ഡാളസ്: അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു. 2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിൻ്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാര്‍ക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍…
Category: LITERATURE & ART
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ ഹ്യൂസ്റ്റൻ സമ്മേളനം ശ്രദ്ധേയമായി
ഹ്യൂസ്റ്റൻ: ഡാളസിൽ നിന്നെത്തിയ ലാനാ പ്രവർത്തകർക്ക് ഹ്യൂസ്റ്റനിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റെസ്റ്റോറണ്ടു ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി. ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന, ലാനയുടെ മുൻ ഭാരവാഹിയും, പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ, സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ. മുൻ ലാനാ പ്രസിഡൻറ്. ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി.ജോർജ് സ്വാഗത പ്രസംഗം നടത്തി, സന്നിഹിതരായവരെ പരിചയപ്പെടുത്തി. ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളം സൊസൈറ്റി പ്രവർത്തകരും, കേരള റൈറ്റേഴ്സ് ഫോറം, പ്രവർത്തകരും, മറ്റ് ഭാഷാ സ്നേഹികളും യോഗത്തിൽ പങ്കെടുത്തു. ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉൽഘാടന പ്രസംഗത്തിൽ ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനിൽപ്പിനും ഉന്നതിക്കും വളർച്ചയ്ക്കും ലാനാ ചെയ്തുവരുന്ന പദ്ധതികളെയും സേവനങ്ങളെയും ഹ്രസ്വമായി വിവരിച്ചു.…
നോവലിസ്റ്റ് എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; മാർച്ച് 31 ന് ഡൽഹിയിൽ അവാര്‍ഡ് സമ്മാനിക്കും
ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരന് 2025 ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് 31 ന് ഡൽഹിയിൽ സമ്മാനിക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് 24 ഭാഷകളിലെ വിവിധ സാഹിത്യകൃതികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുന്നത് നേരത്തെ മാറ്റിയിരുന്നു. പ്രാരംഭ പട്ടികയിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. മലയാള ചെറുകഥയുടെ ഉത്തരാധുനിക പരിണാമത്തിന് വഴിയൊരുക്കിയ നോവലിസ്റ്റുകളിൽ ഒരാളാണ് പ്രഭാകരൻ. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് ‘മായാമനുഷ്യർ’ തിരഞ്ഞെടുത്തത്. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ പ്രഭാകരൻ കഥകൾ, നോവലുകൾ, തിരക്കഥകൾ എന്നിവയുൾപ്പെടെ ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത നാടകമായ പുലിജന്മം ഉൾപ്പെടെ മൂന്ന് കൃതികൾക്ക് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്…
ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു
കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്‌തകം കഥാകൃത്ത് പി.കെ.പാറക്കടവന് നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു. ജോൺ ഇളമത മറുപടി പ്രസംഗം നടത്തി. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി…
സാഹിത്യവേദി മാർച്ച് 6-ന്; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം. ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം. മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.…
ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു
ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച് നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു. അംഗങ്ങളുടെ കഥാ-കവിതാ അവതരണങ്ങൾ, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റോസമ്മ ജോർജ്ജ്, സാറ ചെറിയാൻ, സന്തോഷ് പിള്ള, ഷാജു ജോൺ, ശാമുവേൽ യോഹന്നാൻ, സി. വി. ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി സേവനം: കെ.എൽ.എസ്. ലൈബ്രറിയുടെ ‘കൈമാറി വായിക്കാം’ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക വിതരണവും നടന്നു. വായിച്ച പുസ്തകങ്ങൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനായി സൊസൈറ്റിയുടെ പുതിയ മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ പുരോഗമിച്ചു. സാഹിത്യ താൽപ്പര്യമുള്ള…
ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ലാനയുടെ ചർച്ച ഫെബ്രുവരി 28 ശനിയാഴ്ച
ഡാളസ്: ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA ) യുടെ ഫെബ്രുവരി മാസത്തെ മീറ്റിംഗില്‍ പ്രശസ്ത പ്രവാസ മലയാള കവി ചെറിയാൻ കെ. ചെറിയാന്റെ ‘സമ്പൂർണ്ണ കവിതകൾ’ എന്ന പുസ്തകം ചർച്ച ചെയ്യപ്പെടുന്നു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10:00 മണിക്ക് (CST ), ഇന്ത്യൻ സമയം രാത്രി 9:30ന് സൂമിലൂടെയാണ് നടത്തപ്പെടുക. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ ലഭിച്ചിട്ടുള്ള ചെറിയാൻ കെ. ചെറിയാൻ, മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്. പ്രശസ്ത കവിയും പ്രഭാഷകനുംമായ പി എൻ ഗോപീകൃഷ്‌ണനാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. മനോഹർ തോമസ് വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തും. ഡോ. എം എൻ നമ്പുതിരി, ജോസ് ചെരിപ്പുറം, രാജു മൈലപ്ര തുടങ്ങിയവർ ആശംസകൾ നേരും. കൂടാതെ, രാജു തോമസ്, ജേക്കബ് തോമസ്, ശ്രീമതി മീനു എലിസബത്ത്, അനശ്വർ മാമ്പിള്ളി തുടങ്ങിയവർ ചെറിയാൻ…
സാംസി കൊടുമണ്ണിന്‍റെ ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ (ചില അനുബന്ധ ചിന്തകള്‍): രാജു മൈലപ്ര
അമേരിക്കയില്‍ ഫെബ്രുവരി “Black History Month’ആയി ആഘോഷിക്കാറുണ്ട്. സത്യത്തില്‍ ഇതു കറുത്ത വര്‍ഗ്ഗക്കാരെ ആദരിക്കുവാനാണോ, അതോ അവഹേളിക്കുവാനാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ‘നിങ്ങള്‍ അന്നും ഇന്നും എന്നും അടിമകളായിരിക്കും’ എന്ന സത്യം അവരുടെ മനസ്സില്‍ ആണിയടിച്ച് ഉറപ്പിക്കുവാനുള്ള തന്ത്രപൂര്‍വ്വമായ ഒരു ആചാരമാണോ ഇത്? എന്‍റെ സുഹൃത്ത് ശ്രീ സാംസി കൊടുമണ്ണിന്‍റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന ചരിത്ര നോവല്‍ വായിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു സംശയമാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്. അഞ്ഞൂറോളം പേജുകളിലായി നിറഞ്ഞുനില്‍ക്കുന്ന ഈ നോവല്‍, അതിന്‍റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ ശ്രീ സാംസി എത്രയധികം ഗവേഷണങ്ങളാണ് നടത്തിയിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിന്‍റെ അളവു കൂടുന്നു. തികഞ്ഞ അന്വേഷണധ്വരയും അര്‍പ്പണബോധവും ലക്ഷ്യത്തിലെത്തണമെന്ന ദൃഢനിശ്ചയവുമുള്ള ഒരു വ്യക്തിക്കു മാത്രമേ, ഇത്ര ബൃഹത്തായ ഒരു ഗ്രന്ഥം വായനക്കാരുടെ കൈകളിലെത്തിക്കുവാന്‍ കഴിയുകയുള്ളൂ. ‘അടിമക്കണ്ണിന്‍റെ നാള്‍വഴികള്‍’ എന്ന…
രാജ്യാന്തര കലകളുടെ മേളയായ കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം
റഷ്യ, ചൈന, ഈജിപ്ത്, ഘാന, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കൂടാതെ, 16 സംസ്ഥാനങ്ങളിലെ നടൻ കലകളും കര കൗശല സ്റ്റാളുകൾ, 14 ജില്ലകളിലെ കേരളീയ നാടൻ കലകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈവിധ്യമാർന്ന കലകളുടെയും സംസ്കാരത്തിന്റെയും സമ്മേളനത്തിന്റെ 5 ദിവസത്തിനാണ് തലസ്ഥാനം സാക്ഷിയായത്. പാളിച്ചയില്ലാത്ത ഏകോപനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മേളയ്ക്കാണ് ഇന്ന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ അധ്യക്ഷൻ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദർശിപ്പിച്ച ഘാനയുടെ അക്വബ നൃത്തം,…
തലസ്ഥാനത്ത് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യ വിരുന്നൊരുക്കി കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ മുന്നേറുന്നു
തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കാണികൾക്ക് ദേശീയ-അന്തർദേശീയ നടൻ കലകളുടെ ദൃശ്യവിസ്മയം ഒരുക്കുകയാണ്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനവും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപവും അണിനിരക്കുന്ന പ്രകടനവും കാഴ്ചക്കാരിൽ പുതിയ ദൃശ്യ അനുഭവം ഉണർത്തുകയാണ്. കൂടാതെ കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ തനത് കലകൾ ആദ്യമായാണ് ഇത് പോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്നലെ നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ…
