സ്ത്രീ പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ്: കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതുന്നതുവരെ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ശശി തരൂര്‍

കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന്…

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.  മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ്…

നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള തിരിച്ചടി നിങ്ങള്‍ തന്നെ നേരിടണം: സിദ്ദിഖിനെതിരെ പരാതി നല്‍കിയ യുവതി

കൊച്ചി: പീഡന പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും ചെയ്തതിനു പിന്നാലെ പ്രതികരിച്ച് യുവതി രംഗത്ത്. ‘ജീവിതം ഒരു ബൂമറാംഗ് പോലെയാണ്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഇരയുടെ പ്രതികരണം. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇര പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് ഇരയുടെ പ്രതികരണം. മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം…

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച (സെപ്തംബർ 24) കേരള ഹൈക്കോടതി തള്ളി . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നടനെതിരെ നടി നല്‍കിയ പരാതിയിൽ പറയുന്നത്. വസ്തുതകൾ, വിഷയത്തിലെ നിയമം, നടനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ സ്വഭാവം, ഗുരുത്വാകർഷണം, ഗൗരവം എന്നിവയും റെക്കോർഡ് ചെയ്ത വസ്തുക്കളും മൊത്തത്തിലുള്ള സൂക്ഷ്മപരിശോധനയിൽ നിരീക്ഷിച്ചു കൊണ്ടാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കാളിത്തം കാണിക്കുന്നതിനാല്‍, കുറ്റകൃത്യത്തെക്കുറിച്ചുള്ള ശരിയായ അന്വേഷണത്തിന് ഹരജിക്കാരൻ്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ഹരജിക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും, ഹരജിക്കാരൻ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രോസിക്യൂഷൻ്റെ ന്യായമായ ആശങ്കയുണ്ടെന്നും കോടതി…

ബലാത്സംഗ കേസിൽ അറസ്റ്റിലായ മുകേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച (സെപ്റ്റംബർ 24) നടനും നിയമസഭാംഗവുമായ എം. മുകേഷിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് എത്തിയ മുകേഷിനെ കോസ്റ്റൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കീഴ്‌ക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയപ്പോഴോ പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴോ കാത്തിരുന്ന മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.ഐ.എം എം.എൽ.എയായ മുകേഷിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും അറസ്റ്റ് ഉണ്ടായാൽ അത് രേഖപ്പെടുത്തി വിട്ടയക്കണമെന്നുമുള്ള ഉപാധികളോടെയാണ്…

‘അമ്മ’യെ അവസാനമായി ഒരു നോക്കു കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി

കൊച്ചി: ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഓടിയെത്തിയത്. ഇന്ന് കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം കളമശേരി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളും ആണ് ഇവിടേക്ക് പൊന്നമ്മയെ ഒരു നോക്ക് അവസാനമായി കാണാന്‍ ഒഴുകിയെത്തുന്നത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹം വാത്സല്യം ഏറെ അനുഭവിച്ച് അറിഞ്ഞ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിതുമ്പുകയാണ്. അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി. നടന്മാരായ മോഹന്‍ലാലും, മമ്മൂട്ടിക്കും ഒപ്പം സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍…

മലയാള സിനിമയിലെ ‘അമ്മ’യ്ക്ക് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും അമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിന്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്‌ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്‌ണ്‍ തുടങ്ങി നിരവധി പേര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ…

“പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരിക്കല്‍ പോലും എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല”: വൈകാരികമായി ഫെയ്സ്ബുക്ക് പോസ്റ്റുമായി മഞ്ജു വാര്യര്‍

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യർ. പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയിൽ പോലും എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല എന്നത് സങ്കടകരമായ കാര്യമാണെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. പൊന്നമ്മച്ചേച്ചി എന്നാൽ മലയാള സിനിമയിലെ അമ്മയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയില്‍ വിരളമാണ്. ഞാൻ അവരിൽ ഒരാളാണ്. സിനിമയിൽ പൊന്നമ്മച്ചേച്ചി എനിക്ക് ജന്മം തരാന്‍ കഴിയാതെ പോയ അമ്മയാണെന്നും മഞ്ജു പറഞ്ഞു. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നതെന്നും അവർ…

പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കുകയായിരുന്നില്ല മകനായി ജീവിക്കുകയായിരുന്നു എന്ന് മോഹന്‍‌ലാല്‍

കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് നടൻ മോഹൻലാൽ. കവിയൂർ പൊന്നമ്മയ്ക്കൊപ്പം അവരുടെ മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ മകനായി ജീവിക്കുക തന്നെയായിരുനെന്നും മോഹൻലാൽ ഫെയ്സ്ബുക്കിലെ കുറിപ്പില്‍ പങ്കുവെച്ചു. 50 ഓളം സിനിമകളിൽ മോഹൻലാലിന്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. ‘അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു’, മോഹൻലാൽ കുറിച്ചു. ‘കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്,…

“വലിയ മാപ്പ് ചോദിക്കട്ടേ പൊന്നുസേ ..”; കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെ വിതുമ്പുന്ന നവ്യാ നായര്‍

ഇന്ന് അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മലയാള മണ്ണ് ഒന്നാകെ സങ്കടം കൊണ്ട് വിതുമ്പുകയാണ്. അവസാനമായി പ്രിയപ്പെട്ട നടിയെ നേരിട്ട് പോയി കാണാൻ കഴിയാതെ വന്നതിന്റെ വിഷമം നടി നവ്യ നായർ പങ്കുവെച്ചു. ‘വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ… അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ… കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ…