…

ദൈവം അയച്ച പോലെ ഒരാൾ വന്നു ! ( ഭാഗം 3): ജയന്‍ വര്‍ഗീസ്

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിലേക്ക് ഞാനെഴുതിയ ‘ അശനി ‘ എന്ന നാടകം തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ പോൾ കോട്ടിൽ സംവിധാനം നിർവഹിച്ച ഈ നാടകത്തിൽ രണ്ടാണും, ഒരു പെണ്ണുമായി മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളു. ആൺ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻതെരഞ്ഞെടുത്തത് കോർമലയിൽ നിന്നുള്ള പോൾ കൊട്ടിലും, ജോസ് അരീക്കാടനുമായിരുന്നു. കരിഞ്ഞുതുളഞ്ഞ അൽപ്പ വസ്ത്ര ധാരിയായ നായിക ‘ മനീഷ’ യെ അവതരിപ്പിക്കാൻ തയ്യാറായി വന്നത് എറണാകുളംജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കടവൂർ സ്വദേശിനിയായ ട്രീസ എന്ന് പേരുള്ള യുവതിയായിരുന്നു. നാടക പ്രവർത്തകനായ ഭർത്താവിനോടൊപ്പം ഒരു അമേച്വർ നാടക നടിയായി അറിയപ്പെട്ടിരുന്ന ട്രീസ ഒരുകഴിവുറ്റ സുന്ദരിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾ ഒന്നും…

സ്മൃതി വയനാട് വിളിക്കുന്നു (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി അധികാരത്തിൽ രണ്ടാം പ്രാവശ്യവും നരേന്ദ്രമോദി സർക്കാർ എത്തിയപ്പോൾ ബി ജെ പി യുടെ 303 എം പി മാരിൽ ഏറ്റവും താര പ്രഭയോട് പാർലമെന്റിൽ പ്രവേശിച്ചത് ഉത്തർപ്രദേശിലെ അമേടി മണ്ഡലത്തിൽ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ്. . 2003 ൽ ബി ജെ പി അംഗത്വം എടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സ്മൃതി ബി ജെ പി യുടെ പോഷക സംഘടന ആയ മഹിളാമോർച്ചയിൽ ഉൾപ്പെടെ നേതൃനിരയിലേക്ക് ഉയർന്നു. . 2011 മുതൽ രാജ്യസഭ മെമ്പർ ആയ സ്‌മൃതിയെ ആണ് ബി ജെ പി നേതൃത്വം 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുവാൻ അമേടിയിൽ നിയോഗിച്ചത്. . ബി ജെ പി യുടെ കണക്കുകൂട്ടലുകൾ ശരി വയ്ക്കുന്നതായിരുന്നു സ്‌മൃതിയുടെ…

നിങ്ങൾ ഒരു അമ്മയാകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യോഗാസനത്തിൽ നിന്ന് പ്രയോജനം ലഭിക്കും: ഡോ. ചഞ്ചൽ ശർമ

അമ്മയാകുന്നതിന്റെ മനോഹരമായ അനുഭവം ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്, എന്നാൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം, പല സ്ത്രീകൾക്കും ഈ സന്തോഷം നഷ്ടപ്പെടുന്നു അല്ലെങ്കിൽ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിൽ വളരെ സങ്കീർണ്ണമായ പാതകളിലൂടെ കടന്നുപോകുന്നതിലൂടെ ധൈര്യം നഷ്ടപ്പെടുന്നു. നിങ്ങൾ ഇന്ത്യൻ സമൂഹത്തെക്കുറിച്ചോ പാശ്ചാത്യ സമൂഹത്തെക്കുറിച്ചോ സംസാരിച്ചാലും കുട്ടികളുടെ കാര്യത്തിൽ ആളുകളുടെ സംവേദനക്ഷമത വർദ്ധിക്കുന്നു. ഓരോ ദമ്പതികളും സ്വന്തം ജൈവിക കുഞ്ഞിനെ നേടാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു, അതിനാൽ കൃത്രിമ രീതികൾ സ്വീകരിക്കുന്നതിന് മുമ്പ്, അല്ലെങ്കിൽ ദത്തെടുക്കുന്നതിന് മുമ്പ്, അവർ സ്വന്തമായി ഒരു കുട്ടി ഉണ്ടാകാൻ കഴിയുന്നത്ര ശ്രമിക്കുന്നു. ചില ആളുകൾക്ക് ഉടൻ വിജയം ലഭിക്കുന്നു, എന്നാൽ ചില ആളുകൾക്ക് ആശുപത്രികൾ സന്ദർശിക്കുകയും സമൂഹത്തിന്റെ പരിഹാസങ്ങൾ കേൾക്കുകയും ചെയ്യേണ്ടിവരുന്നു, അതിനാൽ അവരുടെ സമ്മർദ്ദം അനുദിനം വർദ്ധിക്കുന്നു. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുമായുള്ള സംഭാഷണത്തിൽ,…

