രാശിഫലം (12-12-2025 വെള്ളി)

ചിങ്ങം : ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത് ജീവിതത്തിന്‍റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കും. കന്നി : സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോട് നിങ്ങള്‍ എങ്ങനെ പെരുമാറിയാലും അത് അവര്‍ കാര്യമാക്കില്ല. തുലാം : ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെപ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കുന്ന തരത്തില്‍ ആണ് ഇന്ന് നക്ഷത്രങ്ങളുടെ നില. വൃശ്ചികം : ഇന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക്…

രാശിഫലം (11-12-2025 വ്യാഴം)

ചിങ്ങം: ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. കന്നി: കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന അവസരം ഇന്ന് ഉണ്ടാകും. പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്നതാണ്. പ്രശ്‌നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണും. ശാന്തവും കണക്കു കൂട്ടലുകളോടെയുമുള്ള സമീപനവും നല്ല ഫലം ലഭിക്കുന്നതിന് വഴിയൊരുക്കും. തുലാം: ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇന്ന് സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട അവസരമാണിത്. എന്നാൽ തെരഞ്ഞെടുപ്പ് ഉത്തമമായിരിക്കും. വൃശ്ചികം: നിങ്ങളിലെ പ്രസന്നസ്വഭാവം നല്ല പ്രവർത്തികൾക്ക് സഹായിക്കും. എല്ലാത്തരം അപവാദങ്ങളിൽ നിന്നും ഇന്ന് നിങ്ങൾ ഒഴിഞ്ഞു മാറും. മറ്റുള്ളവരാൽ വളരെയധികം പ്രശംസ നേടിയെടുക്കും. എന്തുകൊണ്ടും ഉത്തമമായ ദിവസമാണിന്ന്. ധനു: കടുത്ത ജോലി ഭാരം അനുഭവപ്പെട്ടേക്കാം. എന്നാൽ ജോലിയിൽ നിങ്ങൾ അമിതതാൽ‌പ്പര്യമുള്ളവനായി മാറാനുള്ള…

രാശിഫലം (2025 ഡിസംബർ 6 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. എന്നാല്‍, ആശയക്കുഴപ്പത്തിലായ ഒരു മാനസികാവസ്ഥ നിങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായേക്കാം. നിങ്ങളുടെ മനസ്സ് നഷ്ടപ്പെടും. ഇന്ന് പുതിയ ജോലി ആരംഭിക്കുന്നത് ഒഴിവാക്കുക. ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് സന്തോഷകരവും അവരിൽ നിന്ന് പ്രയോജനകരവുമാകും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ നിങ്ങൾ പദ്ധതിയിടാം. ഷോപ്പിംഗിനും പോകാം. ബിസിനസ്സ് ലാഭകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കന്നി: പുതിയ സംരംഭം ആരംഭിക്കാനുള്ള പദ്ധതികൾ യാഥാർത്ഥ്യമാകും. നിങ്ങളുടെ പിതാവിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസുകാർക്കും ജോലിക്കാർക്കും അവരുടെ മേഖലകളിൽ മുന്നേറാൻ സാധ്യതയുണ്ട്. സമ്പത്തും ബഹുമാനവും വർദ്ധിക്കും. സർക്കാരിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. രോഗശാന്തിക്കോ ബിസിനസ്സ് ജോലിക്കോ വേണ്ടി നിങ്ങൾ പുറത്തുപോകേണ്ടി വന്നേക്കാം. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു പുണ്യസ്ഥലം സന്ദർശിക്കാനോ…

രാശിഫലം (04-12-2025 വ്യാഴം)

ചിങ്ങം: അത്ഭുതങ്ങള്‍ സംഭവിക്കുന്ന ദിവസമാണിന്ന്. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസ് ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. വിജയത്തിലേക്കുള്ള പാതയില്‍ അക്ഷീണം പ്രവര്‍ത്തിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിനമല്ല. മുന്‍കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാധാനം നല്‍കും. നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതല്ല. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ആഹ്ലാദത്തിന്‍റെ…

രാശിഫലം (03-12-2025 ബുധന്‍)

ചിങ്ങം: ഇന്ന്‌ നിങ്ങൾക്ക് ഒരു ശരാശരി ദിവസമാണ്. വീട്ടിൽ പ്രശ്‌നങ്ങൾ ഒന്നുമുണ്ടാവില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയും പ്രതിബന്ധങ്ങളുണ്ടാക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി പ്രശ്‌നമുണ്ടാക്കാതിരിക്കുക. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശ തോന്നേണ്ട കാര്യമില്ല. കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. എന്ത് ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിച്ച് കഴിക്കുക. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കാൻ കഴിയും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇന്ന് നിങ്ങള്‍ ഒരു കാര്യവുമില്ലാതെ പ്രകോപിതനാകും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ നിങ്ങളുടെ വിഷമത്തിന് ഇന്ന് പ്രിയപ്പെട്ടവരാകാം കാരണം. വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും…

രാശിഫലം (02-12-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമല്ല. കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാന ഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. എങ്കിലും ദിവസം പൊതുവേ സമാധാനത്തിന്‍റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌ന സങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ഇണയുമായോ അമ്മയുമായോ പ്രശ്‌നങ്ങള്‍ക്കും വാക്ക് തര്‍ക്കത്തിനും സാധ്യത. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണം. നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ…

രാശിഫലം (01-12-2025 തിങ്കൾ)

ചിങ്ങം: ധാരാളം പണം ചെലവഴിക്കുന്നത് മൂലം ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. അമിത ചെലവുകൾ നിയന്ത്രിക്കുക. കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. നിങ്ങളുടെ ബിസിനസ് പങ്കാളികൾ വളരെ ഊർജസ്വലരായി കാണപ്പെടും. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും. സുഹൃത്തുക്കളോടൊപ്പമുള്ള ഒരു യാത്രയ്‌ക്ക് സാധ്യത. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഊർജസ്വലമായ ഒരു ഭാവിയിലേക്ക് ആവശ്യമായ കാര്യങ്ങൾ നേടാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. ചില കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിങ്ങളെ സമ്മർദത്തിലാക്കാൻ ഇടയുണ്ട്. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിത രീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും. ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ…

രാശിഫലം (30-11-2025 ഞായര്‍)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സാധിക്കും. ഇന്ന് നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകത ഇന്ന് പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു തമാശക്കാരനായി പ്രിയപ്പെട്ടവരെ ചിരിപ്പിക്കും. എല്ലാകാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യും. പുതിയ ചുമതലകള്‍ നിങ്ങളെ തേടി വരും. എല്ലാ ചുമതലകളും നിങ്ങള്‍ കൃത്യമായി ചെയ്യും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും.…

രാശിഫലം (28-11-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അനകൂലമായ ദിവസമാിരിക്കും. വിജയകരമായി എല്ലാ വെല്ലുവിളികളെയും തടസങ്ങളെയും നേരിടാൻ കഴിയും. കച്ചവടത്തില്‍ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുബജ ജീവിതം സന്തോഷത്തോടെ തുടരും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. വേണ്ട വിധം വിനിയോഗിച്ചാൽ ലാഭം കൊയ്യാം. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും പേടിക്കേണ്ടതില്ല. ഈ രാശിക്കാർക്ക് ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. തുലാം: നിങ്ങള്‍ ഇന്ന് അതിയായ സന്തോഷത്തിലായിരിക്കും. നിങ്ങളുടെ പെരുമാറ്റം സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും അപരിചിതരിൽപോലും സന്തോഷമുണ്ടാക്കും. തൊഴില്‍ മേഖലയിൽ നിങ്ങളുടെ അധ്വാനത്തിന് വലിയ നേട്ടം ഉണ്ടാകുകയില്ല. എന്നാൽ അത് എപ്പോഴും അങ്ങനെ തന്നെ തുടരണമെന്നില്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വം ഇടപെടുക. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേൽക്കാൻ…

രാശിഫലം (26-11-2025 ബുധന്‍)

ചിങ്ങം : ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങള്‍ക്ക്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തു തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. ഇന്ന് നിങ്ങൾക്ക് ഉല്‍ക്കണ്‌ഠ അമുഭവപ്പെടും. ജോലി സ്ഥലത്ത് വാക്കുകൾ നിയന്ത്രിക്കുക. മേലധികാരികളുമായും മുതിര്‍ന്നവരുമായും ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. കന്നി : ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്‍ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലരാകാൻ സാധ്യതയുണ്ട്. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാം. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ഇന്ന് നിങ്ങൾക്ക് ആശ്വാസം പകരും. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ കരുതലോടെ ചെയ്യുക. തുലാം: ഇന്നൊരു മെച്ചപ്പെട്ട ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ സേവനങ്ങൾ മറ്റുള്ളവർക്കും സന്തോഷമുളവാക്കും. അതിന് തക്ക പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ വളരെ കരുതിയിരിക്കുക. വൃശ്ചികം: പുതിയ സംരംഭങ്ങള്‍ തുടങ്ങാൻ സാധ്യത. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും ഒപ്പം അധിക സമയം…