ദൈവം അയച്ച പോലെ ഒരാൾ വന്നു ! (ഭാഗം രണ്ട്): ജയന്‍ വര്‍ഗീസ്

(CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ചരിത്രവും സത്യങ്ങളും) രക്ഷാധികാരി എന്ന നിലയിൽ ജ്വാലയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുവാൻ എനിക്ക്അവസരം കിട്ടി. ധാരാളം ചെറുപ്പക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഞങ്ങൾക്കൊപ്പംഉണ്ടായിരുന്നു. അതിൽ വിദ്യാർത്ഥികളായിരുന്നു കൂടുതലും. അംഗങ്ങളിൽ സംഗീത വാസനയുള്ളവർക്ക്പരിശീലനം നേടുന്നതിനായി ഹാർമോണിയം ഉൾപ്പടെയുള്ള ചില സംഗീത ഉപകരണങ്ങൾ ഞങ്ങൾ വാങ്ങി. അംഗങ്ങളിൽ നിന്നു പത്തു രൂപാ വീതം പിരിച്ചുകൊണ്ട് ഒരു ലൈബറി ആരംഭിച്ചു. രക്ഷാധികാരി എന്ന നിലയിൽഞാൻ അൽപ്പം കൂടുതൽ മുടക്കി. വർഷങ്ങളായി ഞങ്ങളുടെയും അയൽ ഗ്രാമങ്ങളിലെയും വീടുകളിൽ പൊടിപിടിച്ചു കിടന്ന വളരെയേറെ പുസ്തകങ്ങൾ കണ്ടെത്തി ശേഖരിച്ചു. ആയിരത്തിലധികം പുതിയ പുസ്തകങ്ങൾവാങ്ങിച്ചു. ഞങ്ങളുടെ കടയുള്ള കെട്ടിടത്തിന്റെ മച്ചിൻ പുറം നിസ്സാരമായ ഒരു വാടകക്ക് കിട്ടി. തഴപ്പായകൾനിരത്തി അതിലാണ് പുസ്തകങ്ങൾ നിരത്തിയും,…

അന്യഗ്രഹ ജീവികൾ അവിടെയുണ്ട് ! (ലേഖനം): സന്തോഷ് പിള്ള

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് എന്ന സ്ഥാപനം 42000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നു. ഇത്രയൂം ഉപഗ്രഹങ്ങൾ ശൂന്യാകാശത്ത്, ഭൂമിയിൽ നിന്നും നിശ്ചിത അകലത്തിൽ സ്ഥാപിച്ചു കഴിഞ്ഞാൽ, ഭൂമിക്കു ചുറ്റും ഒരു വലയം സൃഷ്ടിക്കുകയും, അതിലൂടെ ഭൂമിയുടെ ഏതുഭാഗത്തുനിന്നും മനുഷ്യർക്ക് അതിവേഗത്തിൽ ആശയ വിനിമയം നടത്തുവാൻ സാധിക്കുകയും ചെയ്യും. ഏറ്റവും വേഗത്തിൽ ആശയ വിനിമയം നടത്തുന്ന “ഫൈബർ ഒപ്റ്റിക്” നെറ്റ് വർക്കിനെക്കാൾ വേഗതയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപെടാമെന്നാണ് , ഇലോൺ മസ്കിന്റെ തന്നെ സ്ഥാപനമായ സ്റ്റാർ ലിങ്ക് ഗ്ലോബൽ കണക്റ്റിവിറ്റി അവകാശപ്പെടുന്നത്. ഇതുപോലെ, സൂര്യനിൽ നിന്നും ഭൂമിയിലേക്ക് വരുന്ന ഊർജ്ജം, മുഴുവനും പിടിച്ചെടുക്കുവാൻ സാധിക്കുന്ന ഉപഗ്രഹങ്ങളുടെ ഒരു വലയം ഭൂമിക്ക് ചുറ്റും സ്ഥാപിച്ച്, മനുഷ്യന് ഉപയോഗപ്രദമാകുന്ന രീതിയിൽ ഊർജമാറ്റം നടത്തി ഭൂമിയിലെ എല്ലാസ്ഥലത്തും എത്തിക്കുവാൻ സാധിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു! പാഴായി പോകുന്ന സൗരോർജ്ജം മാനവരാശിയുടെ പ്രമുഖ…

ജോർജ്‌കുട്ടി c/o ജോർജ്‌കുട്ടി ‌(ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ബി ബി സി യുടെയും അൽ ജസീറായുടെയും എൻ ഡി ടി വി യുടെയും മോഡലിൽ ഏതാണ്ട് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക്‌ മുൻപ് ആരംഭിച്ച ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ന്യൂസ്‌ അവർ എന്ന പേരിൽ വൈകിട്ടത്തെ അന്തി ചർച്ച തുടങ്ങുകയും ഏറെ താമസിയാതെ തുടങ്ങിയ ഇന്ത്യാവിഷൻ ചാനലിൽ ന്യൂസ്‌ നൈറ്റ്‌ എം വി നികേഷ്കുമാറും ചന്ദ്രശേഖരനും കൂടി രാത്രി ഒൻപതു മണിക്ക് അവതരിപ്പിക്കുകയും ചെയ്തപ്പോൾ യൂ ഡി എഫ് നെയും എൽ ഡി ഫ് നെയും പ്രധിനിതീകരിച്ചു എത്തിയ ചില പാനലിസ്റ്റുകൾ ചാനൽ ചർച്ചയുടെ മര്യാദ പാലിക്കാതെ ആക്രോശിക്കുകയും അട്ടഹസിക്കുകയും ചെയ്യുമ്പോൾ അന്നും ഇന്നും യാതൊരു പ്രകോപനവും ഉൾക്കൊള്ളാതെ ചിരിക്കുന്ന മുഖവുമായി പറയാനുള്ളത് കൃത്യമായ പോയിന്റിൽ ഊന്നി സംസാരിക്കുന്ന ബി ജെ പി നേതാവാണ് നാട്ടുകാരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സ്നേഹത്തോടെ ജോർജ്കുട്ടി എന്നു വിളിക്കുന്ന നിയുക്ത കേന്ദ്ര…

വീണ്ടും ചില കൃഷി വിശേഷങ്ങള്‍ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കാര്‍ഷിക മേഖലയിലും ഞാനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന്‌ പലതവണ തെളിയിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം തന്നെയാണ്‌ എന്റെ ഭാര്യക്കും. അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലേക്ക് കഴിഞ്ഞ വര്‍ഷം കിടക്കയുമെടുത്തു നടന്നപ്പോള്‍, വാടിത്തുടങ്ങിയ എന്റെ കാര്‍ഷിക മോഹങ്ങള്‍ വീണ്ടും പൂവണിഞ്ഞു. പോയ വര്‍ഷത്തെ കൃഷി എന്റെ ആഗ്രഹത്തോളം വളര്‍ന്നില്ലെങ്കിലും, അതു കാലം തെറ്റിയ കന്നി സംരംഭമായതുകൊണ്ട്‌ എനിക്കു വലിയ നിരാശ തോന്നിയില്ല. ശുഭപ്രതീക്ഷയോടെ വിത്തും കൈക്കോട്ടും ഞാന്‍ വീണ്ടും കൈയിലെടുത്തു. ജനുവരി മാസത്തില്‍ തന്നെ ഞാന്‍ നിലമൊരുക്കി. വിദഗ്ധരായ മലയാളി കര്‍ഷകരില്‍ നിന്നും ആവശ്യത്തിനുള്ള വിത്തുകളും, ആവശ്യത്തിലേറെ ഉപദേശങ്ങളും കിട്ടി. ഒരു ചാന്‍സ്‌ എടുക്കണ്ട എന്നു കരുതി, ‘പ്ലാന്‍ ബി’ പ്രകാരം ന്യൂയോര്‍ക്കിലും, ഹ്യൂസ്റ്റണിലുമുള്ള എന്റെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ പാവയ്ക്കാ, പടവലങ്ങ, വെണ്ടയ്ക്കാ തുടങ്ങിയവയുടെ നാടന്‍ വിത്തുകളും തപാല്‍ മാര്‍ഗം വരുത്തി. “നമ്മളു കൊയ്യും…

സ്ത്രീകളിൽ അതിവേഗം വർദ്ധിച്ചുവരുന്ന ഈ രോഗം വന്ധ്യതയ്ക്ക് കാരണമാകും; ജീവിതശൈലി മാറ്റം ആവശ്യമാണ്: ഡോ. ചഞ്ചൽ ശർമ്മ

2022 മെയ് മാസത്തിൽ യുണിസെഫിന്റെ ഒരു റിപ്പോർട്ട് എല്ലാവരെയും ഞെട്ടിച്ചു. ആ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും സ്ത്രീകൾക്കിടയിൽ പിസിഒഡി പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലവാരം വളരെയധികം വർദ്ധിച്ചതിനാൽ ഇപ്പോൾ അത് അവഗണിക്കാനാവില്ല. ഈ രണ്ട് മേഖലകളിലും, ഏകദേശം 9.13% സ്ത്രീകൾക്ക് പിസിഒഎസ് ബാധിക്കുകയും 22% സ്ത്രീകൾക്ക് പിസിഒഡി ബാധിക്കുകയും ചെയ്യുന്നു. ആളുകൾ തമ്മിൽ ആർത്തവത്തെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യാത്ത ഇന്ത്യയിൽ, ഇപ്പോൾ സ്ത്രീകളുടെ ആർത്തവ ആരോഗ്യ പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ഇക്കാലത്ത്, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം, മിക്കവാറും എല്ലാ വീടുകളിലും ചില സ്ത്രീകൾ പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. ഈ രോഗം ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്നില്ല എന്നതാണ് അതിശയകരമായ കാര്യം, എന്നാൽ ഇത് ചെറുപ്പക്കാർ മുതൽ 30…